in

അയാൾ പെട്ടെന്ന് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ, മുന്നിൽ നിന്ന് തന്നെനോക്കി സ്വ യംഭോ ഗം ചെയ്ത യുവാവിനെകുറിച്ച് നടി വിദ്യാ ബാലൻ വെളിപ്പെടുത്തുന്നു

ബോളിവുഡിലെ മലയാളി മുഖം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക നടി വിദ്യാ ബാലന്റെ മുഖമായിരിക്കും. എന്നാല്‍ ബോളിവുഡിന്റെ മുന്‍നിര നായികയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യാ ബാലന്‍ പറയുന്നു.

പതിനാറാമത്തെ വയസ്സില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയിജീവിതത്തിനു തുടക്കമിട്ടു. പരമ്പര വിജയമായയോടെ സീരിയല്‍ രംഗത്തുനിന്നും ഒരുപാട് അവസരങ്ങള്‍ വിദ്യയെ തേടിയെത്തി.

2003ല്‍ പ്രദര്‍ശനത്തിനെത്തിയെ ഭലോ ദേക്കോ എന്ന ബംഗാളി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ നിരന്തരം ഏറെ റിജക്ഷനുകൾ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. മലയാള സിനിമയിലൂടെ അടക്കം അരങ്ങേറാനുള്ള അവസരം വിദ്യയ്ക്ക് നഷ്ടമാകുന്നത് ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ്.

പലരും ദുർഭാഗ്യമെന്ന് വിധിയെഴുതിയ താരം, എന്നാൽ കാലം പിന്നിട്ടപ്പോൾ ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. അടുത്തിടെ മോഹൻലാലിനൊപ്പം നിൽക്കുന്ന പഴയകാല ചിത്രം താരം പങ്കുവെച്ചിരുന്നു. അഭിനയ ജീവിതത്തിൻറെ തുടക്കകാലം മുതൽ ഒട്ടനവധി ഗോസിപ്പുകൾ വീടാതെ പിന്തുടർന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് വിദ്യ ബാലൻ.

ഒപ്പം അഭിനയിച്ച നടന്മാരുടെ പേരുകൾ ചേർത്ത് ഗോസിപ്പ് ഗോളങ്ങളിൽ നിറഞ്ഞിട്ടുണ്ട് വിദ്യ. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ എല്ലാം ഈ വാർത്തകളെ ഒക്കെ നിഷേധിക്കുകയാണ് താരം ചെയ്തത്. പലപ്പോഴും ഗോസിപ്പുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും താരം മറന്നില്ല. തനിക്കുണ്ടായ ചില മോശ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

ഒരിക്കൽ കോളജ് പഠന കാലത്തെ ട്രെയിൻ യാത്രയുടെ ഞെട്ടിക്കുന്ന അനുഭവം വിദ്യാ ബാലൻ പങ്കുവച്ചത് ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. ഒരു ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ട്മെന്റിൽ ചാടിക്കയറിയ പുരുഷൻ സ്ത്രീകൾക്കു മുന്നിൽനിന്നു പരസ്യമായി സ്വ യം ഭോ ഗം ചെയ്യാൻ ഒരുങ്ങിയതാണ് വിദ്യാ ബാലൻ പറഞ്ഞത്.

വിദ്യാ ബാലന്റേതായി പുറത്തുവന്ന ശബ്ദ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നു ഞാൻ കോളജിൽ നിന്നും സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ വീട്ടിലേക്കു മടങ്ങുക ആയിരുന്നു. പെട്ടെന്ന് ഒരാൾ ഒരു സ്റ്റേഷനിൽ നിന്നു കമ്പാർട്ട്മെന്റിലേക്കു ചാടിക്കയറി.

ഉടൻതന്നെ ട്രെയിനിലുണ്ടായിരുന്ന സ്ത്രീകൾ, ഇതു ലേഡീസ് കമ്പാർട്ട്മെന്റാണെന്നും ഉടൻതന്നെ ഇറങ്ങൂ എന്നും ആവശ്യപ്പെട്ടു. അറിയാതെ കയറിയതാണ് എന്നാണ് എല്ലാവരും വിചാരിച്ചത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളാമെന്ന് അയാൾ പറഞ്ഞെങ്കിലും സ്റ്റേഷനിലെത്തിയിട്ടും വാതിൽക്കൽ നിലയുറപ്പിക്കുകയാണ് ഉണ്ടായത്.

ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്നയാൾ പാ ന്റ്സിന്റെ സിപ്പ് അഴിച്ച് സ്വ യം ഭോ ഗം നടത്തുകയായിരുന്നു. ഞങ്ങളെല്ലാം നോക്കിനിൽക്കുമ്പോൾ ആയിരുന്നു അത്. എന്റെ കൈയിൽ ഒരു ഫയലോ ബുക്കോ ഉണ്ടായിരുന്നു. ഉടൻ തന്നെ ഞാൻ അയാളെ അടിച്ചു പുറത്താക്കാൻ ശ്രമിച്ചു. ഒപ്പമുള്ളവരും അയാളെ തല്ലാൻ തുടങ്ങി. ഭാഗ്യത്തിന് വളരെപ്പെട്ടെന്ന് അടുത്ത സ്റ്റേഷനിൽ എത്തി. അല്ലായിരുന്നെങ്കിൽ അയാളെ ഞങ്ങൾ കൊല്ലുമായിരുന്നു എന്നും വിദ്യ പറഞ്ഞു.