in

മകനെകൊലപ്പെടുത്തി ഭർത്താവു മരിച്ച സംഭവത്തിൽ വെബ് സീരീസ് നടിക്കെതിരെ സൈബർ അറ്റാക്ക്

മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ ഭാര്യയും നടിയുമായ ദിയയ്ക്ക് നേരെ സൈബർ ആക്രമണം. ഖദീജ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.യൂട്യൂബറും അഡൽറ്റ് വെബ് സീരീസ്സുകളിൽ നായികയുമായ നടിക്കെതിരെ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് നിരവധിപേർ സൈബർ ആക്രമണം നടത്തുന്നത്.

മരണത്തിന് കാരണക്കാരി എന്ന് ആരോപിച്ചായിരുന്നു ആക്രമണം വന്നത്. ഭർത്താവ് ശരീഫും നാല് വയസ്സുള്ള മകനുമാണ് കഴിഞ്ഞദിവസം വരാപ്പുഴ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസം ആയിരുന്നു ഈ മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

മലപ്പുറം സ്വദേശിയായ ഇരുവരും രണ്ടാം ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.ആറു വർഷം മുമ്പായിരുന്നു വിവാഹം നടന്നത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്  തമ്മിൽ പല തർക്കങ്ങളും നിലനിന്നിരുന്നു.മൂന്നാഴ്ച മുൻപ് ആയിരുന്നു മകനെയും കൊണ്ട് ഭർത്താവ് വാടക വീട്ടിലേക്ക് താമസം മാറിയത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു മകനെയും ഷെരീഫിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിനുമുമ്പ് ഇയാൾ ഭാര്യയെവിളിച്ച് മകനെ കൊലപ്പെടുത്തുകയാണെന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു.
സംഭവത്തിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടിക്കെതിരെ വന്നിരിക്കുന്നത്.നടി ഇതിനുമുമ്പും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

Written by amrutha

‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’, കൂട്ടുകാർക്കൊപ്പം ഗോപി സുന്ദർ, ഇങ്ങേരുടെ സമയമെന്ന് സോഷ്യൽ മീഡിയ

ഞാൻ ഇപ്പോൾ ഡേറ്റിംഗിലാണ്, അത് ആരാണ് എന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല..’ – മനസ്സ് തുറന്ന് നടി ദിവ്യ പിള്ള