മികച്ച അഭിനയ മാത്രമല്ല നടത്തുകയും മോഡലുമായും എല്ലാം മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിസ്ക്രീനിലും എല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന ഈ താരം പണ്ട് യുവജനോത്സവം വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
തമിഴ് സിനിമ രംഗത്ത് ആണ് സ്വാസിക വെള്ളത്തിലയിൽ തന്നെ അരങ്ങേറ്റം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് അതിൽ വിജയിയായതോടെയാണ് മലയാള സിനിമയിലേക്ക് സ്വാസിക കടന്നുവരുന്നത്. അയാളും ഞാനും തമ്മിൽ എന്ന പ്രശസ്തമായ ചിത്രത്തിലൂടെയാണ് വിശ്വാസിക സിനിമാരംഗത്ത് ശ്രദ്ധേയ ആവുന്നത്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചതുരം, നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത കുമാരി തുടങ്ങിയ ചിത്രങ്ങളിലാണ് സ്വാസിക ഏറ്റവും പുതിയതായി അഭിനയിച്ചിട്ടുള്ളത്. സിദ്ധാർത്ഥ ഭരതന്റെ ചതുരത്തിൽ ഗ്ലാമർ വേഷത്തിലാണ് സ്വാസിക എത്തിയിട്ടുള്ളത്. ഇപ്പോൾ ചതുരത്തിലെ സഹനടൻമാരെ കുറിച്ച് സ്വാസിക വാചാലയാവുകയാണ്.
നടൻ അലൻസിയർനെ കുറിച്ചുള്ള വിശ്വാസികളുടെ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അലൻസിയർ വളരെ സ്ട്രോങ്ങ് ആയ ഒരു ആർട്ടിസ്റ്റ് ആണ് എന്നും ഓരോ സീനും എടുക്കുന്ന സമയത്തും ഇനി എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് സ്വാസിക അലൻസിയർനോട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട് എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.
സീൻ എടുക്കുന്ന സമയത്ത് അദ്ദേഹം ചില ഇൻപുട്ടുകൾ തരും എന്നും അതെല്ലാം ഒരുമിപ്പിച്ചുകൊണ്ട് പെർഫോം ചെയ്യാൻ ശ്രമിക്കാറുണ്ട് എന്നും സ്വാസിക വ്യക്തമാക്കുന്നു. റോഷൻ വളരെ കംഫർട്ടബിളായി നടനാണെന്നും വളരെ ഡെഡിക്കേറ്റഡ് ആണ് എന്നും സ്വാസിക പറയുന്നു.
സീൻ എടുക്കുന്ന സമയത്ത് വേറെ എവിടേക്കും ശ്രദ്ധ കൊണ്ടുപോകാറില്ല എന്നും തന്നോടൊപ്പം ക്ലോസ് ഷോട്ട് ആണെങ്കിൽ പോലും ഇതിലെ വന്നു നിൽക്കുമെന്ന് സ്വാസിക ഓർത്തെടുക്കുന്നു. കൂടെയുള്ളവരെ കംഫർട്ടബിൾ ആക്കി അഭിനയിക്കുന്ന നടനാണ് റോഷൻ എന്നും അതുകൊണ്ടാണ് റോഷനുമായി രസകരമായ ഒരു കെമിസ്ട്രി ബിൽഡ് ചെയ്യാൻ കഴിയുന്നത് എന്നും സ്വാസിക വ്യക്തമാക്കുന്നു.
സിനിമയിൽ സെലക്ടീവ് ആകുന്നത് നല്ലത് തന്നെയാണ് എന്നാണ് സ്വാസികയുടെ അഭിപ്രായം. നായികയായിട്ടാണ് തനിക്ക് അവസരം വരുന്നതെങ്കിൽ തൻറെ കഥാപാത്രത്തെയാണ് നോക്കുന്നത്. എത്രത്തോളം തനിക്ക് പെർഫോം ചെയ്യാൻ പറ്റുന്ന റോളാണ്, എത്രത്തോളം ശക്തമായ വേഷമാണ്, ആരാണ് സംവിധായകൻ ഇതെല്ലാം നോക്കിയാണ് ഓരോ വേഷവും തിരഞ്ഞെടുക്കാറുള്ളത് എന്ന് സ്വാസിക വെളിപ്പെടുത്തുന്നു. അല്ലാതെ കൂടെ അഭിനയിക്കുന്നത് ആരാണ് എന്ന കാര്യത്തിൽ അധികം ശ്രദ്ധ ചെലുത്താറില്ല എന്നാണ് താരം വെളിപ്പെടുത്തുന്നത്.