in

ജിമ്മിൽ കഠിനമേറിയ വർക്ക്ഔട്ട് ചെയ്ത നടി ബീന ആന്റണി, പൊളിച്ചെന്ന് മലയാളികൾ… ഫോട്ടോസ് വൈറൽ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനയത്രിയാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്നു പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ – സീരിയൽ രംഗത് സജീവ സാന്നിധ്യം തന്നെയാണ്. നായികയായി, സ്വഭാവ നടിയായി, ഹാസ്യ താരമായി, വില്ലത്തിയായി അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത വേഷങ്ങളെ ഇല്ല. നടിയുടെ കരിയര്‍ മാറിമറിഞ്ഞത് മിനിസ്‌ക്രീനില്‍ എത്തിയശേഷം ആയിരുന്നു.

കോമഡി റോളുകളിലും സഹനടി വേഷങ്ങളിലുമാണ് ബീന ആന്റണി സിനിമയിൽ കൂടുതൽ തിളങ്ങിയത്. 1996-ലെ മിസ് മേരി തെരേസ പോൾ എന്ന ചിത്രത്തിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തിയ ബീനയ്ക്ക് അതിലെ പ്രകടനത്തിന് കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.

പിന്നീട് ബീന ആന്റണി സിനിമയിലേതിനേക്കാൾ സീരിയലുകളിലാണ് കൂടുതൽ തിളങ്ങിയത്. ഭര്‍ത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര കുടുംബം തങ്ങളുടെ ചാനല്‍ വഴി വിശേഷം പങ്കുവെച്ച് എത്താറുണ്ട്.

ഇന്നും അഭിനയ രംഗത്ത് തുടരുന്ന ബീന ഇപ്പോൾ ഞ്ഞെട്ടിക്കുന്ന മേക്കോവർ നടത്തുകയാണ്. തന്റെ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ജിമ്മിൽ വർക്ക് ഔട്ട് ആരംഭിച്ചിരിക്കുകയാണ്. വേറെ വഴി ഇല്ലാത്തതു കൊണ്ട് അവസാനം ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു… എന്നാണ് ബീന ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് തന്നെ ബീനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബീനയുടെ പുതിയ തീരുമാനം താരത്തിന്റെ ആരാധകരേയും സന്തോഷിപ്പിച്ചിട്ടുണ്ട്.

1986 ല്‍ ഇറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. ആ ചിത്രത്തില്‍ ബാലതാരമായാണ് അഭനിനയിച്ചത്. പിന്നീട്, 1991 ല്‍ ഇറങ്ങിയ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ നടന രംഗത്തേക്ക് എത്തുന്നത്.

പോപ്പുലര്‍ സീരിയലായ ഒരു കുടയും കുഞ്ഞുപെങ്ങളും എന്നതിലൂടെ സീരിയല്‍ രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാന്‍ ബീനയ്ക്ക് കഴിഞ്ഞു. അതിനു ശേഷം ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി, അമ്മക്കിളി, ഓട്ടോഗ്രാഫ്, പ്രണയം, കസ്തൂരിമാന്‍, അമൃത ടിവിയിലെ ഇന്ദ്രനീലം, സൂര്യ ടിവിയിലെ ആലിപ്പഴം, നിറക്കൂട്്, ചാരുലത, മായാസീത, ഓമനത്തിങ്കള്‍ പക്ഷി എന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

യോദ്ധ, വളയം, തിങ്കള്‍ മുതല്‍ വെള്ളി വരെ, കാര്യസ്ഥന്‍,ആശങ്ക, അവള്‍ തുടങ്ങി നിരവധി സിനിമകളിലും ബീന അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടും ഉണ്ട്. കൂടാതെ സാഗര രാജകുമാരി എന്ന റേഡിയോ ഡ്രാമയിലും ഭാഗമായിട്ടുണ്ട്. ഇന്നും മലയാള സിനിമയിലും സീരിയലിലുമായി നിറഞ്ഞു നിൽക്കുകയാണ് ബീന. വർക്കൗട്ടിലൂടെ ആരെയും ഞെട്ടിക്കുന്നവുമായി താരം എത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.

Written by Editor 5

ഒരു തുണ്ടു പടം എന്ന ഷോർട് ഫിലിമിലൂടെ കൂടി ശ്രദ്ധ നേടിയ താരം, ചെമ്പരത്തി സീരിയലിലെ നന്ദന; നടി ബ്ലെസ്സി കുര്യന്റെ വിശേഷങ്ങൾ ഇങ്ങനെ

വെള്ളച്ചാട്ടത്തിൽ കുളിച്ചുല്ലസിച്ച് നടി സായി പല്ലവി.. വീഡിയോ ഏറ്റെടുത്ത് ആരാധകർ