തമിഴകത്തിന്റെ പ്രിയപ്പെട്ട നടി നമിത ഇപ്പോൾ രാഷ്ട്രീയ തിരക്കിലാണ്. 2022ൽ നമിതയ്ക്ക് 2 ഇരട്ട ആൺകുട്ടികൾ ജനിച്ചിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായി കുടുംബജീവിതം ആഘോഷമാക്കുകയാണ്. അതിനിടയ്ക്ക് ചില വാർത്തകളും പുറത്തുവന്നിരുന്നു.2020ൽ ആയിരുന്നു താരം ബിജെപിയിലേക്ക് പ്രവേശിച്ചത്.തമിഴ്നാട്ടിലെ ബിജെപിയുടെ എക്സിക്യൂട്ടീവ് മെമ്പറാണ് നമിത ഇപ്പോൾ. വിവാഹമോചിതയാകുന്നു എന്ന വാർത്തകളും അതിനിടയ്ക്ക് പല മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഇത്തരം വാർത്തകൾക്ക് എതിരെ താരം ഇപ്പോൾ പ്രതികരിക്കുകയാണ്.വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഭർത്താവുമായി ഡിവോഴ്സ് ആയി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. അതുകേട്ട് താനും ഭർത്താവും ചിരിക്കുകയാണ്. ഇങ്ങനെയുള്ള വാർത്തകൾ വന്നതിന് പിന്നാലെ പത്രക്കാരും സുഹൃത്തുക്കളും ഒക്കെ വിളിച്ച് ഇതിൻറെ പിന്നിലെ സത്യാവസ്ഥ ചോദിച്ചിരുന്നു. പൊങ്കൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിൽ താനും ഭർത്താവും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ട് ഇത്തരത്തിലുള്ള വാർത്തകൾ എന്തുകൊണ്ടാണ് വരുന്നതെന്ന് അറിയില്ല. വിവാഹമോചനത്തെ പറ്റിയുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു നമിത നൽകിയത്.
മക്കളുടെയും വിവാഹജീവിതത്തിന്റെയും സന്തോഷ നിമിഷങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.നാല്പതാം പിറന്നാൾ സമയത്തായിരുന്നു താരം അമ്മയാകുന്ന സന്തോഷവാർത്ത പങ്കിട്ടത്. പിന്നാലെയാണ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയത്.