in

ലാലേട്ടന്റെ മാന്ത്രികം സിനിമയിലെ ഈ സുന്ദരിയെ ഓർമ്മയില്ലേ: നടി വിനീതയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

മലയാള സിനിമയുടെ തൊണ്ണൂറുകള്‍ എന്ന് പറയുന്നത് തന്നെ മികച്ച സിനിമകളും മികച്ച പ്രതിഭകളും തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞു നിന്ന കാലഘട്ടമാണ്. ഇന്ന് ആരാധകര്‍ ആവേശത്തോടെ പറയുന്ന മമ്മൂട്ടി മോഹന്‍ലാല്‍ എന്നിങ്ങനെ നമ്മള്‍ പറയുന്ന മലയാള സിനിമയുടെ അഭിമാന താരങ്ങളെല്ലാം അവരുടെ കലാ ജീവിതത്തെ വാര്‍ത്തെടുത്തത് ഈ കാലഘട്ടത്തിലാണ്.

മോഹന്‍ലാലിന്റെ അകകാലത്തെ ഭൂരിഭാഗം ചിത്രങ്ങളും ജന്മി – മാടമ്പിത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു. അവയ്ക്ക് ഉദാഹാരണമാണ് ദേവാസുരം, രാവണപ്രഭു, അഗ്നിദേവന്‍ ഇങ്ങനെ ആ കാലഘട്ടമെടുത്താന്‍ കഥാപാത്രങ്ങളില്‍ ഏകദേശം ഒരേ പാറ്റേണ്‍ നിലനിര്‍ത്തുന്ന ഒരുപാട് സിനിമകള്‍ കാണാന്‍ സാധിക്കും.

അത്തരത്തില്‍ നിലവിലെ സിനിമ സമ്പൃദായങ്ങളെ തിരുത്തിക്കൊണ്ട് എത്തിയ ചിത്രമായിരുന്നു മാന്ത്രികം. മോഹന്‍ലാല്‍, ജഗദീഷ്, രാജന്‍ പി. ദേവ്, പ്രിയാരാമന്‍, വിനീത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1995-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചിത്രമാണ് മാന്ത്രികം.

സ്റ്റീഫന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. ഒന്നിലധികം സ്ത്രീ കഥാപാത്രങ്ങള്‍ക്കും മുന്‍ഗണന നല്‍കിയ ചിത്രത്തില്‍ പ്രിയ രാമന്‍, വിനീത, തുടങ്ങിയ താരങ്ങളാണ് വേഷമിട്ടത്. പ്രിയ ഈ ചിത്രത്തിന് ശേഷവും മലയാള സിനിമയിള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നിന്നു.

മാത്രവുമല്ല പ്രിയയ്ക്ക് ഇപ്പോഴും തമിഴിലും തെലുങ്കിലുമായ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുമുണ്ട്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരകളുടെ ഭാഗം കൂടിയാണ് ഇന്ന് പ്രിയ രാമന്‍. എന്നാല്‍ പിന്നീട് മലയാളികള്‍ അത്ര അധികം കണ്ടിട്ടില്ലാത്ത, കാണാന്‍ ാഗ്രഹിച്ച ഒരു നടിയായിരുന്നു വിനീത. മാന്ത്രികത്തിന് ശേഷം വിനീതയെ മലയാള സിനിമ കണ്ടിട്ടില്ലെന്ന് വേണം പറയാന്‍.

മാന്ത്രികം എന്ന സിനിമയിലൂടെ മേനക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് മലയാളികള്‍ക്ക് ഇടയിലേയ്ക്ക് വിനീത എന്ന നടി എത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായിരുന്നു വിനീത. എന്നാല്‍ താരത്തിന്‍രെ യഥാര്‍ത്ഥ പേര് ശാന്തിയ എന്നാണ്.

സിനിമയില്‍ എത്തിയപ്പോള്‍ ശാന്തിയ എന്ന് പേര് മാറ്റി താരം വിനീത എന്ന പേര് സ്വീകരിക്കുകയായിരുന്നു. മാന്ത്രികം ആണ് ആദ്യ മലയാള സിനിമയെങ്കിലും അതിന് മുന്‍പ് നിരവധി തമിഴ് സിനിമകളില്‍ വിനീത അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക്, സുകന്യ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് കപൂര്‍ സംവിധാനം ചെയ്ത ചിന്ന ജമീന്‍ എന്ന സിനിമയിലൂടെയാണ് വിനീത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ നായകനായ സിദ്ധിഖ്ലാല്‍ ചിത്രം വിയറ്റ്‌നാം കോളനി അതേപേരില്‍ തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായികയായി എത്തിയതും വിനീത ആയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രമായി പ്രഭു എത്തിയപ്പോള്‍ കനക അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിനീത തമിഴില്‍ മികച്ചതാക്കിയത്.

ഗായത്രി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. വേലുചാമി, രാജമുതിരൈ, പെരിയം കുടുംബം, കര്‍ണ തുടങ്ങിയ തമിഴ് സിനിമകളിലും നടി അഭിനയിച്ചു. അതിന് ശേഷമാണ് മാന്ത്രികത്തിലൂടെ മലയാളത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപി നായകനായ രജപുത്രന്‍ സിനിമയിലാണ് വിനീത പിന്നീട് മലയാളത്തില്‍ അഭിനയിക്കുന്നത്. വിക്രം അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായ മോട്ടി ആയിട്ടാണ് നടി എത്തിയത്. മായാജാലം, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, താണ്ഡവം, ഈ ഭാര്‍ഗ്ഗവി നിലയം, കളിയോടം തുടങ്ങിയ ചുരുക്കം സിനിമകളിലും നടിയെ പ്രേക്ഷകര്‍ കണ്ടു.

Written by Editor 5

എന്നെ തന്നെ വേണമെന്നില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ പറഞ്ഞു,അമ്മയെ പോലും അവർ വെറുതെ വിട്ടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി..!

കുടുംബവിളക്കിലെ വേദികയല്ലേ ഇത്, വിവാഹ വാർഷികത്തിൽ ഭർത്താവുമായി ഫോട്ടോസ് പങ്കുവെച്ച് നടി ശരണ്യ.. ഫോട്ടോസ് കാണാം