in

വിഡിയോ മുഴുവൻ കാണാതെ, അതിനെ തെറ്റായി  വ്യാഖ്യാനിക്കുന്നത്  തികച്ചും ഖേദകരം!!! ഷെയ്ന്‍ നിഗം

പ്രിയപ്പെട്ട നടന്‍ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ചുള്ള നടൻ ഷെയ്നിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളിൽ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം സോഷ്യൽ മീഡിയയിലൂടെ. വിഡിയോ മുഴുവന്‍ കാണാതെ ആളുകള്‍ തെറ്റായി വാർത്തയെ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഷെയ്ന്‍ കുറിപ്പില്‍ തുറന്നു പറഞ്ഞു.

ഷെയ്നിന്റെ വാക്കുകള്‍ ;
‘കഴിഞ്ഞദിവസം നിങ്ങൾ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽപെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണിചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റകാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവയ്ക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും… തള്ളണം… ഇത് ഷെയിൻ നിഗത്തിന്റെയും  ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്..’

താരം പ്രധാന കഥാപാത്രമായി വരുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷൻ വേളയിലായിരുന്നു
ഉണ്ണിമുകുന്ദൻ മഹിമ നമ്പ്യാർ കോമ്പോയെ പരിഹസിക്കും വിധത്തിലുളള കമൻറ് താരം പറഞ്ഞത്.

Written by amrutha

പടത്തിന്റെ പ്രതിഫലവും മുഴുവൻ തന്നില്ല, തെലുങ്ക് സിനിമയിൽ നിന്നും വിലക്കുമെന്ന് ഭീഷണി: പായൽ രജ്പുത്

ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ടിട്ടും ഡിവോഴ്സ് ആയോയെന്ന് ചിലർ ചോദിക്കുന്നു!!  വ്യാജവാർത്തകളെ കുറിച്ച് പ്രതികരിച്ച നമിത