in ,

ഷൂട്ടിങ് സെറ്റിൽ വച്ച് പെണ്ണുകാണൽ, പിന്നാലെ വിവാഹം ശേഷം ആദ്യത്തെ കുട്ടി ജനിച്ചത് ഏഴാം മാസത്തിൽ; നടി മീര കൃഷ്ണയുടെ ജീവിതം ഇങ്ങനെ

ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ കൃഷ്ണൻ. രാജീവ് വിജയരാഘവൻ സംവിധാനം ചെയ്ത മാർഗം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് താരം, പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂവ് പ്രേമരാജ്യം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചതെങ്കിലും സിനിമയെക്കാളും താരം ശോഭിച്ചത് സീരിയൽ മേഖലയിലാണ്.

ഏഷ്യാനെറ്റ് സംരക്ഷണം ചെയ്തിരുന്ന കൂടും തേടി എന്ന സീരിയലിലാണ് താരം  ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സ്ത്രീഹൃദയം, വീണ്ടും ജ്വാലയായി, മുഖമറിയാതെ കഥയറിയാതെ, ദയ, പ്രണയം, ശ്രീ മഹാ ഭാഗവതം, ആഗ്നേയം തുടങ്ങിയ നിരവധി സീരിയലുകളിലൂടെ താരം ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നു. ആഗ്നേയം എന്ന സീരിയലിലെ പ്രകൃതി എന്ന കഥാപാത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡും തരം നേടിയിരുന്നു.

പിന്നീട് ശിവ എന്ന കൊറിയോഗ്രാഫറിനെ വിവാഹം ചെയ്ത താരം പിന്നീട് ചെന്നൈയിൽ സെറ്റിലായി പൂർണ്ണമായും തമിഴ്നാടിന്റെ മരുമകൾ ആവുകയായിരുന്നു. ഇപ്പോൾ മലയാളത്തിൽ താരം അത്ര സജീവമല്ല. എന്നാൽ തമിഴ് ടെൽ വിഷൻ ഷോകളിലും സീരിയലുകളിലും എല്ലാം താരം സജീവ സാന്നിധ്യമാണ്.

ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചും തമിഴ്നാട്ടുകാരനായ ശിവയെ സ്വന്തമാക്കിയ കഥയും എല്ലാം തുറന്നു പറയുകയാണ് മലയാളിയായ മീര. ഒരു തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് കോറിഗ്രാഫറും അസിസ്റ്റൻറ് ഡയറക്ടർ ആയ ശിവ തന്നെ ആദ്യമായി കാണുന്നതെന്നും അവിടെവച്ച് തന്നെ പുള്ളിക്ക് തന്നെ ഇഷ്ടപ്പെട്ടുവെന്നും താരം തുറന്നുപറയുന്നു. എന്നാൽ പ്രണയ വിവാഹമായിരുന്നില്ല അദ്ദേഹം വീട്ടിലേക്ക് വന്നു പെണ്ണ് ചോദിക്കുകയായിരുന്നു എന്നും പിന്നീട് വീട്ടുകാർ ചേർന്നാണ് വിവാഹം നടത്തിയത് എന്നും താരം പറയുന്നു. അതിനുശേഷം അധികം താമസിക്കാതെ കുട്ടിയും ജനിച്ചു.

ഏഴാം മാസത്തിലാണ് അവൻ ജനിക്കുന്നതെന്നും അതിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ഒക്കെയാണ് അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുക്കേണ്ടി വന്നതെന്നും താരം വെളിപ്പെടുത്തുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം അടുത്ത മകൻ ജനിച്ചു. അപ്പോൾ താൻ അഭിനയിക്കുകയായിരുന്നു എന്നും മകനുണ്ടായ ശേഷം ജോലിക്ക് പോകണ്ട എന്ന് തൻറെ അമ്മ പറഞ്ഞു എന്നും താരം പറയുന്നു. പിന്നീട് അവന് നാലു വയസ്സുള്ളപ്പോഴാണ് വീണ്ടും അഭിനയ ലോകത്തേക്ക് തിരികെ എത്തുന്നത്.

ഭർത്താവിനെ കുറിച്ച് പറയുമ്പോൾ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് അദ്ദേഹം എന്നും തന്റെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും അദ്ദേഹത്തിൻറെ ജോലിയും ഒക്കെ ഒരുമിച്ച് മാനേജ് ചെയ്യാൻ കഴിയുന്ന വ്യക്തിയാണെന്നും താരം പറയുന്നു.

ഒരു നല്ല ഭർത്താവും അച്ഛനും മാത്രമല്ല ഒരു നല്ല ഡാൻസറും ആണ് എന്ന് വെളിപ്പെടുന്നത് താരം താനും ഒരു ക്ലാസിക്കൽ ഡാൻസർ ആണ് എന്നും തുറന്ന് പറയുന്നു. തമിഴിൽ കാർത്തിക ദീപം തമിഴും സരസ്വതിയും നായികയും തുടങ്ങിയ തമിഴ് സീരിയലുകൾ ചെയ്തിട്ടുള്ള താരം, മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ സ്വീകരിക്കുമെന്നും തുറന്നുപറയുന്നു.

Written by Editor 4

ഇത് നമ്മുടെ സീതയല്ലേ… ഞെട്ടിക്കുന്ന ഗ്ലാമർ ലുക്കിൽ സീതാരാമം നായിക.. പൊളിച്ചെന്ന് ആരാധകർ

ഇഷ്ടപ്പെട്ട പൊ സിഷൻ ഏതാണ്? ചോദിച്ച ഞരമ്പന് കിടിലൻ മറുപടിയുമായി യാഷിക