in

മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ആ ഒരു വിശ്വാസ്യത ഉറപ്പാണ്; മഞ്ജു വാരിയർ തുറന്ന് പറയുന്നു..!

ഏതൊരു സ്ത്രീയ്ക്കും എന്നല്ല, ഏതൊരു വ്യക്തിയ്ക്കും മാതൃകയാണ് നടി മഞ്ജു വാര്യരുടെ ജീവിതം. ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും ഉള്ള മഞ്ജുവിന്റെ പോസിറ്റീവ് മനോഭാവവും ആ ചിരിയും തന്നെ മതിയാവും. കണ്ടിരിയ്ക്കുന്നവര്‍ക്കും കേട്ടിരിയ്ക്കുന്നവര്‍ക്കും ആ പോസിറ്റീവിറ്റി പകര്‍ന്ന് കിട്ടാന്‍. മലയാളികളുടെ പ്രിയനായികമാരെക്കുറിച്ച് പറയുമ്പോള്‍ നിശ്ചയമായും ആ ലിസ്റ്റില്‍ മഞ്ജു വാര്യരുടെ പേരുമുണ്ടാവും.

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം വിവാഹ ശേഷം പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. സ്‌കൂള്‍ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. പിന്നീട് 18-മത്തെ വയസ്സില്‍ സല്ലാപം എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

തുടര്‍ന്ന് 20 ഓളം മലയാള സിനിമകളില്‍ ഒട്ടേറെ നായിക വേഷങ്ങള്‍ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ സ്വന്തമാക്കി. 1998 ഒക്ടോബര്‍ 20-ന് പ്രശസ്ത്ത നടന്‍ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ല്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിലൂടെ മഞ്ജു വാര്യര്‍ മടങ്ങിയെത്തി.

തുടര്‍ന്ന് എന്നും എപ്പോഴും, ജോ ആന്‍ഡ് ദി ബോയ്, കരിങ്കുന്നം സിക്‌സസ്, കെയര്‍ ഓഫ് സൈറാബാനു, ഉദാഹരണം സുജാത, ഒടിയന്‍, വില്ലന്‍, അസുരന്‍, ലൂസിഫര്‍, മരക്കാര്‍- അറബിക്കടലിന്റെ സിംഹം, പ്രതി പൂവന്‍കോഴി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിനൊപ്പമുള്ള മഞ്ജുവിന്റെ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

മോഹന്‍ലാലിനൊപ്പം ഏഴോ എട്ടോ പടങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ദൈവം അനുഗ്രഹിച്ചു വിട്ട ഒരു കലാകാരനാണ് അദ്ദേഹമെന്നാണ് നടി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തന്നെ സംബന്ധിച്ച് തനിക്ക് ലാലേട്ടന്‍ സിനിമകളില്‍ നിന്നും ലഭിച്ച വേഷങ്ങള്‍ ഒരിക്കലും ചെറുതാണെന്നോ, പ്രാധാന്യം കുറഞ്ഞു പോയെന്നോ തോന്നല്‍ ഉണ്ടാക്കാത്ത വേഷങ്ങള്‍ തനിക്കായി എന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഉണ്ടാവാറുണ്ടെന്നും താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

എന്നെ സംബന്ധിച്ച് ഏറ്റവും സ്‌പെഷ്യല്‍ ആയി തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. അപ്പോള്‍ ഒരിക്കലും ലാലേട്ടന്റെ സിനിമകളില്‍ ഓവര്‍ ഷാഡോ ആയി പോകുമെന്നോ, തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞു പോകുമോ എന്നുള്ള ടെന്‍ഷന്‍ ഒന്നുമില്ലാതെ പോയി അഭിനയിക്കാന്‍ കഴിയുമെന്നും നടി വെളിപ്പെടുത്തി.

അതേസമയം തിരിച്ചു വെള്ളിത്തിരയിലെത്തിയപ്പോള്‍ ടെക്നിക്കല്‍ സൈഡില്‍ ഒരുപാട് മാറ്റം എനിക്ക് ഫീല്‍ ചെയ്തുവെന്നായിരുന്നു നടിയുടെ പ്രതികരണം. ഗുരുവായൂരില്‍ അരങ്ങേറ്റം ചെയ്യുമ്പോള്‍ അത് വാര്‍ത്തയാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിനൊരുപാട് പ്രാധാന്യം കിട്ടി. പ്രത്യേക ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല. എന്തൊക്കെയോ നിമിത്തങ്ങളൊക്കെയുണ്ടായി, ഒന്ന് കഴിഞ്ഞ് അടുത്ത സംഭവം. അങ്ങനെ സംഭവിച്ചതാണ് ഒന്നും പ്രീപ്ലാന്‍ഡായിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Written by Editor 3

മനീഷ കൊയ്രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു, ഓരോ മാസം ഓരോരുത്തരുടെ കൂടെയാണല്ലോ മനീഷയെന്ന് ഐശ്വര്യ; ആരാണിവൾ എന്ന് തിരിച്ചടിച്ച് മനീഷയും, നടിമാരുടെ പരസ്പരമുള്ള പോരിന്റെ കഥ ഇങ്ങനെ

എഴുതി തള്ളപ്പെടാമായിരുന്ന എന്റെ ഉയർച്ചയ്ക്ക് കാരണം ഭർത്താവ് മുസ്തഫ ആണ്, മുസ്തഫ തന്റെ ഭാഗ്യം ആണെന്ന് നടി പ്രിയാ മണി..!