in ,

പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും 14 വർഷങ്ങൾ, തങ്ങളുടെ സന്തോഷം പങ്കുവെച്ച് പ്രിയ ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും

ശബ്ദംകൊണ്ട് സിനിമ മേഖലയിൽ മായാജാലങ്ങൾ തീർത്ത ഗായകനാണ് വിധു പ്രതാപ്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ഗാനങ്ങൾ ഇതിനോടകം മലയാളം, തമിഴ് ഭാഷകളിലായി ആലപിച്ച വിധു പ്രതാപിന് ആരാധകരും ധാരാളമാണ്. ജീവിതത്തിൽ പുലർത്തുന്ന ലാളിത്യവും എപ്പോഴും മുഖത്തുനിന്നും മായാത്ത പുഞ്ചിരിയുമാണ് വിധു പ്രതാപിനെ എന്നും വ്യത്യസ്തമാക്കി നിർത്തുന്നത്.

ഓരോ ഗാനത്തിലും എന്നും തന്റേതായ ഒരു അടയാളപ്പെടുത്തലുകൾ നടത്താനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തകാലത്തായി സമൂഹമാധ്യമങ്ങളിലും താരം സജീവസാന്നിധ്യം തന്നെയാണ്. കൊറോണ കാലത്തിനുശേഷം സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ വിധു തന്റെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവെക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. ഭാര്യയും ഒത്തുള്ള രസകരമായ നിമിഷങ്ങൾ ഒക്കെയും വിധു സൈബർ ലോകത്ത് പങ്കുവെക്കാറുണ്ട്.

വധുവിനെ പോലെ തന്നെ ഭാര്യ ദീപ്തിയും മലയാളികൾക്ക് സുപരിചിതയാണ് ഭർത്താവ് പാട്ടിലൂടെ ആളുകളുടെ മനം കവർന്നപ്പോൾ ദീപ്തി ക്ലാസിക്കൽ നൃത്തങ്ങളിലൂടെയാണ് മറ്റുള്ളവരെ മയക്കാനായി എത്തിയത്. പല ടെലിവിഷൻ റിയാലിറ്റി പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ട്. നർത്തകി എന്നതിനേക്കാൾ ഉപരി അവതാരിക എന്ന നിലയിലും ഇതിനോടകം ദീപ്തി തിളങ്ങി കഴിഞ്ഞിരിക്കുകയാണ്.

ദീപ്തി, വിധു കോംബോ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്ന് തന്നെയാണ്. ഒരേ കോളേജിൽ പഠിച്ച ഇരുവരുടെയും വിവാഹം വീട്ടുകാരുടെ തീരുമാനത്തിൽ ആയിരുന്നു. പഠിച്ചിരുന്ന സമയത്ത് തനിക്ക് വിധുവിനെ അറിയില്ലായിരുന്നു എന്ന് ദീപ്തി പറഞ്ഞത് അല്പം ഞെട്ടലോടെ തന്നെയാണ് കേരളക്കര കേട്ടിരുന്നത്.

അടുത്തിടെ ഇരുവരും നിരവധി മ്യൂസിക് വേർഷനിലുള്ള വീഡിയോകൾ പങ്കുവെച്ചിരുന്നു. വിധുവിന്റെ ശബ്ദത്തിന് ദീപ്തിയുടെ ചുവടുകൾ കൂടിയായപ്പോൾ മ്യൂസിക്കൽ വീഡിയോയ്ക്ക് കൂടുതൽ ഭംഗിയായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഇവരുടെ ഓരോ ചിത്രത്തിനും വീഡിയോക്കും ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് വിധുവിനെ ഇപ്പോൾ ആളുകൾ കൂടുതൽ അടുത്തറിയുന്നത്. ജഡ്ജ് ആയും ക്യാപ്റ്റൻ ആയും ഒക്കെ ഇന്ന് വിധു തിളങ്ങി നിൽക്കുന്ന് തന്നെയുണ്ട്. വിധു എത്താറുള്ള റിയാലിറ്റി ഷോകളിൽ ഒക്കെ അതിഥിയായി പലപ്പോഴും ദീപ്തിയും എത്താറുണ്ട്.

വീട്ടിൽ നടക്കുന്ന വിശേഷങ്ങളും വീട്ടിൽ നിന്നുള്ള നിമിഷങ്ങളും ഒക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇരുവരുടെയും ക്യൂ ആൻഡ് പരിപാടികൾ ഒക്കെ നിറഞ്ഞ കയ്യടിയോടെ തന്നെയാണ് ആളുകൾ ഏറ്റെടുത്തത്. ഭാര്യ- ഭർത്താവ് എന്നതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ എന്നാണ് ഇരുവരെയും പുറംലോകം വിശേഷിപ്പിക്കുന്നത്.

ഇപ്പോൾ അതിന് മാറ്റുകൂട്ടുന്ന ഒരു സന്തോഷകരമായ നിമിഷമാണ് വിധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കൊണ്ടും കൊടുത്തും 14 വർഷങ്ങൾ, ഇനി കൊടുക്കാനും വാങ്ങാനും ഒപ്പം ഉണ്ടാകും എന്ന ക്യാപ്ഷനോടെ തൻറെ പതിനാലാം വിവാഹ വാർഷിക ദിനത്തെ പറ്റിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

Written by Editor 1

ജീവിതത്തിൽ അറിഞ്ഞോണ്ട് തന്നെ ഒരുപാട് തെറ്റുകളും അബദ്ധങ്ങളും പറ്റിയിട്ടുണ്ട്, എന്നാൽ അതൊന്നും ഓർത്ത് ഒരിക്കൽ പോലും സങ്കടപ്പെട്ടിട്ടില്ല; ശ്വേതാ മേനോൻ പറയുന്നു

പുത്തൻ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അനശ്വര രാജൻ: കിടിലൻ ഫോട്ടോസ് കാണാം