ഏറെ ജനപ്രിയമായ വാനമ്പാടി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കീഴടക്കിയ അഭിനയത്രിയാണ് ഉമാ നായർ. നിർമ്മല എന്ന കഥാപാത്രമായി പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ താരം, മിനിസ്ക്രീനിലേക്ക് എത്തിയത് ദൂരദർശ ൻ ചാനലിലെ സീരിയലുകളിലൂടെയാണ്.
പ്രിയം, പരസ്പരം, ബാല ഗണപതി, കനൽ പൂവ്, കാണാ കണ്മണി, കൃഷ്ണതുളസി, രാത്രി മഴ, മാമാങ്കം, ഭ്രമണം തുടങ്ങിയ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഉമ, സീരിയൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ആകാശമിഠായി, ചെമ്പരത്തിപ്പൂവ്, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലാണ് ഉമ വേഷങ്ങൾ ചെയ്തിട്ടുള്ളത്.
തൻറെ അഭിനയം മികവുകൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്തിട്ടുള്ള ഈ താരം തൻറെ സീരിയൽ കരിയാറിനെ പറ്റിയും തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും പ്രതികരിക്കുകയാണ്. സി കേരളം ചാനലിലാണ് താരം ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
ഓരോ സീരിയലിലും പലതരത്തിലുള്ള കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും എന്നും അതിൽ നല്ല ക്യാരക്ടറും നെഗറ്റീവ് ക്യാരക്ടറും എല്ലാം ഉൾപ്പെടുമെന്നും താരം ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സീരിയലിൽ തന്റെ കഥാപാത്രത്തെ പലരും വിമർശിക്കുകയും മറ്റുപലരും ഇഷ്ടപ്പെടുകയും ചെയ്തേക്കാം. സീരിയലിന് പൊതുവേ സ്ത്രീ പ്രേക്ഷകരാണ് കൂടുതലായും ഉള്ളത്.
സിനിമ പോലെയല്ല സീരിയൽ എന്നും സിനിമയിൽ ചിലപ്പോൾ ഒരു സീൻ ആയിരിക്കും ഉണ്ടാവുക എന്നാൽ സീരിയലിൽ അങ്ങനെയല്ല എന്നും താരം ഓർമിപ്പിക്കുന്നു. സീരിയൽ എല്ലാ ദിവസവും ടെലികാസ്റ്റ് ചെയ്യപ്പെടേണ്ടതായതിനാൽ ഒരേ ദിവസം തന്നെ ധാരാളം സീനുകൾ എടുക്കേണ്ടിവരും. ചിലപ്പോൾ ഓരോ സീനനുസരിച്ച് സീരിയലിൽ വസ്ത്രം മാറേണ്ടിവരും.
ട്രോൾ ഇന്നവരോട് പ്രത്യേകമായി തനിക്ക് ഒന്നും പറയാനില്ല എന്നും സീരിയൽ ധാരാളം പേരുടെ ജീവിതമാണ് എന്നും താരം ഓർമിപ്പിക്കുന്നു. ഇതുകൊണ്ട് ജീവിക്കുന്നവരും നിരവധിയാണ്. സീരിയൽ സ്ത്രീ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണെന്നും ഒരുപക്ഷേ ചെറുപ്പക്കാർക്ക് അത് ഇഷ്ടമാകാൻ സാധ്യതയില്ല എന്നും പറയുന്ന താരം അതാവും അവർ ഇതിനെ ബോർ എന്ന് പറയുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്.
സീരിയൽ അഭിനയം കൊണ്ടാണ് താൻ തന്റെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഒരു അഭിനേത്രി എന്ന നിലയിൽ സ്ത്രീ പ്രേക്ഷകർ തന്നെ ധാരാളം പ്രശംസിക്കാറുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു. അതിൽ താൻ വളരെ സന്തോഷിക്കുന്നുവെന്നും തന്റെ ജീവിതത്തിൽ താൻ ഹാപ്പിയാണ് എന്നും താരം അടിവരയിട്ട് പറയുന്നു. പിന്നെ കിളവിയാണ് അമ്മൂമ്മയാണ് എന്നുള്ള തരം കമന്റുകൾ സ്ഥിരമായി വരാറുണ്ട്.
സ്ഥിരമായി അമ്മ വേഷം ചെയ്യുന്നതു കൊണ്ടായിരിക്കാം അത്തരത്തിൽ ഒരു പദപ്രയോഗം നിലനിൽക്കുന്നത് എന്നും ചില സമയത്ത് തന്നെക്കാൾ രണ്ടോ മൂന്നോ വൈസ് കുറവുള്ള ആളുകളുടെ വരെ അമ്മയായിട്ട് താൻ അഭിനയിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ഒരു കഥാപാത്രത്തിന്റെ അമ്മയെ അഭിനയിച്ചത് അവർക്ക് ശരിക്കും അത്രയും പ്രായമുണ്ടെന്നാണ് മിക്കവരും തെറ്റിദ്ധരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ താൻ കൂടുതലായും വിശേഷിപ്പിക്കപ്പെടുന്നതും കിളവി എന്ന് തന്നെയാണ്. ഒരിക്കൽ തന്നെ ഒരു ഉദ്ഘാടനത്തിന് ക്ഷണിക്കുന്ന ഘട്ടം എത്തിയപ്പോൾ ആ കിളവി ഒന്നും വേണ്ട എന്നായിരുന്നു പ്രശസ്തയായ ഒരു സ്ത്രീ അഭിപ്രായപ്പെട്ടത് എന്ന് താരം ഓർത്തെടുക്കുന്നു. ഈ പറഞ്ഞയാൾക്കും നല്ല പ്രായമുണ്ട്. ഒരു സീരിയൽ നടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പല വെല്ലുവിളികളും നേടിടേണ്ടി വരുമെന്നും താരം കൂട്ടിച്ചേർക്കുന്നു.