in

തൊണ്ണൂറുകളിൽ മലയാളികളുടെ പ്രിയ നടി ആയിരുന്ന നടി സുനിതയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ..?

മലയാളികള്‍ക്ക് ഒരുകാലത്ത് പ്രിയപ്പെട്ട നടിയായിരുന്നു സുനിത. ജഗദീഷ്, മുകേഷ് സിദ്ധിക്ക് എന്നിവരുടെ തുടക്കകാല ചിത്രങ്ങളില്‍ സജീവ സാനിധ്യമായിരുന്നു സുനിത. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കും രണ്ടാം നിര താരങ്ങൾക്കും എല്ലാം നായികയായി സുനിത നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയായും സഹനടിയായും എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തിയ താരം വളരെ പെട്ടെന്നാണ് സിനിമയിൽ നിന്നും മാറി നിൽക്കുന്നത്.

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിവാഹശേഷം താരം സിനിമയോട് വിടപറഞ്ഞു. ഇതിനു ശേഷം സുനിതയെ പറ്റി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. അച്ഛൻ മലയാളി ആണെങ്കിലും വിദ്യ ജനിച്ചതും വളർന്നതുമെല്ലാം ആന്ധ്രാപ്രദേശിലാണ്. ഭുവന എന്നാണ് അമ്മയുടെ പേര്. മലയാള ചിത്രങ്ങളിലാണ് ശ്രേദ്ധയമായ വേഷങ്ങള്‍ അവതരിപ്പിച്ചതെങ്കിലും സുനിത തെന്നിന്ത്യൻ താരമായിരുന്നു.

അഭിനയത്തിന് പുറമെ നര്‍ത്തകി എന്ന നിലയിലും പ്രസിദ്ധയാണ് സുനിത. മൂന്നാം വയസ്സില്‍ നൃത്തമഭ്യസിച്ചു തുടങ്ങിയ അവര്‍ 11ആം വയസ്സില്‍ അരങ്ങേറ്റം നടത്തി. തമിഴ് ചിത്രം കോടൈമഴൈയിലൂടെയായിരുന്നു സുനിതയുടെ സിനിമാ അരങ്ങേറ്റം. അതിനാല്‍ കോടൈമഴൈ വിദ്യ എന്നാണ് താരം തമിഴ്‌നാട്ടില്‍ അറിയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മലയാളത്തിലും സുനിതയ്ക്ക് അവസരം ലഭിച്ചത്.

തമിഴിലെ അരങ്ങേറ്റത്തിനു ശേഷമാണ് താരം മലയാളത്തിലേയ്ക്ക് എത്തുന്നത്. രാജസേനൻ സംവിധാനം ചെയ്ത കണികാണും നേരം എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിലേയ്ക്ക് ഉള്ള താരത്തിന്റെ കടന്ന് വരവ്. വിനീത് നായകനായി എത്തിയ സിനിമയിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് സുനിത അവതരിപ്പിച്ചത്. താരത്തിന് തുടക്കം ലഭിച്ചെങ്കിലും സിനിമ വലിയ പരാജയമായിരുന്നു.

സാജൻ സംവിധാനം ചെയ്ത നിറഭേതങ്ങൾ എന്ന സിനിമയിലും വിദ്യ പിന്നീട് അഭിനയിച്ചു. അതും പ്രേക്ഷക ശ്രദ്ധ നേടിയില്ല. ഐവി ശശി സംവിധാനം ചെയ്ത മൃഗയ എന്ന സിനിമയാണ് വിദ്യ വേണുഗോപാൽ എന്ന നടിക്ക് കരിയർ ബ്രേക്ക് നൽകുന്നത്. തമിഴ് തെലുങ്ക് കന്നട തുടങ്ങി വിവിധ ഭാഷകളില്‍ താരം അഭിനയിച്ചു. മലയാളത്തിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അഭിനയപ്രാധാന്യമുള്ള പല കഥാപാത്രങ്ങളും സുനിതയെ തേടിയെത്തി. ഭുവന എന്നാണ് അമ്മയുടെ പേര്. കോടൈമഴൈ എന്ന തമിഴ് സിനിമയിൽ നായികയായി തുടക്കം കുറിക്കുമ്പോൾ വിദ്യ വേണുഗോപാൽ വിദ്യാശ്രീ എന്ന് പേരുമാറ്റിയിരുന്നു. 1986 മുതല്‍ അഭിനയിച്ചു തുടങ്ങിയ സുനിത 1996ലാണ് വിവാഹിതയായത്. സിബി മലയില്‍ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി അവര്‍ അഭിനയിച്ചത്.

ആന്ധ്രപ്രദേശ് സ്വദേശിയായ രാജാണ് സുനിതയുടെ ഭര്‍ത്താണ് ഏകമകന്‍ ശശാങ്കിനൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഇപ്പോള്‍ സുനിത താമസിക്കുന്നത്. പിന്നീട് സിനിമയിലോ പൊതു വേദിയിലോ സുനിതയെ അധികം കണ്ടില്ലെങ്കിലും നൃത്താഞ്ജലി എന്ന തന്റെ നൃത്ത വിദ്യാലയവുമായി സുനിത ഇപ്പോഴും സജീവമാണ്. നിരവധി ശിഷ്യരാണ് നൃത്തവിദ്യാലയത്തില്‍ സുനിതയ്ക്കുള്ളത്. സ്റ്റേജ് ഷോയും നൃത്തവുമൊക്കയായി ഇപ്പോഴും താരം തിളങ്ങുന്നു.

Written by Editor 5

മസിൽ വുമൺ.. അമ്പോ.. ജാസ്മിന്റെ പുത്തൻ ഫിറ്റ്നസ് ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ… വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും പുതു തലമുറ പഠിക്കേണ്ടതുണ്ട്; ആര്യാ രാജേന്ദ്രൻ പറയുന്നു