in

ആ നടനോട് എനിക്ക് ഒരുപാട് ക്രഷ് തോന്നിയിരുന്നു, പലർക്കും അത് അറിയാമായിരുന്നു, അവസാന നിമിഷം അത് നഷ്ടപ്പെട്ടപ്പോൾ വിഷമം തോന്നി: അൻസിബ പറയുന്നു..!

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി ആണ് അൻസിബ ഹസ്സൻ. ദൃശ്യത്തിലെ അഭിനയത്തിന് ശേഷം ഏറ്റവും ഒടുവിൽ സി ബി ഐ ഫൈവിലും താരം നല്ലൊരു വേഷം ചെയ്യ്തിരുന്നു. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം.

2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്. ദൃശ്യത്തിന്റെ വിജയത്തിനുശേഷം അൻസിബയെ തേടി നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങി, പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പാക്കാനും പോലെ ഇരുക്ക്, പന്തു, ഗുണ്ട, ലിറ്റിൽ സൂപ്പർമാൻ, ഷീ ടാക്സി, പരഞ്ജോതി, വിശ്വാസം തുടങ്ങി നിരവധി സിനിമകളാണ് അൻസിബയെ തേടി എത്തിയത്. സെബ്ര വരക്കൽ, ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ എന്നിവരാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ. സിനിമകൾക്ക് പുറമെ, ഫ്ലവേഴ്‌സ് ടിവിയുടെ ഷോയായ മരുഹബയിൽ അവതാരകയായും പ്രവർത്തിച്ചു.

മലയാളത്തിന് പുറമേ ഇന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അൻസിബ സജീവമാണ്. ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായി മാറുമ്പോഴും തുടർന്ന് കരിയറിൽ ഈ മികവ് നിലനിർത്താൻ സാധിച്ചില്ല. അവസരങ്ങൾ ലഭിക്കുന്നതിനോടൊപ്പം ലഭിച്ച മികച്ചവലാവസരങ്ങളും നഷ്ടമായതായും താരം പറയുന്നു. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലം മുതൽ ഒട്ടനവധി പരീക്ഷണങ്ങളിലൂടെയാണ് താരം കടന്നുപോയത്.

പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും മികച്ച അവസരങ്ങൾ താരത്തിന് ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ ഇപ്പോഴും ഈ അവസ്ഥ തുടരുന്നുണ്ട് എന്നാണ് അൻസിബ പറയുന്നത്. ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാൻ ചെറുത് ആയിരുന്നു.

എന്നെ സെലക്ട് ചെയ്തപ്പോൾ തന്നെ കമൽ സാർ പറഞ്ഞിരുന്നു. അതുപോലെ ആർടിസ്റ്റിനെ കിട്ടിയില്ലെങ്കിൽ അൻസിബയ്ക്ക് തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാൻ വിചാരിച്ചു അങ്ങനെ ഒരാളെ കിട്ടാൻ സാധ്യത കുറവായിരിക്കുമെന്ന്. എന്നാൽ അവസാന നിമിഷം അവർക്ക് ചാന്ദ്നിയെ കിട്ടി.

സിനിമയെക്കുറിച്ചും നഷ്ടങ്ങളെ കുറിച്ചും ഒക്കെ മനസ്സ് തുറന്നപ്പോൾ സിനിമയിലെ തൻറെ ആരാധനാ പാത്രവും ക്രഷുമായ നടനെ കുറിച്ച് കൂടി അൻസിബ മനസ്സ് തുറന്നിരുന്നു. ആരാധനയാണ് സ്നേഹമാണോ പ്രണയമാണോ എന്നൊന്നും തന്റെ വികാരത്തെ അളന്നു തിട്ടപ്പെടുത്താൻ കഴിയില്ലെന്നും തനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ് ആ നടൻ എന്നുമാണ് അൻസിബ പറയുന്നത്. ഒരുപക്ഷേ അൻസിബയുടെ ആരാധകർക്ക് ഒക്കെ ആളെ വ്യക്തമായി അറിയാം.

പ്രിയപ്പെട്ട നടൻ ആര് എന്ന ചോദ്യത്തിന് അൻസിബയ്ക്ക് ഒറ്റ മറുപടിയേ ഉള്ളൂ, അത് സൂര്യ എന്നാണ്. തമിഴ് സൂപ്പർസ്റ്റാർ സൂര്യയോടുള്ള താരത്തിന്റെ ഇഷ്ടം എത്ര പറഞ്ഞാലും മതിവരാത്തതാണ്. ഓരോ അഭിമുഖത്തിലും താരമിത് പറയാറുമുണ്ട്. ഏതെങ്കിലും ഒരു നടനോടുള്ള ആരാധന ഇങ്ങനെ തുറന്നു പറയുന്ന താരങ്ങളും വളരെ കുറവാണ്. അഭിനയ മേഖലയിൽ നിന്നു തന്നെ ഇത്തരം തുറന്നു പറച്ചിലുകൾ നടത്തുന്ന അൻസിബ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടവൾ ആണ്.

Written by Editor 5

കുറച്ചു ബ്രസ്റ്റും വയറും കാണുന്നു, എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം..?

മമ്മൂക്ക അന്ന് ഷേക്ക്ഹാൻഡ് തന്ന കൈ രാത്രി വരെ ഞാൻ പിടിച്ചോണ്ടു നിന്നു; മഹിമ നമ്പ്യാർ പറയുന്നു..!