in

ലാലേട്ടനോപ്പം ഒപ്പം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്… മോഹൻലാലുമായുള്ള തന്റെ കെമിസ്ട്രിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മീന

ഇന്ത്യ ഒട്ടാകെ, പ്രത്യേകിച്ച് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരിയായ താരമാണ് മീന. ബാലതാരമായി വെള്ളത്തിലയിലേക്ക് കടന്നുവന്ന താരം 45 ഓളം സിനിമകളിൽ ബാലതാരമായും പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും ജനഹൃദയങ്ങൾ കീഴടക്കി. നെഞ്ചങ്ങൾ എന്ന സിനിമയിലൂടെ 1982-ൽ അഭിനയ ലോകത്തേയ്ക്ക് കടന്നുവന്ന താരം രജനീകാന്ത് സുരേഷ് ഗോപി അടക്കമുള്ള താരങ്ങളുടെ മകളായും പിന്നീട് നായികയായും അഭിനയിച്ചിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഇന്ത്യൻ ഭാഷകളിലെല്ലാം ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പം വേഷങ്ങൾ ചെയ്തിട്ടുള്ള മീന വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു. മോഹൻലാലിനൊപ്പം നായികയായി അഭിനയിച്ച ‘ബ്രോ ഡാഡി’ ആണ് മീനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രം.

മലയാളി പ്രേക്ഷകർക്ക് എത്ര ഇഷ്ടമുള്ള താര ജോഡികളാണ് മീനയും മോഹൻലാലും. വർണ്ണപകിട്ട്, മിസ്റ്റർ ബ്രഹ്മചാരി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഉദയനാണ് താരം, ചന്ദ്രോത്സവം, ദൃശ്യം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി അനവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിൽ ഹിറ്റ് താരജോഡികളായ ഇവർ അഭിനയിച്ച സിനിമകളെല്ലാം തന്നെ തിയേറ്ററിൽ വൻ വിജയമായിരുന്നു.

സിനിമ മേഖലയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. തൻറെ ആഘോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി തന്റെ സമൂഹമാധ്യമ ഹാൻഡുകളിലൂടെ മീന പങ്കുവയ്ക്കാറുണ്ട്. അഭിനയജീവിതത്തിൽ ഇപ്പോൾ 40 വർഷങ്ങൾ പൂർത്തിയായിരിക്കുന്ന ഈ തെന്നിന്ത്യൻ സൂപ്പർ നായികയുടെ വിവാഹം 2009 ലായിരുന്നു. മീനയുടെ ഭർത്താവായ വിദ്യാസാഗർ അടുത്തിടെയാണ് അന്തരിച്ചത്. അദ്ദേഹത്തിൻറെ അപ്രതീക്ഷിതവിയോഗം സിനിമ ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.

ഇപ്പോൾ താരത്തിന്റെ മകളായ നൈനി കയ്യും അമ്മയുടെ പാത പിന്തുടർന്ന് ബാലതാരമായി സിനിമയിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇളയദളപതി വിജയുടെ നായകനായി തെറി എന്ന ചിത്രത്തിലൂടെയാണ് നയനിക അഭിനയരംഗത്ത് ചുവടുവെച്ചത്. വളരെ ക്യൂട്ട് ആയി കൈകാര്യം ചെയ്ത ഈ വേഷത്തിൽ നൈനിക ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൻറെ അഭിമാനമായ മെഗാസ്റ്റാർ മോഹൻലാലിൻറെ ഭാഗ്യനയികിയെ വിശേഷിപ്പിക്കപ്പെടുന്ന നായികയായ മീന, ഇപ്പോൾ അദ്ദേഹവുമായി 25 വർഷത്തോളമായി തുടരുന്ന കെമിസ്ട്രി എങ്ങനെ നിലനിർത്തുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന ‘പണം തരും പടം’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് തൻറെ കരിയറിലെ ഈ കെമിസ്ട്രിയുടെ രഹസ്യം മീന വെളിപ്പെടുത്തുന്നത്.

തൻറെ താൽപര്യങ്ങൾ മനസ്സിലാക്കി അറിഞ്ഞു പെരുമാറുന്ന നടനാണ് മോഹൻലാൽ എന്ന് മീന വ്യക്തമാക്കുന്നു. പൊതുവേ എല്ലാരും ആയി പ്രവർത്തിക്കാൻ കംഫർട്ടബിൾ ആകുമെന്ന് എന്നാൽ കുറച്ചുപേരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ കൂടുതൽ കംഫർട്ട് അനുഭവപ്പെടാറുണ്ട് എന്നും മീന പറയുന്നു.

ലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്, കാരണം ക്യാമറയ്ക്ക് മുന്നിൽ മോഹൻലാൽ കഥാപാത്രമായി എത്തിയാൽ അഭിനയിക്കുകയാണ് എന്ന് തോന്നില്ല. ജീവിക്കുകയാണ് എന്നാണ് അനുഭവപ്പെടുന്നത്, താരം വെളിപ്പെടുത്തുന്നു.

Written by Editor 4

ബ്ലൗസ് ലെസ് ഫോട്ടോഷൂട്ടുമായി ഹോട്ട് ലുക്കിൽ തിളങ്ങി ശ്രുതി മേനോൻ, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ

കിളവിയെന്നാണ് പ്രശസ്തയായ ആ സ്ത്രീ എന്നെ വിളിച്ചത്… ഒരു സീരിയൽ നടി എന്ന നിലയിൽ പല വെല്ലുവികളാണ് എനിക്ക് നേരിടേണ്ടി വരുന്നത്; നടി ഉമാ നായർ പറയുന്നു