in

ബിക്കിനി വിട്ടൊരു കളിയില്ല… ദീപാവലി ആഘോഷവും ബിക്കിനിയിലാക്കി ഇല്യാന; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഒട്ടനവധി സിനിമകളില്‍ ഇല്യാന അഭിനയിച്ചു കഴിഞ്ഞു. മുംബൈയില്‍ ജനിച്ച താരം വളര്‍ന്നതും പഠിച്ചതും ഗോവയിലാണ്.

2006-ല്‍ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ ഡിക്രൂസ് ആദ്യമായി അരങ്ങേറ്റം കുറിച്ചു, ബോക്‌സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്. അതേസമയം മികച്ച വനിതാ നവാഗതയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരവും അന്ന് ഇല്യാന നേടിയിരുന്നു.

തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇല്യാന. പോക്കിരി, ജല്‍സ, കിക്ക്, ജുലായ് എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലൂടെ അവര്‍ തെന്നിന്ത്യയില്‍ നിറസാനിദ്ധ്യമായി. തമിഴ് സിനിമയില്‍ കേഡി, ശങ്കറിന്റെ നന്‍ബന്‍ എന്നീ ചിത്രങ്ങളില്‍ ഇല്യാന അഭിനയിച്ചിട്ടുണ്ട്.

2012 ല്‍ അനുക്രഗ് ബസുവിന്റെ ബര്‍ഫി എന്ന ചിത്രത്തിലൂടെ ഡിക്രൂസ് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവര്‍ മെയിന്‍ തേരാ ഹീറോ, റസ്റ്റം, ബാഡ്ഷാഹോ, റെയ്ഡ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. താരം ഒരു ഇന്ത്യന്‍ ബോണ്‍ പോര്‍ച്ചുഗീസ് ആക്ട്രസ് ആണ്. മുംബൈയില്‍ ജനിച്ച താരം വളര്‍ന്നത് ഗോവയില്‍ ആയിരുന്നു എങ്കിലും 1987 മുതല്‍ 2014 വരെ താരം ഇന്ത്യയില്‍ സ്ഥിരതാമസമാക്കി.

2014 മുതല്‍ താരം പോര്‍ച്ചുഗീസ് പൗരത്വം സ്വീകരിച്ചു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരമാണ് ഇല്യാന. ഇന്‍സ്റ്റാഗ്രാമില്‍ പത്തുലക്ഷത്തിലധികം ഫോളോവര്‍മാരുള്ള ഇല്യാനയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകാന്‍ അധിക സമയം വേണ്ടി വരില്ല. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പല ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ താരത്തിന്റെ കിടിലന്‍ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ തരംഗം ആയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് താഴെ വരുന്നത്.

ഈ പ്രായത്തില്‍ ഇത്രയും ഹോട്ട് ലുക്കില്‍ ഒരാള്‍ക്ക് പ്രത്യക്ഷപ്പെടാന്‍ പറ്റുമോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. ദീപാവലി ആഘോഷം ഫോട്ടോകള്‍ എന്ന നിലയിലാണ് താരം ബീച്ചില്‍ നിന്നുള്ള കിടിലന്‍ ഗ്ലാമര്‍ ഹോട്ട് ഫോട്ടോകള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ ഫോട്ടോ ഏറ്റെടുത്തു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന നടത്തിയ പരാമര്‍ശങ്ങള്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. സിനിമയില്‍ മികച്ച വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും മറ്റും ഒപ്പം പങ്കിടേണ്ട അവസ്ഥ നടിമാര്‍ക്ക് ഉണ്ടാകുന്നുണ്ട്.

ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നിരവധി പേരെ തനിക്ക് അറിയാമെന്നും ഇല്യാന പറയുന്നു. പുതുമുഖ നടിമാരാണ് ചതിയില്‍ അകപ്പെടുന്നത്. നല്ല വേഷം നല്‍കാമെന്ന് കബളിപ്പിച്ചാണ് ഇവരെ വലയിലാക്കുന്നത്. എന്നാല്‍ അതിനുശേഷം അവരെ സിനിമയില്‍ നിന്ന് അകറ്റി മാറ്റുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇല്യാന പറയുന്നു.

ass=”aligncenter size-full wp-image-35290″ src=”https://technewswebs.com/wp-content/uploads/2022/10/ileana-3.jpg” alt=”” width=”640″ height=”800″ />

Written by Editor 3

കനിഹയുടെ പ്രണയാർദ്ര നിമിഷങ്ങളുമായി പെർഫ്യൂമിലെ പുതിയ പാട്ട് പുറത്തിറങ്ങി.. വീഡിയോ കാണാം

സൗഹൃദങ്ങൾക്ക് വിലക്ക്, ജോലിയുടെ കാര്യത്തിൽ പോലും നിയന്ത്രണം, എങ്കിലും ആ ഒരു കാര്യത്തിന് വേണ്ടി ഞങ്ങൾ ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്; ഭർത്താവിനെ കുറിച്ച് നീന കുറുപ്പ് മനസ്സ് തുറക്കുന്നു