in

പൂവലന്മാരെ പേടിച്ച് പണ്ട് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം, എന്നാൽ മുംബൈയിൽ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത്; ഗായിക മജ്ഞരി പറയുന്നു

മലയാളി യുവ ഗായകരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. ആലാപന ശൈലി കൊണ്ടും വ്യത്യസ്ത ശബ്ദം കൊണ്ടും ഒക്കെയാണ് മഞ്ചേരിയുടെ പാട്ടുകൾ സംഗീത ആരാധകർ സ്വീകരിക്കുന്നത്. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ ‘താമര കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ച് മലയാള സിനിമയിലേക്ക് കടന്നുവന്ന മഞ്ജരി പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു. ഇന്ന് മഞ്ചേരിയുടെ ശബ്ദത്തിൽ പിറന്ന ഒട്ടനവധി ഗാനങ്ങൾ മലയാളിയുടെ ചുണ്ടിൽ തങ്ങി നിൽപ്പുണ്ട്.

കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികൾ അനായാസേന വഴങ്ങുന്ന മഞ്ജരിയുടെ ഗസലുകൾക്കും ആരാധകർ ഏറെയാണ്. മലയാളി യുവ ഗായകരിൽ വെച്ച് മഞ്ചേരിയുടെ ഏറ്റവും വലിയ പ്രത്യേകതയും ഈ ഗസലുകൾ തന്നെയാണെന്ന് പറയാം. തുടക്കത്തിൽ തന്നെ ഇളയരാജയുടെയും, വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി.

പ്രേക്ഷകർ ഇന്ന് കാണുന്നേ മോഡേൺ ബോൾഡ് ലുക്കിൽ എത്തുന്ന മഞ്ജരിയിലേയ്ക്ക് താരം എത്തുന്നത് വളരെ ദൂരം പിന്നിട്ടാണ്. തന്റെ വ്യക്തി ജീവിതത്തെ പറ്റി മനസ്സുതുറക്കുകയാണ് താരം. താന്‍ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നതെന്നും മഞ്ജരി പറയുന്നു. ഉപരിപഠനത്തിനു വേണ്ടി മുംബൈയില്‍ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു. അവരുടെ ഡ്രേസ്സിങ്ങ് സ്‌റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെനിന്ന് വന്നതിനു ശേഷം വലിയ മാറ്റം ഉണ്ടായി.

അവിടെ നിന്നു വന്നതിനു ശേഷം എന്നില്‍ വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയെന്നും മഞ്ജരി പറഞ്ഞു. ഈ അടുത്താണ് മഞ്ചേരി തൻറെ രണ്ടാം വിവാഹത്തിലേക്ക് കടന്നത്. തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് വിവാഹമോചനത്തെ കുറിച്ചുള്ള പലപ്പോഴായി പറഞ്ഞിരുന്നു. വിവാഹമോചനം ജീവിതത്തിലെ കറുത്ത അധ്യായമല്ലെന്നും മുംബൈയിലെ ജീവിതം താനെന്ന വ്യക്തിയെ ഒരുപാട് മാറ്റി എന്നും പറയുകയാണ് മഞ്ജരി.

വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. വളരെ നേരത്തെ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാർക്ക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്ക് ആയി ഒന്നും ഞാൻ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ.

Written by Editor 5

രണ്ടാം വിവാഹം, ഭർത്താവ് മറ്റൊരു മതത്തിലുള്ളയാൾ, പ്രണയത്തെയും നേരിട്ട വിമർശനങ്ങളെയും പ്രിയ നടി അപ്‌സര മനസ്സ് തുറക്കുന്നു

പ്രായം ഇപ്പോൾ 52 ആയി, ഒരു പങ്കാളിക്കായി കൊതിക്കുന്നു, എന്നാൽ ഇനിയൊരു വിവാഹം അത്രയെളുപ്പമല്ല.. ഒറ്റയ്ക്ക് ജീവിക്കാൻ മറ്റൊരു കാരണം; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു