നിരവധി ആരാധകരുള്ള താരമാണ് രചിത റാം. 2013ല്‍ പുറത്തിറങ്ങിയ ബുള്‍ബുള്‍ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. 2014-ല്‍ താരത്തിന്റെ ആദ്യ റിലീസ് ദില്‍ രംഗീല ആയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ചക്രവ്യൂഹയില്‍ പുനീത് രാജ്കുമാറിനൊപ്പം താരം അഭിനയിച്ചിരുന്നു.
ദര്‍ശന്‍ നായകനായ ജഗ്ഗു ദാദയില്‍ അവര്‍ ഒരു അതിഥി വേഷമാണ് താരം ചെയ്തത് എങ്കിലും അത് കൊണ്ട് താരത്തിന്റെ കരിയറില്‍ മികവുകള്‍ നേടാനായി. മുകുന്ദ മുരാരിയില്‍ സുദീപിനൊപ്പം ഒരു ഗാനത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് താരത്തെ കാണാന്‍ കഴിഞ്ഞു.
സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ താരത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത് ഒരു വിവാദവുമായി ബന്ധപ്പെട്ടതാണ്. താരം അഭിനയിച്ച് പുറത്തിറങ്ങിയ ലവ് യു ലച്ചു എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ച ചോദ്യവും താരം നല്‍കിയ മറുപടിയും വൈറലായിരുന്നു.
പത്ര സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍, ചിത്രത്തിലെ ആദ്യ രാത്രി രംഗത്തെ കുറിച്ചും ഇന്റി മേറ്റ് രംഗത്തെ കുറിച്ചും ചോദിച്ചതിനോട് പ്രതികരിയ്ക്കുകയായിരുന്നു നടി. ചിത്രത്തിലെ ബോ ള്‍ഡ് ആയ രംഗത്തെ കുറിച്ചും അതിനെ കുറിച്ചുള്ള താങ്കളുടെ വ്യക്തിപരമായ കാഴ്ചപ്പാടിനെ കുറിച്ചും പറയാനാണ് മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.
‘കല്യാണം കഴിച്ച ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്. എനിക്കാരെയും ഭ്രമിപ്പിക്കേണ്ട ആവശ്യമില്ല. സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എല്ലാം എന്താണ് ചെയ്യുന്നത്. , എന്താണ് അവര്‍ക്ക് ചെയ്യേണ്ടത്’ എന്നായിരുന്നു രചിത രാമിന്റെ മറുചോദ്യം.
അതിന് മാധ്യമ പ്രവര്‍ത്തകന്‍ പ്രതികരിക്കാന്‍ തുടങ്ങുമ്പോഴേക്കും രചിത തുടര്‍ന്നു, അവര്‍ റൊമാന്‍സ് ചെയ്യും. അല്ലേ… അത് തന്നെയാണ് സിനിമയിലും ചെയ്തിരിയ്ക്കുന്നത്’ നടി പറഞ്ഞു. നടിയുടെ ബോള്‍ഡ് ആയ പ്രതികരണത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ധൈര്യത്തെ പ്രശംസിച്ചു.
എന്നാല്‍ ഇത് കന്നട സംസ്‌കാരത്തെ ഉയര്‍ത്തിപിടിയ്ക്കുന്ന, കന്നട ക്രാന്തി ദളിന്റെ അഭിമാനത്തെ വ്രണപ്പെടുത്തി. ഇതുവരെ ഒരു നടിയും ഇത്രയും മോശമായി സംസാരിച്ചട്ടില്ല എന്നും, രചിത രാമിനെ ബാന്‍ ചെയ്യണം എന്നുമാണ് സംഘടനയുടെ ആവശ്യം
നടിയെ അടക്കി നിര്‍ത്താന്‍ സംഘടനയുടെ പ്രസിഡന്റ് തേജസ്വിനി നാഗലിംഗസ്വാമി ഫിലിം ചേമ്പറിനോട് ആവശ്യപ്പെട്ടു. ശങ്കര്‍ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 2013 മുതല്‍ കന്നട സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് രചിത രാം.