in

പുത്തൻ ഫോട്ടോസുമായി അഹാന… അപ്പോൾ അഹാനയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ

മലയാള സിനിമിയിലെ യുവനിടമാരില്‍ ശ്രദ്ധേയയാണ് അഹാന ക‍ൃഷ്ണ. സിനിമാ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാന വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയാണ് അഹാന. സോഷ്യൽ മീഡിയയിൽ തിളങ്ങുമ്പോൾ താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ചർച്ചകൾ നിരവധി സജീവമാകാറുണ്ട്.

പൊതുവേ നടീനടന്മാരുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ്. ഇപ്പോൾ തൻറെ സൗന്ദര്യ സംരക്ഷണ രഹസ്യം പങ്കുവയ്ക്കുകയാണ് അഹാന. കാർബൺ ബേ എന്ന ക്രീമിന്റെ ബ്രാൻഡിന്റെ ഭാഗമായി താരം ചില ഫോട്ടോസ് ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായിട്ട് ചെയ്ത പ്രൊമോഷൻ പോസ്റ്റായിരുന്നു ഇത്. കറുപ്പ് നിറത്തിലെ ക്രീം മുഖത്ത് പുരട്ടി അതിന് ശേഷമുള്ള മാറ്റം കാണിച്ചുകൊണ്ടുള്ള ഫോട്ടോസായിരുന്നു. ഇത് കണ്ടതോടെ ആവേശ്ത്തിലാണ് ആരാധകർ. ആദ്യമായാണ് ഒരു താരം തൻറെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ഇത്ര വ്യക്തമായി ആരാധകരുമായി പങ്കുവെക്കുന്നത്. ഒരു പ്രോഡക്റ്റിന്റെ പ്രമോഷൻ ഫോട്ടോഷൂട്ട് ആണെങ്കിലും താരം ലൈവായി എഴുതിയതോടെ താല്പര്യമായി.

തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നതും പ്രധാനമാണെന്ന് താരം പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിനകത്തു നിന്നു ഭക്ഷണം പ്രവർത്തിച്ച് ചർമത്തിൽ സ്ഥിരമായ മാറ്റം ഉണ്ടാക്കുമെന്ന് അഹാന പറയുന്നു. അനുഭവത്തിൽ നിന്നും ഡയറ്റീഷ്യനുമായുള്ള ചർച്ചകളിൽ നിന്നും ഇന്റർനെറ്റിൽ അന്വേഷിച്ച് മനസ്സിലാക്കിയതുമായ അറിവുകളാണ് താരം അന്ന് പങ്കുവെച്ചത്.

വൈറ്റമിൻ, മിനറൽസ്, ആന്റി–ഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് പഴങ്ങൾ. എല്ലാ പഴങ്ങൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്. ആരോഗ്യകരമായ രീതിയിൽ പഴങ്ങൾ കഴിക്കുന്നത് ചർമത്തിന് വളരെ നല്ലതാണ്. വാൾനട്ട് ചർമത്തിന് വളരെ മികച്ചതാണ്. ഗുഡ് ഫാറ്റ്, വൈറ്റമിൻസ്, മിനറൽസ് എന്നിവ ഇതിലുണ്ട്. എന്നാല്‍ കുടുതൽ കഴിക്കരുത്. സൂര്യകാന്തി വിത്തുകളും നല്ലതാണ്. ഇതും കൃത്യമായ അളവിലായിരിക്കണം കഴിക്കേണ്ടത്.

തോരൻ പോലെ പാചകം ചെയ്യുന്ന ബീറ്റ്റൂട്ടും ഉപ്പിലിട്ട നെല്ലിക്കയും ചർമത്തിൽ അദ്ഭുതം തീര്‍ക്കും. അഹാനയ്ക്ക് ഡയറ്റീഷ്യൻ നൽകിയ ഉപദേശമാണിത്. ഗുഡ് ഫാറ്റുള്ള നിരവധി ഭക്ഷണങ്ങൾ ഉണ്ട്. വെളിച്ചെണ്ണ, നാളികേരം, നെയ്യ്, അവക്കേഡോ, നല്ല മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ, ഫാറ്റ്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് തൈര്. തൈര് കുടിക്കുന്നതും ചർമം തിളക്കമുള്ളതാക്കും. എന്നിങ്ങനെ മികച്ച ടിപ്സുകളും ആയാണ് ആഹാന മുൻപ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

2014 ല്‍ രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. പിന്നീട് 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ മടങ്ങി വന്നു. പോയ വര്‍ഷം ലൂക്കയിലൂടെ നായികയായി സ്ഥാനം ഉറപ്പിച്ച അഹാന പതിനെട്ടാം പടിയിലും പ്രധാന വേഷത്തിലെത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Written by Editor 5

എന്റെ മോനെ.. പ്രിയ വാര്യരുടെ ഇന്റിമേറ്റ് രംഗങ്ങളുമായി ഫോർ ഇയേഴ്സിലെ പുതിയ ഗാനം, വീഡിയോ വൈറൽ

വിവാഹ നിശ്ചയത്തിൽ അതിസുന്ദരിയായി അമീർ ഖാന്റെ മകൾ ഇറ ഖാൻ… ഫോട്ടോസ് വൈറൽ