നടൻ രമേശ് വലിയശാലയുടെ വിയോഗം നൽകിയ വേദനയിൽ നിന്നും മുക്ത ആകാതിരിക്കുകയാണ് നടി യമുന. സീരിയൽ–സിനിമ ലോകം ഒന്നു കിടന്നു ഞെട്ടിയത് ആയിരുന്നു രമേശ് വലിയശാല യുടെ മരണം. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ മരിക്കാത്ത ഓർമ്മകളെ ഹൃദയത്തിലേറ്റു വാങ്ങുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരം യമുന.
യഥാർത്ഥ ജീവിതത്തിൽ എപ്പോ കണ്ടാലും പോട്ടെ മോളെ..എല്ലാം ശരിയാകും..ജീവിതമല്ലേ.. എല്ലാം തരണം ചെയ്യണം എന്നുപറഞ്ഞു എന്നെ ആശ്വസിപ്പിച്ചഎന്റെകൂടെപ്പിറപ്പ്..എന്തിനിങ്ങനെ…ഒരിക്കലും വിചാരിച്ചില്ല എന്നും യമുന കുറിച്ചു.
കുറിപ്പ് വായിക്കാം:
‘എത്രയും പ്രിയപ്പെട്ട അലക്സ് അച്ചായന് ലിസി എഴുതുന്നു..രണ്ടായിരത്തി ഒന്നിൽ എന്റെ കൈപിടിച്ച് ജീവിതം “ജ്വാലയായ് ” തുടങ്ങിയപ്പോൾ ഒരു സാധാരണ പെൺകുട്ടിക്ക് ഉള്ള എല്ലാ സ്വപ്നങ്ങളും ഈ പൊട്ടിപ്പെണ്ണിന് ഉണ്ടായിരുന്നു. ഭർത്താവിനെ അങ്ങേയറ്റം സ്നേഹിക്കുന്ന മറ്റാരും തെന്റെ ഭർത്താവിനെ ചേർത്തുപിടിക്കുന്നതോ ഇഷ്ടമില്ലാത്ത ഒരു ഭാര്യയായി ഈ ലിസി ഉണ്ട്. അച്ഛനോ അമ്മയോ കൂടെപ്പിറപ്പോ ഒന്നും വേണ്ട. തനിക്കു അലക്സച്ചായൻ മാത്രം മതി …അതാണ് എന്റെ ലോകം എന്ന് ഉറപ്പിച്ചു ജീവിച്ച ലിസി.ഇന്ന് ആ അലക്സച്ചായൻ എന്നെവിട്ടുപിരിഞ്ഞു പോയി. ലിസി തനിച്ചായി.ലിസിയുടെ ബാലിശമായ പ്രവൃത്തികളൊക്കെ കൊച്ചുകുട്ടികളുടെ പിടിവാശിയായിക്കണ്ടു അവസാനം വരെ സ്നേഹിച്ച അലക്സാച്ചായൻ ഇന്ന് ലിസിയെ വിട്ടുപോയി.ഒരിക്കലും ചിന്തിച്ചില്ല ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന്. എപ്പോഴും ചിരിച്ച മുഖമായിമാത്രമേ കണ്ടിട്ടുള്ളു.
യഥാർത്ഥ ജീവിതത്തിൽ എപ്പോ കണ്ടാലും പോട്ടെ മോളെ..എല്ലാം ശരിയാകും..ജീവിതമല്ലേ.. എല്ലാം തരണം ചെയ്യണം എന്നുപറഞ്ഞു എന്നെ ആശ്വസിപ്പിച്ചഎന്റെകൂടെപ്പിറപ്പ്..എന്തിനിങ്ങനെ…ഒരിക്കലും വിചാരിച്ചില്ല..ഇപ്പോഴുംഎന്റെകൂടെ ഉണ്ടെന്നു വിശ്വസിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇഷ്ടമുള്ളിടത്തേക്കു സ്വന്തം ഇഷ്ടപ്രകാരം പോയി സന്തോഷമായിരിക്കുന്നു എന്ന് ആശ്വസിച്ചുകൊണ്ട്