in

മമ്മൂക്ക അന്ന് ഷേക്ക്ഹാൻഡ് തന്ന കൈ രാത്രി വരെ ഞാൻ പിടിച്ചോണ്ടു നിന്നു; മഹിമ നമ്പ്യാർ പറയുന്നു..!

മലയാള സിനിമയ്ക്ക് എന്നും അഭിമാനത്തോടെ പറയാൻ സാധിക്കുന്ന ഒരു പേരാണ് മമ്മൂട്ടി പ്രേക്ഷകരുടെ സ്വന്തം മമ്മൂക്ക. തന്റേതായ പ്രയത്നം ഒന്നുകൊണ്ടു മാത്രം വെള്ളിത്തിരയിൽ താര രാജാവായി വാഴുകയാണ് ഇന്നും ഈ പ്രതിഭ. പ്രായം വെറും നമ്പർ മാത്രമാണെന്ന് മമ്മൂക്ക ഇടയ്ക്കിടെ നമ്മെ ഓർമിപ്പിക്കാറുണ്ട്.

പ്രായത്തിൽ 70 കളിൽ എത്തിനിൽക്കുമ്പോഴും ട്രെൻഡ് ക്രിയേറ്റ് ചെയ്യാൻ ഇന്നും മമ്മൂക്കയെ കഴിഞ്ഞ മറ്റേത് നടനും ഉള്ളൂ. മലയാളത്തിലെ യുവനടന്മാർക്കു പോലും അവകാശപ്പെടാൻ ഇല്ലാത്ത ട്രെൻഡ് മേക്കറാണ് ഇന്ന് മമ്മൂട്ടി. മമ്മൂട്ടി എന്ന നടനെക്കുറിച്ചും വ്യക്തിയെക്കുറിച്ചും ഒട്ടനവധി ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. സഹതാരങ്ങളെ പോലും അത്ഭുതപ്പെടുത്തിയ പല നിമിഷങ്ങളും പ്രേക്ഷകർക്കും ഓർത്തെടുക്കാൻ ആവും.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ ഉള്ള മഹിമ നമ്പ്യാരുടെ അനുഭവം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്ക് ഒപ്പം മാസ്റ്റർപീസ്, മധുരരാജ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുമുണ്ട് താരം. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെ പതിനഞ്ചാമത്തെ വയസ്സിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഹിമ. മമ്മൂട്ടി നായകനായ മധുരരാജയിലൂടെയാണ് മഹിമ നമ്പ്യാർ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

മമ്മൂക്കയ്ക്കൊപ്പം വളരെ കുറച്ച് സീനുകളിൽ മാത്രമേ തനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് കുറച്ചുനാള്‍ മുമ്പ് മഹിമ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അത് കുറച്ചാണെങ്കിലും വളരെ വിലയേറിയതും മൂല്യമുള്ളതുമായി കാണുന്നുവെന്നും താരം പറയുകയുണ്ടായി.ഇഷ്ടമുളള സെലിബ്രിറ്റിയെ കാണുമ്പോൾ അദ്ദേഹത്തിന്‍റെ പേഴ്സണാലിറ്റി കൊണ്ടാ അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ സ്റ്റാർഡം കൊണ്ടോ ചുറ്റുമുള്ള ഒരു ഓറ കൊണ്ടോ ഒരാളെ കാണുമ്പോ നമ്മൾ ബ്ലാങ്ക് ആയി സ്റ്റക്ക് ആയി പോവുന്നൊരു നിമിഷമുണ്ട്.

ഞാൻ അത് ആദ്യമായി എക്സിപീരിയൻസ് ചെയ്യുന്നത് മമ്മൂക്കയിൽ നിന്നാണെന്നാണ്. ഞാനൊരു മമ്മൂക്ക ഫാന്‍ ആണ്. മാസ്റ്റര്‍പീസില്‍ കോമ്ബിനേഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്‌സൈറ്റ്‌മെന്റിലാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടെ അഭിനയിക്കാന്‍ ആയില്ല.

ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ ഞാന്‍ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാന്‍ ഗേള്‍ മൊമെന്റ്. അദ്ദേഹം എനിക്ക് ഹാൻഡ്ഷേക്ക് ഒകെ തന്ന് ഓൾ ദ ബെസ്റ്റ് ഒക്കെ പറഞ്ഞു. അന്ന് അദ്ദേഹം ഷേക്ക്ഹാൻഡ് തന്ന കൈ ഞാൻ രാത്രി വരെ പിടിച്ചോണ്ടു നിന്നിരുന്നു.

കുറച്ച് സിനിമകൾ പോലും ചെയ്തിട്ടുളള എനിക്കുളള അഹങ്കാരം പോലും മമ്മൂക്കയ്ക്ക് ഇല്ല. ഏറെ സ്വീറ്റായിട്ടുളള ഇത്രയും അനുഭവ സമ്പത്തുളള ടാലന്‍റഡായിട്ടുള്ള അദ്ദേഹം ഇനിയും ഒരുപാട് ഒരുപാട് സിനിമകൾ നമ്മൾക്ക് സമ്മാനിക്കും ഞാനൊരു മമ്മൂക്ക ഫാൻ ആണാണ്. മധുരരാജ സെറ്റിൽ ഒരുപാട് കാര്യങ്ങൾ തിരുത്തിത്തന്നിട്ടുണ്ട്, ഏറെ കൂളാണ് അദ്ദേഹമെന്നും മഹിമ പറഞ്ഞിരിക്കുകയാണ്.

Written by Editor 5

ആ നടനോട് എനിക്ക് ഒരുപാട് ക്രഷ് തോന്നിയിരുന്നു, പലർക്കും അത് അറിയാമായിരുന്നു, അവസാന നിമിഷം അത് നഷ്ടപ്പെട്ടപ്പോൾ വിഷമം തോന്നി: അൻസിബ പറയുന്നു..!

കല്യാണ ദിവസം മാത്രമേ ഞാൻ എന്റെ സ്വർണ്ണം ഇട്ടിട്ടുള്ളു. പിന്നെ ഞാനത് ഇതുവരെ കണ്ടിട്ടേയില്ല.. എല്ലാം കൊണ്ട് പോയി പണയം വച്ചു; പൊട്ടിക്കരഞ്ഞ് മഞ്ചു പത്രോസ്