in

ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ മതി അവസരം തരാം, പണം ഒരു പ്രശ്നമല്ല… സിനിമ മേഖലയിൽ ഉള്ള ദുരനുഭവം വെളിപ്പെടുത്തി നദി വിന്ദുജ വിക്രമൻ

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയലായിരുന്നു ചന്ദനമഴ. പ്രേക്ഷകരുടെ മനസ്സില്‍ അഞ്ച് വര്‍ഷത്തോളം ഒന്നാം സ്ഥാനം പിടിച്ച് പറ്റിയ ചന്ദനമഴയില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രണ്ടു പേരാണ്. ആദ്യം അമൃതയെ അവതരിപ്പിച്ചത് മേഘ്ന വിന്‍സെന്റാണ്.

എന്നാല്‍ മേഘ്‌ന പരമ്പരയില്‍ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും ആകെ വിഷമത്തില്‍ ആയിരുന്നു. മേഘ്‌നയെ അമൃതയായി ഉള്‍കൊണ്ട പ്രേക്ഷകര്‍ക്ക് പുതിയതായി എത്തുന്ന താരത്തെ ആ സ്ഥാനത്തേക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവര്‍ത്തകരെ അലട്ടിയിരുന്നത്.

എന്നാല്‍ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. വിന്ദുജ വിക്രമന്‍ ആയിരുന്നു അമൃതയായി മേഘ്നയ്ക്ക് ശേഷം ചന്ദനമഴയിലെ തിളങ്ങിയത്.

കഥാപാത്രത്തിന്റെ മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ അമൃതയെന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ വിന്ദുജയ്ക്ക് കഴിഞ്ഞു. മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ് വിന്ദുജാ അഭിനയിച്ച ആദ്യത്തെ സീരിയല്‍. മറ്റുള്ള സീരിയല്‍ താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആരാധകരുള്ള യുവനടിയാണ് വിന്ദുജ.

ഇപ്പോഴിതാ താരം സിനിമയില്‍ നിന്നും ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. സീരിയലില്‍ ശ്രദ്ധ നേടിയതോടെ സിനിമയില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ഒരിക്കല്‍ എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. സിനിമയിലേക്കുള്ള ക്ഷണം എന്ന പേരിലാണ് അപ്പുറത്തെ സൈഡില്‍ നിന്നും സംസാരിച്ചത്.

അങ്ങനെ ഒരു സിനിമ ഉണ്ടോ എന്ന് പോലും എനിക്ക് ഉറപ്പില്ല, കാരണത്തെ സിനിമയെ കുറിച്ച് കൂടുതല്‍ ഒന്നും അയാള്‍ എന്നോട് സംസാരിച്ചിരുന്നില്ല. അഭിനയിക്കുമ്പോള്‍ കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് ഒക്കെ ചെയ്യേണ്ടി വരുമെന്നും പണം ഒരു പ്രശ്‌നമേ അല്ല എന്നുമാണ് അയാള്‍ എന്നോട് പറഞ്ഞത്.

ഞാന്‍ അപ്പോള്‍ തന്നെ നോ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. സിനിമ ആയത് കൊണ്ടും പണം ഒരു പ്രശ്‌നം അല്ല എന്ന് പറയുന്നതുകൊണ്ടും അങ്ങനൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന് പോലും എനിക്ക് സംശയം ആണെന്നും താരം പറയുന്നു.

മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് വിന്ദുജ. അഭിനയത്തില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് താരം. തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയായ വിന്ദുജ മ്യൂസിക് ആല്‍ബങ്ങളിലും തിളങ്ങിയിട്ടുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖിയിലും, അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന സീരിയലിലും വിന്ദുജയുടെ വേഷം ശ്രദ്ധേയമായിരുന്നു.

ഒരിടത്ത് ഒരു രാജകുമാരിയില്‍ വിന്ദുജയുടെ അഭിനയപ്രകടനത്തിന് ആരാധകര്‍ നിറഞ്ഞ കൈയ്യടിയാണ് നല്‍കിയത്. ഒരു സാധാ നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തില്‍ പരമ്പരയില്‍ എത്തുന്ന വിന്ദുജ യഥാര്‍ത്ഥ ജീവിതത്തില്‍ മോഡേണ്‍വേഷങ്ങളില്‍ ആണ് അധികവും നിറയുന്നത്.. ഒരിടത്തൊരു രാജകുമാരിയെന്ന സീരിയലില്‍ തനി നാട്ടിന്‍പുറത്തുകാരിയായാണ് താരം അഭിനയിച്ചത്.

Written by Editor 3

മൂന്ന് കുട്ടികൾ ഉള്ളയാളെ പ്രണയിച്ച് അയാളുടെ രണ്ടാം ഭാര്യയായി, സഹോദരിയുടെ മകനെ ദത്തെടുത്തു, വ്യക്തി ജീവിതം നിറയെ വിവാദങ്ങൾ; നടി ജയപ്രദയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

ഈ കിടപ്പ് ഭയങ്കര കമ്പിയാണ്..! ചതുരം ടീസർ പങ്കുവച്ച് സ്വാസിക.. ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധിക: വീഡിയോ