in

രണ്ടാം വിവാഹം, ഭർത്താവ് മറ്റൊരു മതത്തിലുള്ളയാൾ, പ്രണയത്തെയും നേരിട്ട വിമർശനങ്ങളെയും പ്രിയ നടി അപ്‌സര മനസ്സ് തുറക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അപ്സര. അപ്സരയുടെ വിവാഹം ഈ അടുത്തായിരുന്നു നടന്നത്. സംവിധായകന്‍ ആല്‍ബിയാണ് അപ്‌സരയുടെ ഭര്‍ത്താവ്. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര എട്ടു വര്‍ഷത്തോളമായി സീരിയൽ ലോകത്തെ സ്ഥിരസാന്നിധ്യമാണ്. ഇരുപത്തിരണ്ടിലേറെ സീരിയലുകളില്‍ ഇതിനകം അപ്സര അഭിനയിച്ചിട്ടുണ്ട്.

സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമായ ആൽബി നിരവധി ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവതാരകൻ എന്ന രീതിയിലും ആൽബി ശ്രദ്ധ നേടിയിട്ടുണ്ട്.

എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാമെന്ന പ്രോഗ്രാമിലെത്തി നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. എന്റേതൊരു ക്രിസ്ത്യന്‍ കുടുംബമാണ്. ഞാനൊരു നിരീശ്വരവാദിയാണ്. സയന്‍സില്‍ വിശ്വസിക്കുന്നയാളാണ്. ഞാനങ്ങനെ പള്ളിയില്‍ പോവാറൊന്നുമുണ്ടായിരുന്നില്ല.

ഞാനൊരു ഹിന്ദുവിനെയാണ് കല്യാണം കഴിക്കുന്നത് എന്നതില്‍ എന്റെ അമ്മയ്ക്കൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്റെ അച്ഛന്‍ എന്നെപ്പോലെ തന്നെയാണ്. കല്യാണം കഴിക്കുന്നയാള്‍ പെണ്ണായിരിക്കണം, പ്രസവിക്കണം എന്ന് മാത്രമേ അപ്പന്‍ എന്നോട് പറഞ്ഞിട്ടുള്ളൂയെന്നും ആല്‍ബിന്‍ പറഞ്ഞിരുന്നു.

അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രമാണ് സാന്ത്വനത്തില്‍ ജയന്തിക്ക്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടില്‍ നല്ലത് നടക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്ത ജയന്തി തന്റെ അമ്മായിയും ദേവിയുടേയും ബാലന്റേയും സഹോദരന്‍ ശിവന്റെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്. സാന്ത്വനത്തിന് പുറമെ പൗര്‍ണമി തിങ്കള്‍ പരമ്പരയുടെയും ഭാഗമാണ് അപ്സര. മികച്ച മോഡല്‍ കൂടി ആണ് അപ്‌സര.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരായ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ഒരു കുഞ്ഞിനെയും താലോലിച്ച് നില്‍ക്കുന്ന ഫോട്ടോ അപ്സര പുറത്ത് വിടുന്നത്. ആല്‍ബിയും പിന്നീട് അപ്സരയും കുഞ്ഞിനെ കൈയ്യിലെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യം ഇരുവര്‍ക്കും കുട്ടികള്‍ ജനിച്ചോ എന്ന സംശയം വരുമെങ്കിലും സത്യമങ്ങനെയല്ലെന്ന് പിന്നീട് വ്യക്തമായി.

ആല്‍ബിയുടെ സഹോദരന്റെ കുഞ്ഞാണിത്. താനും ഭര്‍ത്താവും ഒരു വല്യപ്പനും വല്യമ്മയും ആയെന്ന് പറഞ്ഞുള്ള സന്തോഷ വാര്‍ത്തയുമായിട്ടാണ് നടി എത്തിയത്. അതേസമയം തങ്ങളുടെ വിവാഹ സമയത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതിനെ കുറിച്ചും താരം പറയുകയുണ്ടായി. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

തങ്ങളുടെ ദാമ്പത്യ ജീവിതം ഒരു വര്‍ഷം കടക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ ഒരുവര്‍ഷമെന്ന് അപ്സരയും ആല്‍ബിയും പറയുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആല്‍ബി അപ്സരയെ കാണുന്നത്. ഒരു സീരിയലിലൂടെയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും ആദ്യം നല്ല വഴക്കായിരുന്നുവെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും താരം പറയുന്നു.

വിവാഹ ശേഷം പലരും തങ്ങളോട് ചോദിച്ച ചോദ്യമാണ് ജനിക്കുന്ന കുട്ടിയെ ഏത് മതത്തില്‍ വളര്‍ത്തുമെന്ന് എന്ന് അപ്സര പറയുന്നു. ആല്‍ബി ക്രിസ്ത്യന്‍ മതത്തിലുള്ള ആളും താന്‍ ഹിന്ദു മതത്തിലുള്ള ആളുമാണ്. കുഞ്ഞുണ്ടായാല്‍ അതിനെ ഒരു മതവും അടിച്ചേല്‍പ്പിക്കരുതെന്നും ഇഷ്ടമുള്ളത് പോലെ വളരട്ടെയെന്നും ആല്‍ബിച്ചേട്ടന്‍ പറഞ്ഞുവെന്നും അപ്‌സര പറയുന്നു. തന്റേത് രണ്ടാം വിവാഹമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

img class=”aligncenter size-full wp-image-38585″ src=”https://technewswebs.com/wp-content/uploads/2022/11/apsara-4.jpg” alt=”” width=”1440″ height=”1440″ />

Written by Editor 3

തന്റെ മകൾ അനന്തനാരായണിയുടെ മുഖം ആദ്യമായി പുറത്ത് വിട്ട് ശോഭന, ശോഭനയുടെ മകൾ ഇതിൽ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ

പൂവലന്മാരെ പേടിച്ച് പണ്ട് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം, എന്നാൽ മുംബൈയിൽ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത്; ഗായിക മജ്ഞരി പറയുന്നു