സുപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരുടെ നായികയായി നിറഞ്ഞു നിന്നിരുന്ന ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ശാന്തികൃഷ്ണ. പതിവു മലയാള നടിമാരെപ്പോലെ വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടി ശാന്തികൃഷ്ണ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നേരത്തെ, അന്തരിച്ച നടന്‍ ശ്രീനാഥുമായുള്ള 13 വര്‍ഷത്തെ ദാമ്പത്യം 1995 ലാണ് ശാന്തി കൃഷ്ണ അവസാനിപ്പിച്ചത്.
നിറയെ പ്രമുഖര്‍ എത്തിയ ഫ്ലവേഴ്സിലെ ഒരു കോടി എന്ന പരിപാടിയില്‍ അടുത്തിടെ എത്തിയത് ശാന്തി കൃഷ്ണയായിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരുപാട് ആഗ്രഹങ്ങളോടെയാണ് ശാന്തികൃഷ്ണ ശ്രീനാഥിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നതത്രേ.
എന്നാല്‍ സ്വപ്നം കണ്ടതായിരുന്നില്ല ജീവിത്തില്‍ പിന്നീട് നേരിടേണ്ടി വന്നത്. 19-ാം വയസിലായിരുന്നു ശ്രീനാഥിന്റെ കയ്യും പിടിച്ച് മുംബൈയില്‍ നിന്ന് നാട്ടിലേയ്ക്ക് വരുന്നത്. അന്നുതന്നെ ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടില്‍ പ്രശ്‌നമായിരുന്നു.
ബ്രാഹ്മണനല്ലാത്ത ആളാണെങ്കില്‍ കൂടിയും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ വിവാഹിതരായി. വീട്ടുകാരുടെ എതിര്‍പ്പിലും ശ്രീനാഥിന്റെ കാര്യത്തില്‍ ഞാന്‍ ഉറച്ച് തന്നെ നിന്നു. ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്റെ കാര്യത്തിലും.
മുംബൈയില്‍ നിന്ന് നാട്ടിലേയ്ക്കുളള മാറ്റം തനിക്ക് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റി. അഭിനേത്രിയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറി. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത അമ്പലത്തില്‍ പോവുക, എന്നിങ്ങനെ ഏകദേശം സിനിമയില്‍ കാണുന്നത് പോലെയായിരുന്നു ജീവിതം.
എന്നാല്‍ ഞങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി.12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി.കാത്തിരുന്ന് കിട്ടിയ കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട് പേരേയും ആ സമയത്ത് വല്ലാതെ തളര്‍ത്തിയിരുന്നു. ഡിപ്രഷനിലേയ്ക്ക് ചെന്ന് വീഴുകയായിരുന്നു, ഡിവോഴ്‌സിന് ശേഷം പിന്നീട് ശ്രീനാഥിനെ കാണാനോ സൗഹൃദം തുടരാനോ ശ്രമിച്ചിട്ടില്ല. രണ്ടാം വിവാഹത്തില്‍ എല്ലാം അറിഞ്ഞു കൊണ്ടാണ് അയാള്‍ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്.
അവിടെ വില്ലനായത് ഈഗോയും തെറ്റിദ്ധാരണയുമായിരുന്നു. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ തനിക്ക് നല്‍കി.
ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അതേ സമയം താന്‍ ഒരു നടിയായിരുന്നു എന്ന് മക്കള്‍ക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു. പുറത്തൊക്കെ പോകുമ്പോള്‍ പലരും വന്നു ശാന്തികൃഷ്ണ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുമായിരുന്നു.
ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും ആയിരുന്നു. പിന്നീടാണ് നടിയാണ് എന്ന വിവരം അവര്‍ അറിയുന്നത്. അതൊരു വേറിട്ട അനുഭവമായിരുന്നുവെന്നും ശാന്തികൃഷ്ണ പറയുന്നു.