in ,

ഇനി പട്ടുപാവാടയുടെ സമയം: ഓണക്കാലത്തെ വരവേറ്റ് മീനാക്ഷി: പുത്തൻ ചിത്രങ്ങളിതാ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മീനാക്ഷി അനൂപ്. നടിയായും അവതാരികയായും മീനാക്ഷി ഇപ്പോൾ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയാണ് മീനാക്ഷി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ഒപ്പം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തുകൊണ്ട് മീനാക്ഷി പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. പിന്നീട് നിരവധി ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന് യൂട്യൂബ് അക്കൗണ്ട് ഉണ്ട്. യൂട്യൂബിലൂടെ ഓരോ വിശേഷങ്ങളും മീനാക്ഷി പ്രേക്ഷകനുമായി പങ്കുവയ്ക്കാറുണ്ട്. ഓണക്കാലത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. പട്ടുപാവാടയുടുത്തു മുല്ലപ്പൂവും ചൂടി തനി നാടൻ മലയാളി പെൺകുട്ടിയാണ് മീനാക്ഷി പ്രേക്ഷശ്രദ്ധ നേടിയെടുത്തത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

അടുത്തിടെയായിരുന്നു നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെ മോശമായി ചിത്രീകരിച്ചത്.സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയ വാർത്തയ്ക്ക് പ്രതികരണവുമായി മീനാക്ഷിയും കുടുംബവും എത്തിയിരുന്നു.

എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടു കൂടി താരത്തിന്റെ ചിത്രം വളരെ സഭ്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കുകയായിരുന്നു. ഇതിനെതിരെ താരം സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നിരവധി മോശം ചിത്രങ്ങൾ നടിമാര്‍ക്കെതിരെ പ്രചരിക്കുന്നുണ്ട്. പലരും വീണ്ടും ഇത്തരം പ്രവണതകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും പതിവാണ്.

Written by amrutha

സാരി നോക്കണോ അതോ സരിതയെ നോക്കണോ!! സിനിമാ നടിമാരെ വെല്ലുന്ന ലുക്കിൽ ജയസൂര്യയുടെ ഭാര്യ

ഇൻസ്റ്റഗ്രാം തുടങ്ങിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് സെക്സി സാമിനെ:  പക്ഷേ സംഭവിച്ചത് മറ്റൊന്ന്:  നടി സമീറ