മലയാളികള്‍ക്കടിയില്‍ ഒരുപാട് ആരാധകരുണ്ടായ താരമാണ് ശ്വേതബസു. ഇത് ഞങ്ങളുടെ ലോകമെന്ന സിനിമയില്‍ കൂടിയാണ് താരം മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ബാല താരമായിട്ടാണ് ശ്വേതാ ബസു അഭിനയ ജീവിതത്തില്‍അരങ്ങേറുന്നത്. അതിന് ശേഷം ഒരുപാട് സിനിമയില്‍ താരം അഭിനയിച്ചെങ്കിലും താരത്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് 2002ലാണ്.
മഗതി എന്ന സിനിമയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച ബാല താരത്തിനുള്ള അവാര്‍ഡും താരത്തെ തേടി എത്തിയിരുന്നു. അതിന് ശേഷം കൈനിറയെ സിനിമകളായി താരം അഭിനയ ജീവിതത്തില്‍ സജീവമായി ഉണ്ടായിയുന്നു. മലയത്തിന് പുറമെ താരം കൂടുതല്‍ തിളങ്ങിയത് തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷയിലാണ്. 2008ലാണ് താരം മലയാള സിനിമയില്‍ എത്തുന്നത്.
മൊഴിമാറ്റ ചിത്രമായ ഇത് ഞങളുടെ ലോകം എന്ന സിനിമയില്‍ കൂടിയാണ് താരമെത്തിയത്. ഈ സിനമ യുവകളുടെയിടയില്‍ വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ സിനിമയില്‍ വിജയിച്ച താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തെ പോലീസ് അറസ്റ്റ് ചെയുന്നത്. ഈ സംഭവം താരത്തിന്റെ അഭിനയ ജീവിതത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയിരുന്നു
ആ സമയത്താണ് താരം വിവാഹം കഴിക്കുന്നത്. എന്നാല്‍ ആ ബന്ധം കേവലം ഒരു വര്‍ഷം മാത്രമായിരുന്നു ഉണ്ടായത്. ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ജീവിതത്തിലെ ചില പൊരുത്തലുകള്‍ ഉള്‍കൊള്ളാന്‍ പറ്റാതെയാണ് രണ്ടുപേരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹ ബന്ധം വേര്‍പിരിഞെങ്കില്‍ പോലും രണ്ട് പേരും ഇന്നും നല്ല സുഹൃത്തുളാണ് എന്നും താരം ഒരിക്കല്‍ പറഞ്ഞിരുന്നു.
ചലച്ചിത്ര പ്രവര്‍ത്തകനായ രോഹിത്ത് മിത്തലുമൊത്ത് 2018 ഡിസംബര്‍ 13ന് ആയിരുന്നു താരം വിവാഹിതയായത്. വിവാഹ വാര്‍ഷികത്തന് മൂന്ന് ദിനം കൂടി അവസേഷിക്കെയാണ് വേര്‍പിരിയുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.
വേര്‍പിരിയുന്നതിനായി ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും താരം കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് മാസങ്ങളായി തങ്ങള്‍ ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും വേറെ വെറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
എല്ലാ പുസ്തകങ്ങളും മുഴുവനായി വായിക്കാനാവണമെന്നില്ല, അതിനു കാരണം ചിലപ്പോള്‍ പുസ്തകം മോശമായതുകൊണ്ടായിരിക്കില്ല, വായിച്ചവസാനിപ്പിക്കാന്‍ കഴിയാത്തതിനാലാകാം, ചിലതെല്ലാം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത് , പകരം വെക്കാനില്ലാത്ത ഓര്‍മകള്‍ തന്നതിനും എല്ലായിപ്പോഴും തനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് നന്ദി, തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും, ശ്വേത ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ശ്വേതയുടെ കുറിപ്പ് രോഹിത് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.