in

മസിൽ വുമൺ.. അമ്പോ.. ജാസ്മിന്റെ പുത്തൻ ഫിറ്റ്നസ് ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ… വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍ എം മൂസ. തുടക്ക ദിവസങ്ങളില്‍ തന്നെ ജാസ്മിന്‍ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടിയെടുത്തിരുന്നു. ബോഡിബില്‍ഡറും മോഡലും ഒക്കെ ആയ ജാസ്മിന്‍ വ്യക്തി ജീവിതത്തിലൂടെയാണ് പലര്‍ക്കും പ്രചോദനം ആയി മാറിയത്. ലെ സ്ബിയന്‍ ആയ ജാസ്മിന്‍ തന്റെ പ്രണയകഥയും ബിഗ് ബോസ് വീട്ടില്‍ തുറന്നു പറഞ്ഞിരുന്നു.

ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ടു ബന്ധങ്ങളും വേര്‍പെടുത്തുകയും ചെയ്ത ആളാണ് ജാസ്മിന്‍. രണ്ടാം വിവാഹ ബന്ധത്തില്‍ നേരിടേണ്ടിവന്ന പീ ഡനങ്ങള്‍ തന്നെയാണ് ജാസ്മിനെ ഇന്നുകാണുന്ന നിലയിലേക്ക് മാറ്റിമറിച്ചത്.

ഇന്ന് ജാസ്മിന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകനായാണ്. ടിക് ടോക്കിലൂടെ ആണ് ജാസ്മിന്‍ മൂസ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തന്റെ കയ്‌പേറിയ ജീവിതാനുഭവങ്ങളെ കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

പതിനെട്ടാം വയസ്സില്‍ വിവാഹിതയായ ആളാണ് ഞാന്‍. അറക്കാന്‍ കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു അന്നത്തേത്. ആദ്യരാത്രി അയാള്‍ റൂമിലേക്ക് കടന്നു വന്നപ്പോള്‍ പ്രേതത്തെ കണ്ട അവസ്ഥയായിരുന്നു എനിക്ക്. ബഹളംവെച്ച് വീട്ടുകാരെല്ലാം ഓടിവന്നു. ചെറിയ കുട്ടി ആയിരുന്നല്ലോ ഞാന്‍. അത് ആ നാട്ടില്‍ ഒക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും ഉണ്ടാകുന്നത്.

എന്റെ ഭര്‍ത്താവിന് ഓ ട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്നു. അതിനിടെ ഒരു ജോലിയും കിട്ടി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിന് എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല.

ഡിവോഴ്‌സിന് അങ്ങനെ തന്നെയായിരുന്നു. ആളുകള്‍ കൂടിയിരുന്ന് മൂന്ന് തലാക്ക് വിളിച്ചു. വിവാഹമോചിതയായി. അങ്ങനെ സന്തോഷവതിയായി. ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. നമ്മുടെ മുകളില്‍ ഉള്ള ഒരു കയര്‍ പൊട്ടിയപ്പോള്‍ ഉള്ള അവസ്ഥയായിരുന്നു.

കെട്ടി ചൊല്ലിയവള്‍ എന്ന പേരായിരുന്നു പിന്നെ തനിക്ക് ഉണ്ടായിരുന്നത്. 21 വയസ്സായപ്പോള്‍ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. വളരെ ഓണായുള്ള ഒരു ജിമ്മന്‍ ആയിരുന്നു പെണ്ണുകാണാന്‍ വന്നത്. അയാളോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു.

പതിനെട്ടാം വയസ്സില്‍ വിവാഹിതയായതും വിവാഹമോചിതയായതും കന്യ കയാണെന്ന് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞു കഴിഞ്ഞപ്പോള്‍ കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വേണ്ടിയായിരുന്നു മറുപടിയും അതുതന്നെയായിരുന്നു.

അങ്ങനെ രണ്ടാം വിവാഹം കഴിഞ്ഞു. സന്തോഷത്തില്‍ നില്‍ക്കുന്ന ആദ്യ രാത്രിയില്‍ റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് അടിക്കുകയായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും മനസ്സിലായില്ല. നിന്നനില്‍പ്പില്‍ ഫീസായി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ചു നില്ക്കാന്‍ പറ്റുമെങ്കില്‍ നിന്നാ മതി എന്ന് അയാള്‍ പറഞ്ഞു.

എന്റെ കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീ ഡിപ്പിച്ചു. ആ ഒരു നിമിഷത്തില്‍ ഞാന്‍ എന്നെ തന്നെ വെറുത്തു. താന്‍ ഒരിക്കലും ഇഷ്ടമല്ലാത്ത ഒന്നാണ് തന്റെ വീട്ടിലേക്ക് തിരികെ പോകുക എന്നുള്ളത്. ഒരിക്കല്‍പോലും അങ്ങനെ ചിന്തിച്ചിട്ടില്ല.

ഇനി ചിന്തിക്കുകയും ഇല്ല. ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അമ്മയെയാണ്. അവര്‍ ഒരിക്കല്‍ പോലും എനിക്ക് വേണ്ടിയായിരുന്നില്ല സമൂഹത്തിനു വേണ്ടി ആയിരുന്നു നിലകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെയും മാപ്പു കൊടുത്ത് ഞാന്‍ പണ്ടേ എന്റെ മനസ്സില്‍ നിന്ന് പടിയിറക്കിയതാണെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്നിറങ്ങിയ ജാസ്മിന് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഫിറ്റ് ബോ ഡി കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

Singer Abhaya Hiranmayi Reveals 14 Year Of Living Relation With Gopi Sunder

14 വർഷത്തോളം ലിവിങ് റ്റുഗദറിലായിരുന്നിട്ടും എന്തുകൊണ്ട് ആ ബന്ധം വിവാഹത്തിൽ അവസാനിച്ചില്ല? ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ ഹിരൺമയി ആദ്യമായി പ്രതികരിക്കുന്നു

തൊണ്ണൂറുകളിൽ മലയാളികളുടെ പ്രിയ നടി ആയിരുന്ന നടി സുനിതയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ..?