കോളിവുഡ് സിനിമാലോകത്തെ ക്വീന്‍ ആണ് തൃഷ ഇപ്പോഴും. രണ്ട് പതിറ്റാണ്ടോളം സിനിമാ ലോകത്ത് നായികയായി തുടരുക എന്നത് ചെറിയ കാര്യമല്ല. 1999 ല്‍ സിനിമയിലേക്ക് വരുമ്പോഴുള്ള അതേ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന തൃഷയുടെ വിവാഹക്കാര്യത്തില്‍ മാത്രമാണ് ആരാധകര്‍ക്ക് എപ്പോഴും നിരാശ.
നിശ്ചയം കഴിഞ്ഞ് മുടങ്ങിപ്പോയ വിവാഹത്തിന് ശേഷം തൃഷ അക്കാര്യം ചിന്തിയ്ക്കുന്നേയില്ല എന്നാണ് നടിയോട് അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. 2015 ല്‍ വരുണ്‍ മണിയന്‍ എന്ന ബിസിനസ്സുകാരനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സൗത്ത് ഇന്ത്യന്‍ ക്യൂന്‍ ആയ തൃഷയുടെ നിശ്ചയം പോലും ആരാധകര്‍ക്ക് ആഘോഷമായിരുന്നു.
തുടര്‍ന്ന് വരുണും തൃഷയും ഒരുമിച്ചുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. എന്നാല്‍ വിവാഹത്തിലെത്തും മുന്‍പേ ആ ബന്ധം വേര്‍പിരിഞ്ഞു. ശേഷം വീണ്ടും സിനിമയില്‍ സജീവമായ തൃഷ ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.
മോഹന്‍ലാലിനൊപ്പമുള്ള റാം എന്ന ചിത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്. പൊനിയിന്‍ സെല്‍വന്‍, ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, രാണ്‍ഗി എന്നിവയാണ് തൃഷയുടെ ഇനി വരാനിരിയ്ക്കുന്ന സിനിമകള്‍. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.
അഭിമുഖത്തിന്റെ അവസാന ഭാഗം താരത്തോട് അവതാരകന്‍ ചോദിച്ചത് ഏതെങ്കിലും നായകന്മാര്‍ താരത്തെ ഫ്‌ളേര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നാണ്. ഒരുപാട് പേര്‍ ചെയ്തിട്ടുണ്ട് എന്നും ആരൊക്കെയാണ് എന്നതിനേക്കാള്‍ കൂടുതല്‍ പേരുണ്ട് എന്നുമായിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍ സല്‍മാന്‍ ഖാനെയാണെന്നും നടി പ്രിയങ്ക ചോപ്രയാണെന്നും തൃഷ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഇഷ്ടം തല അജിത്തിനെയും മോഹന്‍ലാലിനെയുമാണെന്നും തൃഷ സമ്മതിച്ചു. ആരുമായും ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും താന്‍ തയ്യാറാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് തൃഷ ഈ കാര്യം പറയുന്നത്. ‘തന്നെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തില്‍ 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം എഴുതണം’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി തൃഷ കുറിച്ചിരിക്കുന്നത്.
പാരമ്പര്യം കൊണ്ട് മലയാളി (പാലക്കാട്ടുകാരി) യാണെങ്കിലും ചെന്നൈയിലാണ് തൃഷ ജനിച്ചതും വളര്‍ന്നതുമെല്ലാം. ഞാന്‍ കേട്ടതും പഠിച്ചതുമൊക്കെ തമിഴമാണ്. അതുകൊണ്ട് മലയാള അറിയില്ല എന്നും ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തൃഷ പറഞ്ഞു.
തമിഴില്‍ ഹിറ്റ്മേക്കര്‍ മണിരത്നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ ആാണ് തൃഷയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. യുവ താരനിര അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ ബ്രഹമാണ്ഡ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. കുറെനാളുകളായി താരത്തിന് ചിത്രങ്ങളൊന്നും പുറത്തിറങ്ങുന്നില്ല ആയിരുന്നു അതുകൊണ്ട് തന്നെ തൃഷയുടെ പുത്തന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.