ബഡായി ആര്യ എന്ന പേര് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് യാതൊരു മുഖവുരയുടേയും ആവശ്യമില്ല. കാരണം ബഡായി ആര്യ എന്ന പേരിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഒരൊറ്റ താരമേ ഉള്ളൂ. പ്രേക്ഷകരെ ഒന്നാകെ ഏറെ പൊട്ടിച്ചിരിപ്പിച്ച ആര്യ ടെലിവിഷനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുകയാണ്.
ആര്യയുടെ സാമീപ്യം പോലും പ്രേക്ഷകർക്ക് ചിരി ഉണർത്തുന്ന നിമിഷങ്ങളാണ് എന്നാൽ ആര്യയുടെ ജീവിതകഥകൾ കേൾക്കുമ്പോൾ ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ടാണ് അവർ ഇവിടെ വരെ എത്തിയതെന്ന് മനസ്സിലാക്കാൻ സാധിക്കും.
ബിഗ് ബോസിലും മത്സരാർഥി കൂടെയായിരുന്നു ആര്യ.ബിഗ് ബോസില്‍ ടാസ്ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ഷോയില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി ആര്യയെ പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു.
താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും വഞ്ചിക്കപ്പെട്ടതിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ആര്യ. ബിഗ് ബോസ് ഷോയില്‍ നിന്നും തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുകയെന്നും ആര്യ സൂചിപ്പിച്ചിരുന്നു.
ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് താന്‍ തിരിച്ചെത്തിയതേയുള്ളു. അതൊരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന സമയം കൊണ്ട്, തിരിച്ചു വന്നപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി റിലേഷന്‍ഷിപ്പിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരി.
ജാനിന് ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും താരം പറഞ്ഞു. എന്നാൽ അത് വലിയ മണ്ടത്തരം ആയി പോകുന്ന താരം അന്ന് വിചാരിച്ചില്ല. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അയാളും എനിക്ക് ഹോപ്പ് തന്നിരുന്നു. അയാൾ എന്നെ ഒഴുവാക്കാൻ തുടങ്ങിയിരുന്നുവെന്ന് ഞാൻ പിന്നീട് മനസിലാക്കുന്നത്.
എന്നെ ബിഗ് ബോസ്സിലേക്ക് തള്ളി വിട്ടതും അയാൾ ആയിരുന്നു. അയാളുടെ പേര് പരസ്യമാക്കരുത് എന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായി പിന്നീട് അയാൾ പ്രണയത്തിലായത് ആരെയും കൂടുതൽ ഞെട്ടിച്ചു. ഇപ്പോഴും ആദ്യ ഭര്‍ത്താവുമായി സംസാരിക്കാറുണ്ട്. അന്ന് കോംപ്രമൈസ്ഡ് റിലേഷന്‍ഷിപ്പില്‍ നില്ക്കാന് പറ്റില്ലായിരുന്നു.
മകളാണ് തങ്ങള്‍ക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വെളിപ്പെടുത്തുന്നു. ജാനിന് തന്റെ മകളെ ഒരുപാട് ഇഷ്ടമാണെന്നും ആര്യ പറയുന്നു. ജാനിനെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ആര്യ പറയുന്നു. ജാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ ആര്യ വക്തമാക്കിയിരുന്നു.