in

തന്റെ പതിനെട്ടാം വയസിൽ ഒളിച്ചോടി പോയി വിവാഹം, ഭർത്താവുമായി പന്ത്രണ്ട് വയസിൻറെ വ്യത്യാസം ഓട്ടോഗ്രാഫ് സീരിയലിൽ മൃദുലയായിട്ട് എത്തിയെ നടി ശ്രീക്കുട്ടിയുടെ ജീവിതം ഇങ്ങനെ

മലയാളത്തിൽ ഒരുകാലത്ത് ഏറെ ഹിറ്റായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയൽ. പ്ലസ് ടു പഠനകാലത്തെ പ്രണയവും സൗഹൃദവും ഒക്കെ മനോഹരമായി ആവിഷ്കരിച്ചിരുന്ന ഈ സീരിയലിൽ ഫിംഗേഴ്സ് എന്ന അഞ്ചുപേരുടെ ഗ്യാങ് ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഒരു ഹിറ്റ് സീരിയൽ ആയിരുന്നു അന്ന് ഓട്ടോഗ്രാഫ്.

രണ്ടു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന ഫൈവ് ഫിംഗേഴ്സ് എന്ന ഈ ഗ്യാങ്ങിൽ പെൺകുട്ടികളെ അവതരിപ്പിച്ചത് ഒരാൾ സോണിയയും മറ്റൊരാൾ ശ്രീദേവിയും ആയിരുന്നു. മൃദുല എന്ന പേരിലാണ് ശ്രീദേവി ഈ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മലയാളത്തിൽ ശ്രദ്ധ നേടിയ കൃഷ്ണ കൃപാസാഗരം, വൃന്ദാവനം, എന്ന് സ്വന്തം ജാനി തുടങ്ങിയ കുറച്ച് സീരിയലുകളിലും ശ്രീദേവി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

തൻറെ വിവാഹത്തിനുശേഷമാണ് അഭിനയ ജീവിതത്തിൽ നിന്നും താരം നീണ്ട ഒരു ഇടവേള എടുത്തത്. സീരിയല് ക്യാമറമാനായ മനോജ് കുമാർ എന്ന വ്യക്തിയെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ 12 വയസ്സിനടുത്ത് പ്രായ വ്യത്യാസമുണ്ട്.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ മനോജിനൊപ്പം പ്രണയിച്ച് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു താനെന്നും ശ്രീക്കുട്ടി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫൈവ് ഫിംഗേഴ്സ് എന്ന പ്രശസ്തമായ ഗ്യാങ്ങിനെ കുറിച്ചും തൻറെ യൂട്യൂബ് ചാനലിലൂടെ താരം തുറന്നു പറഞ്ഞിട്ടുണ്ട്.

അന്നും ഇന്നും അവർ ഒരുപോലെയാണ് എന്നും എന്നാൽ ശരത്ത് മാത്രം ഇന്നില്ല എന്നും അവനെ വളരെയധികം അവരെല്ലാവരും മിസ്സ് ചെയ്യാറുണ്ട് എന്നും വളരെ വലിയൊരു വിഷമമായി അത് നിലനിൽക്കുന്നു എന്നും ശ്രീക്കുട്ടി വെളിപ്പെടുത്തുന്നു. നാലുപേരും ഇടയ്ക്കൊക്കെ ഒരുമിച്ചു കൂടാറുണ്ട് എന്നും അപ്പോൾ ശരത്തിനെ ശരിക്കും മിസ്സ് ചെയ്യുന്നു എന്നും ആണ് താരം വ്യക്തമാക്കുന്നത്. പിന്നീട് തൻറെ പ്രണയ കഥയെക്കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

ഫൈവ് ഫിംഗേഴ്സ് സെറ്റിൽവെച്ചാണ് താനും ഭർത്താവും പ്രണയത്തിലായത് എന്ന് ശ്രീദേവി വ്യക്തമാക്കുന്നു. അവർ ഒരുമിച്ച് ചെയ്യുന്ന മൂന്നാമത്തെ വർക്കായിരുന്നു ഫൈവ് ഫിംഗേഴ്സ്. മനോജ് ആൾ പൊതുവേ ഒരു ചൂടൻ ആണ് എന്നും എപ്പോഴും എല്ലാവരോടും കലിപ്പ് കാണിക്കുന്ന ആൾക്ക് പറ്റിയ ഒരു കാന്താരിയെ കണ്ടുപിടിക്കാൻ എല്ലാരും കൂടി തീരുമാനിക്കുകയായിരുന്നു എന്നും ശ്രീക്കുട്ടി ഓർത്തെടുക്കുന്നു.

പുള്ളിയെ പ്രേമിക്കുക എന്നുള്ളതായിരുന്നു പുള്ളിക്ക് അന്ന് കൊടുക്കാൻ പറ്റുന്ന ഏറ്റവും പണി എന്ന് എല്ലാവരും മനസ്സിലാക്കി എന്നും അതിന് പറ്റിയ ഒരാളെ തിരയാൻ തുടങ്ങി എന്നും അവസാനം അത് തന്റെ തലയിൽ തന്നെ വന്നു പെടുകയായിരുന്നു എന്നുമാണ് ശ്രീക്കുട്ടി ഇപ്പോൾ പറയുന്നത്. ആദ്യം തമാശയ്ക്ക് ആയിരുന്നു പുള്ളിയോട് പ്രേമം അഭിനയിച്ചതെങ്കിലും പിന്നീട് താൻ സീരിയസ് ആവുകയായിരുന്നു എന്ന് താരം വെളിപ്പെടുത്തുന്നു.

ഒടുവിൽ 18 വയസ് ആയപ്പോഴേക്കും മനോജിനൊപ്പം ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. അന്ന് കുറച്ച് സുഹൃത്തുക്കളും തൊട്ടടുത്ത കുറച്ചു ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിന് ഉണ്ടായിരുന്നത് എന്നും തിരുവനന്തപുരത്ത് വച്ച് ഒരു ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം എന്നും ശ്രീദേവി പറയുന്നു.

പിന്നീടാണ് താരത്തിന്റെ ജീവിതത്തിലേക്ക് മകൾ കടന്നുവരുന്നത്. വിവാഹത്തിനുശേഷം അച്ഛനും അമ്മയ്ക്കും സഹോദരിക്കും മറ്റും തന്നോട് ദേഷ്യം ആയിരുന്നു എന്നും അത് മകൾ ഉണ്ടായതോടെയാണ് മാറിയതെന്നും വ്യക്തമാക്കുന്ന താരം പിന്നീട് തനിക്ക് പെർഫക്റ്റ് ആയ ഒരാളെ തന്നെയാണ് താൻ തിരഞ്ഞെടുത്തത് എന്ന് അവർക്ക് ബോധ്യമായി എന്നും വെളിപ്പെടുത്തുന്നു.

പിന്നീട് അവളെ നോക്കാൻ തന്നെ കുറച്ചു വർഷങ്ങൾ മുന്നോട്ടുപോയി എന്നും തന്റെ അഭിനയത്തിന് തൽക്കാലത്തേക്ക് ഒരു സ്റ്റോപ്പ് കൊടുത്തു എന്നുള്ളതല്ലാതെ അഭിനയജീവിതം പാടെ ഉപേക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും താരം വ്യക്തമാക്കുന്നു. ഇപ്പോൾ വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഇരിക്കുകയാണ് താനെന്നും താരം തുറന്നുപറയുന്നു.

Written by Editor 4

അമ്പോ.. എന്താ ഒരു ഇരിപ്പ്, ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നിമിഷ സജയൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബാത്റൂം മിറർ സെൽഫി പങ്കുവെച്ച് എസ്തർ, പൊളിച്ചെന്ന് ആരാധകർ… ഫോട്ടോസ്