in

ചാർളി ചെയ്യുമ്പോൾ മാനസികാവസ്ഥ ശരിയായിരുന്നില്ല, ആ സമയത്ത് ഭാര്യ ​ഗർ,ഭി,ണിയായിരുന്നു-ടോവിനോ തോമസ്

tovino thomas

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. അടുത്തിടെയാണ് മകന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കിയത്

ഇപ്പോളിതാ ചാർലിയിൽ അതിഥിവേഷത്തിലെത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ, ചാർലിയുടെ ചിത്രീകരണ സമയത്ത് താൻ ഏറെ കഷ്ടപ്പെട്ടിരുന്നു, ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ ഘട്ടത്തിലൂടെ ആയിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഭാര്യ ഗർഭിണി ആയിരുന്നു, കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. അത് വലിയ ടെൻഷനായിരുന്നു. ഇത് വലിയ രീതിയിൽ ചിത്രീകരണത്തെ ബാധിക്കുകയും ചെയ്തു. വളരെ എളുപ്പമുള്ള ഡയലോഗുകൾ പോലും പത്തും പതിനഞ്ചും ടേക്കുകൾ എടുത്തു. തൻറെ ആ സമയത്തെ മാനസികാവസ്ഥ ശരിയല്ലാത്തതു കൊണ്ട് അത് വലിയ രീതിയിൽ അഭിനയത്തെ ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലുള്ള സീനിയർ നടന്മാരുടെ മുൻപിൽ അഭിനയിക്കുമ്പോൾ ഉള്ള ചമ്മൽ വേറെയുമുണ്ടായിരുന്നു. പിന്നീട് എപ്പോഴും നെടുമുടി വേണു ചേട്ടൻറെ മുൻപിൽ അഭിനയിക്കുമ്പോൾ താൻ ഈ ചമ്മൽ നേരിട്ടിരുന്നു

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അവസാനം റിലീസ് ചെയ്തത് കളയായിരുന്നു. ​ഗംഭീര അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.

Written by admin

sanusha santhosh

പുറമെ മാന്യനായ ചേട്ടന്റെ മറുപടി: തുറന്നടിച്ച് സനുഷ

navya nair

പണ്ടത്തെ ബാലമണിയ്ക്ക് ഒരു മാറ്റവുമില്ല: നവ്യയുടെ കിടിലൻ ലുക്ക്