in

മൂന്ന് വർഷത്തോളം ഉപയോഗിച്ചിട്ട് കാമുകൻ ലിയാണ്ടർ പേസ് വഞ്ചിച്ചു, പിന്നീട് ഭർത്താവും ഒഴിവാക്കി: നടി മഹിമ ചൗധരിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!

1997ല്‍ പുറത്തിറങ്ങിയ പര്‍ദേശ് സിനിമ കണ്ടിട്ടില്ലാത്ത ബോളീവുഡ് ആരാധകർ ഉണ്ടാവില്ല. അന്ന് പര്‍ദേശില്‍ ഷാരൂഖാനോടൊപ്പം ഹിറ്റായ മറ്റൊരു നായിക കൂടിയുണ്ട്; മഹിമ ചൗധരി. മലയാളികൾക്ക് അത്ര സുപരിചിതമല്ല ഈ പേരെങ്കിലും മഹിമയുടെ സിനിമ ജീവിതവും വ്യക്തി ജീവിതവും എല്ലാം ആരാധകർ നിരവധിതവണ ചർച്ച ചെയ്തതാണ്.

ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യതയോ സാമ്പത്തിക വിജയമോ തുടർന്നുള്ള ചിത്രങ്ങളിൽ ലഭിക്കാതെ വന്നതോടെ മഹിമ സിനിമ ലോകത്ത് പ്രസക്തമല്ലാതെ ആയി. സിനിമയിലേക്ക് എത്തുന്നതിനു മുൻപ് മഹിമയെ ശ്രദ്ധേയ ആക്കിയത് പരസ്യ ചിത്രങ്ങൾ ആയിരുന്നു.

അമീർഖാനും ഐശ്വര്യ റായിക്കും ഒപ്പമുള്ള പരസ്യത്തിൽ മഹിമയും മികച്ചു നിന്നു. ഇടയ്ക്ക് വെച്ച് നടന്ന വാഹനാപകടം മഹിമയുടെ അഭിനയ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നുണ്ടെങ്കിലും ഇന്നും ഒരുപാട് ആരാധകർ ആണ് താരത്തിന് ഉള്ളത്. ഒരുപക്ഷേ സിനിമ കഥയെ വെല്ലുന്ന ജീവിതമായിരുന്നു താരത്തിന്റെത്.

പ്രണയവും നിരാശയും വിവാഹവും വേർപിരിയലും എല്ലാം വളരെ നാടകീയമായാണ് താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. ഇന്ത്യൻടെന്നീസ് താരം ലിയാണ്ടർ പീസുമായി 2000ലാണ് മഹിമ ചൗധരി പ്രണയത്തിലാകുന്നത്. ലിയാണ്ടർ പേസ് കരിയറിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയമായിരുന്നു അത്.

ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. അന്നൊക്കെ എല്ലാ മത്സരങ്ങളിലും മഹിമ ചൗധരിയും ഉണ്ടാകുമായിരുന്നു. മൂന്നു വർഷത്തോളം എല്ലാവരും അസൂയയോടെ കണ്ടിരുന്ന ഒരു പ്രണയ ജീവിതമായിരുന്നു അവരുടേത്. എന്നാൽ ലിയാണ്ടർ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിൽ ആയതോടെ മഹിമ അയാളിൽ നിന്നും അകന്നു.

പിന്നീട് 2006ൽ ആയിരുന്നു മഹിമയുടെ സഹോദരന്റെ കൂട്ടുകാരനായ ബോബി മുഖർജിയുമായുള്ള താരത്തിന്റെ പ്രണയം. കൊൽക്കത്ത സ്വദേശിയായ ബോബി മുഖർജി ഒരു ആർക്കിടെക്റ്റ് ആണ്. വിവാഹമോചിതനായ ബോബി രണ്ടാം വിവാഹത്തിന് മാനസികമായി തയ്യാറെടുത്തു നിൽക്കുന്ന സമയത്ത് ആയിരുന്നു ഇവരുടെ പ്രണയം. അങ്ങനെ വളരെ രഹസ്യമായി 2006 മാർച്ച് 19ൽ വിവാഹിതരായി. ലാസ് വെഗാസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

2007ൽ മഹിമ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. എന്നാൽ ആ വിവാഹബന്ധത്തിനു അല്പായുസ് ആയിരുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹമോചന കേസ് തീരുന്നതിന് മുമ്പായിരുന്നു ബോബി മഹിമയെ വിവാഹം കഴിച്ചത്. ആ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവരുടെ വിവാഹ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചു.

ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം 2013ൽ ഇവർ വേർപിരിയുകയായിരുന്നു. ഔദ്യോഗികമായി ആയി വിവാഹ മോചനം നേടിയില്ലെങ്കിലും ഇന്നും ഇവർ പിരിഞ്ഞാണ് കഴിയുന്നത്. രണ്ടു തവണ അബോഷൻ ആയിരുന്ന സമയത്തൊന്നും ഭർത്താവിൽ നിന്നും യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല എന്നും താരം പറയുന്നു.

Written by Editor 5

കല്യാണ ദിവസം മാത്രമേ ഞാൻ എന്റെ സ്വർണ്ണം ഇട്ടിട്ടുള്ളു. പിന്നെ ഞാനത് ഇതുവരെ കണ്ടിട്ടേയില്ല.. എല്ലാം കൊണ്ട് പോയി പണയം വച്ചു; പൊട്ടിക്കരഞ്ഞ് മഞ്ചു പത്രോസ്

ലാലേട്ടൻ കുടിച്ച കപ്പിൽ മാംഗോ ജ്യൂസ് കുടിക്കാൻ എനിക്കും കഴിഞ്ഞു; തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് സ്വാസിക പറയുന്നു