പിന്നണി ഗാനരംഗത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. ഈ അവധിക്കാലത്ത് നിരവധി വിദേശ ഷോകൾ ആയിരുന്നു താരത്തെ തേടിയ്യെത്തിയത്. കുറച്ച് നാളുകളായി അമേരിക്കയിലായിരുന്നു താമസം. ഒരു മ്യൂസിക് ഷോയുടെ ഭാഗമായാണ് താരം അമേരിക്കയിലേക്ക് പുറപ്പെട്ടത്.. ഇപ്പോഴിതാ തിരിച്ചു നാട്ടിലെ സന്തോഷം സഹോദരി അഭി പങ്കുവെച്ചിരിക്കുകയാണ്. അമൃത വീട്ടിലേക്കു വരുന്ന വീഡിയോ ആണ് പങ്കെടുത്ത വീഡിയോയുടെ താഴെ ഒരാൾ നൽകിയ കമന്റ് ന്റെ മറുപടിയാണ് നൽകുന്നത്. വളരെ മോശം ഫാമിലിയാണെന്ന് പോയി ഗോപി സുന്ദറിന്റെ അടുത്ത് പോകു എന്നൊക്കെയായിരുന്നു എഴുതിയത്. വളരെ രൂക്ഷമായാണ് അഭിരാമി പ്രതികരണം അറിയിച്ചത്.
ജെയിംസ് കെ എ എന്ന വ്യക്തിയായിരുന്നു കമന്റ് നൽകിയത്. താരം നൽകിയ മറുപടി ഇങ്ങനെ: ഒരു സ്ത്രീയുടെ തെറ്റ് കണ്ട് ചിരിക്കുന്നതിൽ നിങ്ങൾക്ക് നാണമില്ലേ? നിങ്ങൾ തമാശ പറഞ്ഞതൊന്നും ഞങ്ങൾക്ക് സംഭവിച്ചത് നല്ലതല്ല!! അത് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ തകർത്തു. ഒരാളുടെ മുറിവിൽ എങ്ങനെ ചിരിക്കും മനുഷ്യാ? അതാണോ നിൻ്റെ ഫാമിലി നിങ്ങലേ പടിപ്പിച്ചേ.. ഒരാൾടെ വീഴച്ചയെ നോക്കി പരിഹരിക്കാൻ..
അതിനുശേഷം അമൃതാ സുരേഷ് വീട്ടിലേക്ക് വന്നതിന്റെ വീഡിയോയ്ക്ക് താഴെയും മനോഹരമായി ഒരു കുറിപ്പ് താരം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ : പാപ്പുവിന്റെ ‘അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്..
എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മതേർസ് ആൻഡ് ഫാതെർസ് നു എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു.എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും.അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു.സ്നേഹത്തോടെ,ആമി