മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. മിമിക്രി വേദിയിലൂടെ സിനിമയില്‍ എത്തിയ താരം പിന്നീട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി. എന്നോട് ഇഷ്ടം കൂടുമോ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ദിലീപ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് എ ക ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സല്ലാപമാണ് ദിലീപിന്റെ കരിയര്‍ മാറ്റി മറിച്ചത്. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക.
സല്ലാപത്തിന് ശേഷം നിരവധി കഥാപാത്രങ്ങള്‍ ദിലീപിന് ലഭിച്ചു. പതിയെ മലയാള സിനിമയിലെ തിരക്കേറിയ നടനായി ദിലീപ് മാറി. വലിയ തിരക്കുകള്‍ക്ക് ഇടയിലും തന്നെ കൈപിടിച്ചു കയറ്റിയ ആളെ ദിലീപ് മറന്നില്ല. ലോഹിത ദാസിനോടുള്ള ദിലീപിന്റെ ആത്മബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ദിലീപിന്റെ ഫാന്‍സ് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസിന്റെ വാക്കുകളാണ് പങ്കുവെച്ചിരിക്കുന്നത്.
ഏട്ടനാണ് വന്ന വഴി ഒരിക്കലും മറക്കാര്‍ ഇല്ല… എന്ന് പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ദിലീപ് ഏട്ടന്റെ സിനിമാജീവിതത്തില്‍ ആദ്യമായി നായക വേഷം (സല്ലാപം) കൊടുക്കുകയും ദിലീപ് എന്ന നടനെ ഉപയോഗിച്ച് പിന്നെയും രണ്ടു സിനിമകള്‍ (ജോക്കര്‍,ചക്കരമുത്ത്) സംവിധാനം ചെയ്ത ഡയറക്ടര്‍ ലോഹിദാസ് സാറിന്റെ ഭാര്യയുടെ വാക്കുകള്‍
സാറിന്റെ മരണശേഷം കുടുംബത്തിനെ വിളിച്ചു അനേഷിക്കുകയും, വന്ന് കാണുകയും, സഹായിക്കുകയും ചെയ്യാന്‍ ഒരേ ഒരു താരമേ ഉണ്ടായിരുന്നുള്ളു! ദിലീപേട്ടന്‍… സിന്ധു ലോഹിതദാസ് (ലോഹിതാസ് സാറിന്റെ ഭാര്യ) ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കം! പക്ഷെ മരണപെട്ട ഒരുപാട് കലാകാരന്‍മാരുടെ കുടുംബത്തിനെ അദ്ദേഹത്തിന് ഇന്നും സഹായിച്ചേ മതിയാവു..! അത് ദിലീപിന്റെ കടമയാണ്.. ജനപ്രിയനായകന്‍ .. പോസ്റ്റില്‍ പറയുന്നു.