in

ഒമ്പതാം ക്ലാസ്സിൽ ഞാൻ പഠിക്കുമ്പോഴാണ് സോമേട്ടനുമായി വിവാഹം നടക്കുന്നത്: അതുല്യ നടൻ സോമനെ കുറിച്ച് ഭാര്യ സുജാത മനസ്സ് തുറക്കുന്നു

മലയാള സിനിമയുടെ തുടക്കകാലം മുതല്‍ തന്നെ നായക പ്രതിനായക വേഷങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങി മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ അതുല്യപ്രതിഭ ആണ് നടന്‍ സോമന്‍. തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു സോമനുമായുള്ള വിവാഹം എന്ന് അദ്ദേഹത്തിന്റെ ഭാര്യ സുജാത പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഭാര്യ സുജാതയുടെ വെളിപ്പെടുത്തല്‍. സോമന്‍ വളരെ സ്‌നേഹമുള്ള ഒരു മനുഷ്യനായിരുന്നു എന്ന് സുജാത പറയുന്നു.

ജീവിതത്തില്‍ പൂര്‍ണ സാതന്ത്ര്യം തനിക്ക് തരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായും സുജാത പറയുന്നു. മരിക്കുന്നതുവരെ ഒരു കാര്യവും ചെയ്യരുത് എന്ന് എന്നോട് അദ്ദേഹം പറഞ്ഞിട്ടില്ല. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ആയി ജോലിചെയ്യുന്ന സമയത്തായിരുന്നു സോമനുമായുള്ള തന്റെ വിവാഹം. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തനിക്ക് കൃത്യം 15 വയസ്സ് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ എന്ന് ഭാര്യ സുജാത പറയുന്നു. അന്നൊക്കെ അദ്ദേഹം ഷൂട്ടിങ് സെറ്റിലേക്ക് തന്നെയും കൊണ്ടുപോകുമായിരുന്നു. അതിനാല്‍ സിനിമാ മേഖലയിലുള്ള നിരവധി ആളുകളുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. എപ്പോഴും ആ സൗഹൃദം തുടര്‍ന്നു പോകുന്നു. നല്ലൊരു ഭര്‍ത്താവ് മാത്രമല്ല നല്ലൊരു അച്ഛന്‍ കൂടിയായിരുന്നു സോമനെന്നും സുജാത ഓര്‍ക്കുന്നു.

നാടകത്തിലൂടെയാണ് എം.ജി.സോമന്‍ അഭിനയം ആരംഭിച്ചത്. 1970-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച സോമന്‍ 1972 മുതല്‍ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സംഘത്തിലും കായംകുളം കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിലും സജീവമായിരുന്നു. ഇടയ്‌ക്കൊക്കെ അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂരിന്റെ ഭാര്യ വേണിയാണ് ഈ ചിത്രത്തില്‍ സോമനെ നായകനായി നിര്‍ദ്ദേശിച്ചത്. 1973-ല്‍ റിലീസായ ഗായത്രിയില്‍ ദിനേശ് എന്ന പേരിലാണ് സോമന്‍ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്‌മണ യുവാവിന്റെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചുക്ക്, മാധവിക്കുട്ടി എന്നീ ചലച്ചിത്രങ്ങളിലും അതേ വര്‍ഷം സോമന്‍ അഭിനയിച്ചു.

1975-ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡും (ചുവന്ന സന്ധ്യകള്‍, സ്വപ്നാടനം) 1976-ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും (തണല്‍, പല്ലവി) നേടി. 1977-ല്‍ മാത്രം 47 ചിത്രങ്ങളില്‍ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാര്‍ഡ്, ഇതാ ഇവിടെവരെ വിശ്വനാഥന്‍ രാസലീലയിലെ ദത്തന്‍ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവന്‍കുട്ടി, ചട്ടക്കാരിയിലെ റിച്ചാര്‍ഡ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥന്‍, അനുഭവത്തിലെ ബോസ്‌കോ, ഒരു വിളിപ്പാടകലെയിലെ മേജര്‍, വന്ദനത്തിലെ കമ്മീഷണര്‍, നമ്പര്‍ 20 മദ്രാസ് മെയിലിലെ RK നായര്‍, ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. 100 ദിവസത്തിലേറെ ഓടിയ അവള്‍ ഒരു തുടര്‍ക്കഥ, കുമാരവിജയം എന്നിവയും ശ്രദ്ധേയമായിരുന്നു.

Written by admin

ശോഭനയും ഉർവശിയും ഒക്കെ തിളങ്ങി നിൽക്കുമ്പോൾ ആണ് ഞാൻ സിനിമയിൽ എത്തിയത്, എന്നിട്ടും എനിക്ക് അന്ന് ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്നു; നടി സുചിത്ര പറയുന്നു

അതൊന്നും കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; സംയുക്ത വർമ്മ പറയുന്നു