in

വിവാഹം പോലെ തന്നെ പവിത്രമായ ഒന്നാണ് വിവാഹ മോചനവും, രണ്ടു വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുളള ഒരു അവസരമാണ് അതിലൂടെ ഉണ്ടാവുന്നത്; സ്വാസിക പറയുന്നത് ഇങ്ങനെ

സിനിമാ സീരിയല്‍ രംഗത്ത് താരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സ്വാസിക. അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. ബിലഹരിയുടെ തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ് താരം ഇപ്പോൾ.

മെയിൽ ശോഭന സ്റ്റായ ഒരു കഥാപാത്രത്തിന്റെ ഭാര്യയാണ് സ്വാസിക എത്തുന്നത്. കഥയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞതിനൊപ്പം വിവാഹ ബന്ധങ്ങളെയും ഡിവോസിനെയും കുറിച്ച് പറയുകയാണ് താരം. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. സീരീസ് പറയുന്നത് സമൂഹത്തില്‍ കണ്ട് വരുന്ന ടോക്‌സ് ബന്ധങ്ങളെ കുറിച്ചാണ്. കേരളത്തില്‍ കഴിഞ്ഞ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത സ്ത്രീധന മരണങ്ങളും സീരീസിന് ഉദാഹരണമാണ്.

ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇതിൽ ഒട്ടുമിക്കപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നത്.

കാഴ്ചപ്പാടുകളും മനോഭാവങ്ങളും മാറ്റേണ്ട സമയം കടന്നിരിക്കുന്നു എന്നു സ്വാസിക വ്യക്തമാക്കി. ഇന്നും ഡിവോസിനെ തെറ്റായി കാണുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റും ഉണ്ട് . ഇത് തെറ്റാണെന്ന് സ്വയം ധരിച്ചുകൊണ്ട് അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായി ജീവിക്കുന്നവരുമുണ്ട്. ചില കുട്ടികളുടെ ഭാവി നോക്കി ആണ് ജീവിക്കുന്നത് എങ്കിൽ ചിലർ സമൂഹത്തെ പേടിച്ചാണ് മുന്നോട്ടു പോകുന്നത്.

ഞാന്‍ വിവാഹം കഴിച്ചതിന് ശേഷം പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരസ്പരം പറഞ്ഞുതീര്‍ക്കാനും എന്താണ് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്ന് മനസിലാക്കാനും ശ്രമിക്കണം എന്നൊക്കെയാണ് തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് ആഗ്രഹവും. എന്നുവെച്ച് തീരെ സഹിക്കാന്‍ പറ്റാതാകുന്നത് വരെ കാത്തുനില്‍ക്കുകയും അവസാനം ആത്മഹത്യയെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിവാഹം പോലെ തന്നെ പവിത്രമായി വിവാഹമോചനത്തെയും കാണാന്‍ നമുക്ക് പറ്റണം.

സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നത്. പക്ഷെ, പരസ്പരം തീരേ യോജിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍, രണ്ട് പേരുടെയും ജീവിതം നശിച്ചുപോകാതിരിക്കാനുള്ള മാര്‍ഗമാണ് വിവാഹമോചനം. വിവാഹമോചനത്തിലൂടെ രണ്ട് പേര്‍ക്കും സ്വന്തം ജീവിതങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വഴിയാണ് ലഭിക്കുന്നത്. അതും എത്രയും മഹത്തരമായ കാര്യമാണ്. നന്നായി ആലോചിച്ചുവേണം ആ തീരുമാനമെടുക്കാന്‍ എന്നുള്ളതാണ് കാര്യം എന്നുo സ്വാസിക പറഞ്ഞു.

Written by Editor 5

അന്ന് നഗ്മയോടും രംഭയോടും ഹെയർ സ്റ്റൈലിൽ വരെ മത്സരം, എന്നാൽ ഇന്ന് അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്; മനസ്സ് തുറന്ന് മീന

പിരിയണമെന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനം ആണ്…തന്റെ ആ പ്രണയത്തെ കുറിച്ച് അനുഷ്ക ഷെട്ടി തുറന്ന് പറയുന്നു