in

തടിച്ച ചുണ്ടുകൾ, നീരുവച്ച മുഖം..!! നടി ശ്രുതി ഹാസന് ഇതെന്ത് പറ്റിയെന്ന് ആശങ്കയോടെ ആരാധകർ

ഉലകനായകൻ കമലഹാസന്റെ മകളും, പ്രശസ്ത മോഡലും അഭിനയമായ താരസുന്ദരിയാണ് ശ്രുതി ഹാസൻ. ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള 35- കാരിയായ ഈ താരസുന്ദരി,ഇപ്പോഴും അവിവാഹിതയാണ്. അഭിനയത്തിലാണ് ഇപ്പോൾ താൻ പ്രാധാന്യം കൂടുതൽ നൽകുന്നത് എന്നാണ് ശ്രുതി ഇതിനെക്കുറിച്ച് പറയുന്നത്.

2009 മുതൽ തന്നെ സിനിമ മേഖലയിൽ സജീവമായ താരത്തിന്റെതായി തെലുങ്കിൽ മൂന്ന് സിനിമകളാണ് പുറത്ത് വരാൻ ഇരിക്കുന്നത്. കഴിഞ്ഞവർഷമായിരുന്നു ശ്രുതി അഭിനയിച്ച അവസാന ചിത്രം റിലീസ് ആയത്. പ്രഭാസ്, പ്രശാന്ത് നീൽ എന്നിവർ ഒരുമിക്കുന്ന സാലറും, പൃഥ്വിരാജ് സുകുമാരനൊപ്പം മറ്റൊരു സിനിമയിലും ശ്രുതി പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഒരു വർഷമായി ശ്രുതിയുടെ സിനിമകൾ കാണാൻ പറ്റാതെ സങ്കടത്തിൽ ആയിരുന്നു ആരാധകർ. എന്നാൽ ഇപ്പോൾ ആരാധകരെ അതിനും ആശങ്കപ്പെടുത്തുന്നത് ഇൻസ്റ്റാഗ്രാമിൽ ശ്രുതി പങ്ക് വെച്ച ചില ചിത്രങ്ങളാണ്. നീര് പിടിച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളോടെ ഇരിക്കുന്ന ചില സെൽഫികളാണ് ശ്രുതിഹാസൻ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവ കണ്ടിട്ടാണ് ആരാധകർ ആശങ്ക അറിയിക്കുന്നത്.

‘മികച്ച സെൽഫികളുടെയും പോസ്റ്റുകളുടെയും ഈ ലോകത്ത് ഫൈനൽ കട്ടിൽ എത്താത്ത ചിലത്’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ‘മോശം മുടിയുള്ള ദിവസം, പനി, സൈനസ് വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം.. ബാക്കിയുള്ളവ… ഇവയും നിങ്ങൾ ആസ്വദിക്കും എന്ന് പ്രതീക്ഷിക്കുന്നു’, ശ്രുതി തൻറെ ക്യാപ്ഷനിൽ കുറിക്കുന്നു.

ഈ ചിത്രങ്ങൾ കണ്ടു ശ്രുതിയോട് ആരോഗ്യം ശ്രദ്ധിക്കണം എന്നാണ് ആരാധകർ ഉപദേശിക്കുന്നത്. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ല എന്ന് താരം ആരാധകർക്ക് മറുപടി നൽകുന്നുമുണ്ട്. ഫിൽറ്റർ മേക്കപ്പും ഇല്ലാതെ ഫോട്ടോകൾ പങ്കുവയ്ക്കാൻ കാണിച്ച മനസ്സിനെയും ചില ആരാധകർ അഭിനന്ദിക്കുന്നു.

Written by Editor 4

ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച ഹോട്ട് നായിക മുംതാസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ.. ഇപ്പോഴും ഗ്ലാമറിന് ഒട്ടും കുറവില്ലന്ന് ആരാധകർ

എന്റെ ആ മറുകിലാണ് ആരാധകരുടെ കണ്ണ് മുഴവൻ, ഗ്ലാമറസ് ലുക്കിൽ ആരാധകരെ വീണ്ടും മയക്കി നോറ