in

പ്രായം ഇപ്പോൾ 52 ആയി, ഒരു പങ്കാളിക്കായി കൊതിക്കുന്നു, എന്നാൽ ഇനിയൊരു വിവാഹം അത്രയെളുപ്പമല്ല.. ഒറ്റയ്ക്ക് ജീവിക്കാൻ മറ്റൊരു കാരണം; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

ലക്ഷ്മി ഗോപാലസ്വാമി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അഭിനയത്രി മർത്തകി എന്നിങ്ങനെ കാണുന്ന പ്രേക്ഷകർക്ക് ഓരോ രീതിയിലാണ് താരത്തോടുള്ള ഇഷ്ടം. അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന നടി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് ഒട്ടനവധി സിനിമകളിലും സ്റ്റേജ് ഷോകളിലും എല്ലാം നിറ സാന്നിധ്യമായി മാറി ലക്ഷ്മി.

അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ്, വാമനപുരം ബസ്‌റൂട്ട്, ക്രിസ്റ്റിയൻ ബ്രതേയ്സ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രങ്ങളിൽ താരം ശ്രദ്ധയമായ വേഷങ്ങൾ ചെയ്തിരുന്നു. മലയാളത്തിൽ നിന്ന് ഒരു ഇടവേള എടുത്തതിനു ശേഷം താരം തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ഇവിടം സ്വർഗ്ഗമാണ്.

മലയാളത്തിൽ മാത്രമല്ല അതിനു പുറമെ തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട് താരം. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചെങ്കിലും തനിക്ക് ഏറ്റവും പ്രിയം മലയാള സിനിമകളോടും പ്രേക്ഷകരോടും ആണെന്ന് താരം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമയും നൃത്തവും ഒക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നതുപോലെ താരത്തിന്റെ വ്യക്തി ജീവിതവും ചർച്ച ആകാറുണ്ട്.

സിനിമ ജീവിതത്തിൽ പല വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോഴും വ്യക്തി ജീവിതത്തിൽ ഒരേ വേഷത്തിൽ തന്നെയാണ് കാരണം മുന്നോട്ടു പോകുന്നത്. പ്രായം 52 കടക്കുമ്പോഴും ഇന്നും അവിവാഹിതയായി തുടരുകയാണ് താരം. ജീവിതത്തിൽ പങ്കാളികൾ വേണമെന്ന് തോന്നിയിട്ടില്ല എന്നും മറ്റാരോടെങ്കിലും പ്രണയം ഉണ്ടോ എന്ന് ഒക്കെയാണ് ആരാധകർ പലപ്പോഴായി താരത്തിനോട് ചോദിച്ചിട്ടുള്ളത്.

ഇവയുടെ എല്ലാം വളരെ സൗമ്യയായി തന്നെയാണ് താരം പ്രതികരിക്കുന്നത്. പലപ്പോഴും ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ഒരുപാട് ഒറ്റപ്പെട്ടു പോയെന്നും അപ്പോഴെല്ലാം കൂട്ടിന് ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളതായും ലക്ഷ്മി പറഞ്ഞിരുന്നു.

കോവിഡ് കാലഘട്ടത്തിൽ എല്ലാവരും വീടുകളിൽ തന്നെ കഴിയേണ്ട സാഹചര്യമാണ് നില നിന്നത്. ഇതോടെ തിരക്കുകളും നൃത്ത വേദികളും സിനിമകളും ഒക്കെ കുറഞ്ഞിരുന്നു. താരം ആഗ്രഹിച്ചത്. എന്നാൽ വീണ്ടും അതുപോലെ ആയതോടെ ലക്ഷ്മി പറയുന്നു. നിർത്താവും അഭിനയവും ഒരുമിച്ച് കൊണ്ടുപോയപ്പോൾ കരിയറിനെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു.

അന്ന് വിവാഹം അത്യാവശ്യം ആണെന്ന് തോന്നിയിട്ടില്ല, അല്ലാതെ മറ്റ് കാരണങ്ങൾ ഒന്നും തന്നെ ഇല്ല. തന്റെ വീട്ടുകാരും തന്നെ നിർബന്ധിച്ചിട്ടില്ല. അവർ തന്നെ തന്റെ ഇഷ്ടത്തിന് വിടുകയായിരുന്നു, കൂട്ടിന് ഒരു ഭർത്താവ് വേണം എന്നത് ഒരു അനിവാര്യ കാര്യം ഒന്നും അല്ലല്ലോ, എനിക്ക് എല്ലായിപ്പോഴും വീട്ടുകാരും, സുഹൃത്തുക്കളും പിന്തുണ നൽകാറുണ്ട്. ഞാൻ അതിൽ സന്തോഷവതിയാണ്. എന്നാണ് ലക്ഷ്മി തന്നെ പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളത്.

Written by Editor 5

പൂവലന്മാരെ പേടിച്ച് പണ്ട് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം, എന്നാൽ മുംബൈയിൽ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത്; ഗായിക മജ്ഞരി പറയുന്നു

മോഹൻലാൽ കഴിഞ്ഞേ എനിക്ക് മറ്റാരും ഉളളൂ; മീരാ ജാസ്മിൻ തുറന്നു പറയുന്നു