in ,

നനഞ്ഞു കുളിച്ച് മലയാളികളുടെ സ്വന്തം മാലാഖ, വീണ നന്ദകുമാറിന്റെ കിടിലൻ ഫോട്ടോകൾ കാണാം

സിനിമയിലേക്ക് കടന്നുവരുന്ന പലതാരങ്ങൾക്കും ആദ്യ അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിച്ചു എന്ന് വരില്ല. തുടക്ക ചിത്രങ്ങൾ വൻ പരാജയമാകുന്നതിന് പിന്നാലെ ആയിരിക്കും പലതാരങ്ങൾക്കും ചിത്രത്തിൽ ശോഭിക്കുവാൻ കഴിയുന്നത്. 2017 പുറത്തിറങ്ങിയ കടങ്കഥ എന്ന ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ രംഗത്ത് സജീവമായ താരമാണ് വീണ നന്ദകുമാർ.

നായികയായ അവസരം ലഭിക്കുന്നതിന് മുമ്പ് നിരവധി സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വളരെ ചെറിയ വേഷങ്ങൾ പോലും അവതരിപ്പിക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2017 സിനിമയിലെത്തിയെങ്കിലും സിനിമയിൽ തന്റേതായ ഒരു കരിയർ ബ്രേക്ക് ഉണ്ടാകാൻ താരത്തിന് 2019 വരെ കാത്തിരിക്കേണ്ടിവന്നു. ആസിഫലി നായകനായ കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ് വീണയുടെ കരിയർ തന്നെ മാറിമറിഞ്ഞത്.

ആസിഫലിയുടെ കഥാപാത്രമായ റിൻസി എന്ന ഭാര്യ കഥാപാത്രമായിരുന്നു വീണയുടേത്. മാരിറ്റൽ റേപ്പ്, ലൈം ഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവ അശ്ലീല ചുവയോ ദ്വയാർത്ഥ പ്രയോഗങ്ങളുടെ പിന്തുണയോ ഇല്ലാതെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു കെട്ടിയവളാണെന്റെ മാലാഖ. പുറത്തിറങ്ങിയ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു അത്.

വീണ നായികയായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രം പുറത്തിറങ്ങിയ ശേഷമാണ്. കോഴിപോര്, ഭീഷ്മപർവ്വം, ലവ്, മരക്കാർ തുടങ്ങിയവയാണ് താരം അഭിനയിച്ച മറ്റു ചിത്രങ്ങൾ. മോഹൻലാൽ ചിത്രം മരയ്ക്കാൻ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പരിഹാസം നേരിട്ടിരുന്ന നടി കൂടിയാണ് താരം. ആൾക്കൂട്ടത്തിൽ എവിടെയോ കാണപ്പെടുന്ന കഥാപാത്രമായാണ് ചിത്രത്തിൽ വീണ എത്തിയത്.

അത്രയേറെ പ്രാധാന്യം കുറവായിരുന്ന കഥാപാത്രം അവതരിപ്പിക്കുവാൻ എന്തിനു മുതിർന്നു എന്നാണ് പലരും താരത്തോടെ ചോദിച്ചത്. മരക്കാരിലെ അപ്രധാനമായ കഥാപാത്രം ചെയ്യാനുള്ള കാരണം താരം തുറന്നു പറഞ്ഞിരുന്നു. മരക്കാർ ഞാൻ സിനിമകളിൽ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ്. ആ സിനിമ ചെയ്തതിൽ എനിക്ക് യാതൊരു കുറ്റബോധവും ഇല്ല.

പരിഹാസങ്ങൾ എന്നെയോ എന്റെ പിന്നിലുള്ള സിനിമ ജീവിതത്തെയോ ബാധിച്ചിട്ടില്ല. മരയ്ക്കാർ ചെയ്തശേഷം ആണ് കെട്ടിയവളാണ് എൻറെ മാലാഖയും ഭീഷ്മർഭവും ഒക്കെ എനിക്ക് ലഭിച്ചത്. എൻറെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളുമായി മത്സരിക്കാറില്ല.

ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അയാൾ ഇങ്ങനെ ആയിരിക്കും ഇതാണ് ക്യാരക്ടർ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകും അണിയറ പ്രവർത്തകർക്ക്. കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്നാണ് ചിന്തിക്കാറുള്ളത്. എനിക്ക് പേഴ്സണലി അത് കണക്ട് ചെയ്യാൻ പറ്റുന്നുണ്ടോ എന്നാണ് നോക്കാറുള്ളത്. നായിക റോൾ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്.

അല്ലാത്ത ക്യാരക്ടേഴ്സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താൽ മാത്രമേ നമുക്ക് വളരാൻ പറ്റുകയുള്ളൂ എന്നാണ് വീണ വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Written by Editor 1

ഞാൻ എല്ലാ വിധത്തിലുമുള്ള ഡേറ്റിംങ്ങും ആസ്വദിച്ചിട്ടുണ്ട്; നടി റായ് ലക്ഷ്മി തുറന്ന് പറയുന്നു

പഴയ ആളെ അല്ല ഇത്, സംയുക്ത ഇപ്പോൾ സ്ലിം ബ്യുട്ടി.. വർക്കൗട്ട് കഴിഞ്ഞ് ഒരു സെൽഫീ പങ്കുവെച്ച് സംയുക്ത, കിടിലൻ ഫോട്ടോസ് കാണാം