in

വിവാഹമോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ.. സാമന്തയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇന്ന് ഏറ്റവും ജനപ്രീതിയുള്ള , അഭിനേത്രിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. 12 വർഷത്തിലേറെയായി സിനിമ മേഖലയിൽ സജീവമായി തുടരുന്ന സാമന്ത, ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള മുൻ നിര നായികമാരിൽ ഒരാളാണ്.

2010- ൽ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, തൻറെ അഭിനയമികവുകൊണ്ടും സൗന്ദര്യം കൊണ്ടും മികച്ച പ്രേക്ഷകപ്രീതിയും ജന പിന്തുണയും നേടിയെടുത്തിട്ടുണ്ട്. കൊമേഴ്സ് ബിരുദധാരിയായ സാമന്ത, കോളേജ് പഠനത്തിനിടയിലും മോഡലിംഗ് രംഗത്ത് തൻറെ കരിയർ ആരംഭിച്ചിരുന്നു.

തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ പ്രണയ ചിത്രമായ ‘ യെ മായ ചേസാവെ’ യിലൂടെയാണ് വെള്ളിത്തിരയിൽ തൻറെ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലൂടെ നവാഗതർക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയ താരം ഇന്നും കൂടുതൽ അഭിനയിക്കുന്നത് തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ്.

ഇന്ന് തമിഴിലും തെലുങ്കിലും ഉള്ള മിക്കവാറും എല്ലാ മുൻനിര നായകന്മാരോടൊപ്പം താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ആർക്കൊപ്പം ആണ് അഭിനയിക്കുന്നതെങ്കിലും താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ നേടാറുണ്ട്. സാമന്തയ്ക്ക് അവയ്ക്ക് എല്ലാം മികച്ച പ്രശംസകൾ ലഭിക്കുകയും ചെയ്യാറുണ്ട്.

മികച്ച ജന പിന്തുണ ഉള്ളത് കൊണ്ട് തന്നെ നിറഞ്ഞ കയ്യടിയോടെ തന്നെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ജനങ്ങൾ സ്വീകരിക്കുന്നത്. താരത്തിന്റെ ജന പിന്തുണയ്ക്കുള്ള പ്രധാനകാരണം ഓരോ കഥാപാത്രത്തെയും അവർ സമീപിക്കുന്ന രീതിയാണ്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രീതിയിൽ തൻറെ കഥാപാത്രങ്ങളെ സിൽവർ സ്ക്രീനിൽ എത്തിക്കുന്ന താരം ഇതേ പിന്തുണ സോഷ്യൽ മീഡിയയിലും നിലനിർത്തുന്നു. വിവാഹമോചനത്തിനു ശേഷവും സിനിമ മേഖലയിൽ സജീവമായ താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തൻറെ വിശേഷങ്ങൾ സ്ഥിരമായി പങ്ക് വെക്കാറുണ്ട്.

തൻറെ ആരാധകർക്കായി തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മാത്രമല്ല, തൻറെ സിനിമ ലോകത്തെയും സ്വകാര്യ ജീവിതത്തിലെയും വിശേഷങ്ങൾ സമന്ത പങ്ക് വയ്ക്കാറുണ്ട്. ഈയിടയായി താരം കൂടുതലായി പങ്ക് വയ്ക്കുന്നത് ഹോട്ട്, ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് ഫോട്ടോകളാണ്. അതീവ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്ന ഈ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

Written by Editor 4

ഈ ചിരി മതിയല്ലോ.. രജിഷ വിജയന്റെ ഫോട്ടോസ് നെഞ്ചോട് ചേർത്ത് ആരാധകർ

അമ്പോ… തുളുമ്പി നിൽക്കുന്ന സൗന്ദര്യം.. ഇൻസ്റ്റഗ്രാം സുന്ദരിയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ