in

എന്റെ കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നിക്ക്‌ പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ട്; മംമ്ത തുറന്ന് പറയുന്നു

മലയാളത്തിന്റെ സ്റ്റൈലീഷ് സൂപ്പർ നായികയാണ് മംമ്ത മോഹൻദാസ്. ഒട്ടനവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട മമ്ത ഇന്ന് അതേ പൊസിഷനിൽ തന്നെയാണ് നിൽക്കുന്നത്. കൂടുതൽ സ്റ്റൈലിഷും യൂണിക്കും ആവുകയാണ് ഇപ്പോൾ മംമ്ത.

2005 തുടങ്ങിയ അഭിനയ ജീവിതം 2022-ൽ എത്തി നിൽക്കുമ്പോൾ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയാണ് മംമ്തയെ ആരാധകർ ഓർക്കുന്നത്. ഏറ്റവും കൂടുതൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ജന ഗണ മന എന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്.

2015 – ൽ പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് എന്ന നടി മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് എത്തുന്നത്. മലയാളത്തിലെ തന്നെ പ്രഗത്ഭരായ താരങ്ങളോട് എല്ലാം ഒപ്പം അഭിനയിക്കാൻ സാധിച്ചു. മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിൽ എത്തിയതോടെ മന്ദ മുന്ദിര താരങ്ങൾക്ക് ഇടയിലേക്ക് എത്തുകയായിരുന്നു.

തുടർന്ന് അങ്ങോട്ട് മലയാളത്തിലെ പ്രമുഖരായ ഒട്ടനവധി താരങ്ങൾക്കൊപ്പം സിനിമയിൽ വേഷമിടാൻ നടിക്ക് സാധിച്ചു. ഒപ്പം അഭിനയിച്ച താരങ്ങളിൽ തനിക്ക് ക്രഷ് തോന്നിയ നടനെക്കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത് ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ. കൂടെ അഭിനയിച്ച നടനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് മംമ്ത തുറന്ന് പറയുന്നു.

ഒരു യുട്യൂബ് ചാനലിന് അുവദിച്ച അഭിമുഖത്തില്‍ ഐ ഹാവ്, ഐ നെവര്‍ ഹാവ് എന്ന സെക്ഷനിലാണ് നടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഉണ്ടെന്നാണ് മംമ്ത നല്‍കിയ മറുപടി.

അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു നടി പറഞ്ഞത്. കരിയറിന്റെ ഏറ്റവും മികച്ച നിലയില്‍ നില്‍ക്കുമ്പോള്‍ കാന്‍സറിനെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത വ്യക്തിയാണ് മംമ്ത. സിനിമയില്‍ നല്ല തിരക്കുള്ളപ്പോഴായിരുന്ന കാന്‍സര്‍ ബാധിക്കുന്നത്.

11 വര്‍ഷം മുമ്പ്. അന്ന് പ്രായം 24 ആയിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച ഭേദമാക്കാനാകുന്ന ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിന് മുമ്പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുവെന്നും മംമ്ത പറഞ്ഞു. മംമ്ത മോഹന്‍ദാസ് ആയിരുന്നു എന്റെ ആദ്യത്തെ ക്രഷ് എന്ന് നടന്‍ ആസിഫ് അലി തുറന്ന് പറഞ്ഞിരുന്നു. ഇത് ഞാന്‍ പല സ്ഥലത്തും വെച്ച് പറഞ്ഞ് പ്രശ്‌നം ആയതാണ്.

എന്നാലും പറയാം… മംമ്ത ആയിരുന്നു എന്റെ ക്രഷ്. കാരണം എന്റെ ആദ്യത്തെ റൊമാന്റിക് ഗാനം അവരോടൊപ്പം ആയിരുന്നു. അങ്ങനെയാണ് എനിക്ക് മംമ്തയോട് ക്രഷ് തോന്നിയത്. പിന്നീട് പ്രണയം തുറന്ന് പറയണം എന്ന് തോന്നി. മംമ്തയോട് ഞാന്‍ എന്റെ പ്രണയം തുറന്ന് പറയുകയും ചെയ്തു. അപ്പോള്‍ എന്നെ നോക്കി സോ ക്യൂട്ട് എന്നാണ് അവര്‍ പറഞ്ഞത് എന്നും ആസിഫ് അലി പറയുന്നു.

Written by Editor 5

അക്ഷയ് എന്നെ യഥേഷ്ടം ഉപയോഗിക്കുക ആയിരുന്നു, വേറെ ആളെ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കിയിട്ടു പോയി; അക്ഷയ് കുമാർ തന്നോട് ചെയ്ത കൊടും വഞ്ചന വെളിപ്പെടുത്തി ശിൽപാ ഷെട്ടി

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയായി തകർത്ത് ആൻ അഗസ്റ്റിൻ, തിരിച്ചു വരവ് ഒരുങ്ങി തന്നെ: പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ