in ,

വിവാഹം കഴിഞ്ഞ് മൂന്നാം മാസം, സന്തോഷം പങ്കുവെച്ച് യുവകൃഷ്ണ, കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.

യുവകൃഷ്ണയും മൃദുല വിജയിയും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്. യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ. ഇവർ സ്വന്തമായി ഒരു വീട് വെച്ചിരിക്കുകയാണ്. വീടിന്റെ പാലുകാച്ചൽ വീഡിയോ ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ മറ്റൊരു സന്തോഷവും യുവ പങ്കുവെച്ചിരിക്കുകയാണ്.

പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്താണ് പുതിയ വീട് വെച്ചത്. അമ്മയുടെ സ്ഥലമാണ്. അതിനാൽ തന്നെ അമ്മയായിരുന്നു വീട് പണിയുടെ പിന്നിലെ പ്രധാനി. പാലുകാച്ചൽ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അമ്മയായിരുന്നു. ഒരു കോമ്പൗണ്ടിൽ മൂന്ന് വീടുകളാണുള്ളത്. അടുത്ത വീടുകളിൽ അമ്മയുടെ സഹേദരങ്ങളാണ് താമസിക്കുന്നത്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണിവിടെ്. അമ്മ മാത്രമാണിവിടെ താമസിക്കുന്നത്. തൊട്ടപ്പുറത്ത് ബന്ധുക്കൾ ഉള്ളതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നാറില്ല.

അനാവശ്യ ആഡംബരങ്ങൾ ഒന്നുമില്ലാതെ ചെലവ് കുറച്ചുള്ളൊരു ഒരു നില വീടാണ് പണിതത്. ഭാവിയിൽ അത് വിപുലീകരിക്കാൻ പ്ലാനുണ്ട്. രണ്ട് കിടപ്പ് മുറിയും ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവയാണ്. 3.5 സെന്റ് സ്ഥലത്തിലാണ് വീടുപണിതത്. 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ് വന്നത്. പാലുകാച്ചലിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു 10 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടിരുന്നു.

യുവയും മൃദുലയും തുരുവനന്തപുരത്താണ് താമസിക്കുന്നത്. ഷൂട്ടിന്റെ സൗകര്യത്തിന് വേണ്ടിയാണ് ഇവിടെ താമസിക്കുന്നതെന്നും താരം പറയുന്നുണ്ട് വാടകയ്ക്കാണ് തിരുവനന്തപുരത്ത് താമസിക്കുന്നത് . കൂടാതെ മറ്റൊരു സന്തോഷ വാർത്ത കൂടി യുവ പങ്കുവെച്ചു. പുതിയ വീടിനെ കുറിച്ചുള്ള നടന്റെ വാക്കുകൾ ഇങ്ങനെ.. ”മൃദുലയുടെ വീടുപണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെറും 5 സെന്റിൽ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേൺ വീടാണ്. പാലക്കാട്ടെ വീടിനേക്കാൾ ഈ വീട്ടിലാണ് എന്റെയും മൃദുലയുടെയും ഇടപെടലും സംഭാവനകളുമുള്ളത്. രണ്ടു മൂന്നു മാസത്തിനുള്ളിൽ അതിന്റെ പാലുകാച്ചൽ നടത്താം എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയുമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്ബരയിലാണ് മൃദുല അഭിനയിക്കുന്നത്. മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്ബരയിലാണ് യുവ അഭിനയിക്കുന്നത്. വിവാഹത്തിന് ശേഷം താരങ്ങൾ വർക്കിൽ സജീവമായിട്ടുണ്ട്.

Written by admin

എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്, അതാണ് ഏറ്റവും പ്രധാനം, വിധുവിനോട് ദീപ്തി

കൂട്ടുകാരി കൃഷ്ണപ്രഭയ്ക്കൊപ്പം രചന നാരായണൻകുട്ടി : ചിത്രങ്ങൾ