in

അമ്പോ.. എന്താ ഒരു ഇരിപ്പ്, ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നിമിഷ സജയൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളിൽ ഒന്നാണ് നടി നിമിഷ സജയന്റേത്. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിമിഷ പ്രേക്ഷകരുടെ മനം കവർന്നത്. തീർത്തും നിഷ്കളങ്കയായ നായികാ കഥാപാത്രമെങ്കിൽ അത് നിമിഷ ഭദ്രമാക്കും. എന്നാൽ നിമിഷയും ബോൾഡ് ലുക്കിലേക്കു ചുവടുവച്ചു കഴിഞ്ഞു.

എന്നാൽ മോഡേൺ ആവാതെ തന്റെ നാടൻ ലുക്ക് നിലനിർത്തി തന്നെയാണ് നിമിഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കിയിരുന്നു.

തന്റെ സൗന്ദര്യപരിചരണത്തിലും വ്യത്യസ്തമായ രീതികൾ പിൻതുടരുന്ന താരം കൂടിയാണ് നിമിഷ. സിനിമയ്ക്ക് അപ്പുറത്ത് അധികം മേക്കപ്പ് അണിയാൻ ഇഷ്ടമില്ലാത്ത ആളാണ് താനെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ നിമിഷ വ്യക്തമാക്കിയിട്ടുണ്ട്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷന്‍ മാത്യുവാണ് ചേരയില്‍ നായകനായി എത്തുന്നത്.

സാരി, നാടൻ ബ്ലൗസും സ്കർട്ടും ഒക്കെ ധരിച്ചാണ് നിമിഷ ഏറ്റവും പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വമ്പൻ മേക്കോവരെങ്കിലും നിമിഷയുടെ ശാലീനത എങ്ങും പോയ്മറഞ്ഞിട്ടില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഒരു തെക്കൻ തല്ലു കേസ്’ വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രം.

നിമിഷയുടെ വേറിട്ടൊരു ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസായാണ് നിമിഷ എത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ കാണാറുള്ളതില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലെത്തിയ നടിയെ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.

നാടന്‍ ലുക്ക് ഒക്കെ മാറ്റി കിടിലന്‍ ഹോട്ട് ലുക്കിലാണ് നിമിഷയുടെ വരവ്. ഹോട്ട് ആന്‍ഡ് ട്രഡീഷണല്‍ വസ്ത്രങ്ങളും അതിനു യോജിച്ച ആഭരണങ്ങളും ധരിച്ച് വളരെ സുന്ദരിയായാണ് നിമിഷ സജയന്‍ എത്തിയിരിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചൂടന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2017- ല്‍ തന്റെ 20-ാം വയസ്സിലാണ് നിമിഷ സിനിമയില്‍ അരങ്ങേറിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് അരങ്ങേറ്റ ചിത്രം. ആദ്യ സിനിമയിലെ തന്നെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, സ്റ്റാന്‍ഡ് അപ്പ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, 41, മാലിക്ക് തുടങ്ങിയവയാണ് നിമിഷയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

Written by Editor 5

Uppum Mulakum Fame Nisha Sarang Opens Up About A Fan From Tamil Nadu

നല്ല അമ്മയാവണം, നല്ല ഭാര്യയാവണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, ഉപ്പും മുളകിൽ നിന്നാണ് ജീവിതത്തിൽ നഷ്ടപ്പെട്ടത് പലതും തിരിച്ചു കിട്ടുന്നത്; നിഷ സാരംഗ്

തന്റെ പതിനെട്ടാം വയസിൽ ഒളിച്ചോടി പോയി വിവാഹം, ഭർത്താവുമായി പന്ത്രണ്ട് വയസിൻറെ വ്യത്യാസം ഓട്ടോഗ്രാഫ് സീരിയലിൽ മൃദുലയായിട്ട് എത്തിയെ നടി ശ്രീക്കുട്ടിയുടെ ജീവിതം ഇങ്ങനെ