in ,

കുഞ്ഞ് ഉടന്‍ എത്തും, ഞാൻ ഉടൻ അമ്മയാകുമെന്ന് വനിത, ആശംസകളുമായി ആരാധകരും

നടി വനിതാ ഹരിഹരന്‍ അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥാരീകരിക്കാന്‍ നടി തയ്യാറായിരുന്നില്ല. ഇപ്പോള്‍ താന്‍ അമ്മയാകാന്‍ പോകുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വനിത. മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താനും കാര്‍ത്തിക്കും ഉടന്‍ തന്നെ അച്ഛനും അമ്മയും ആകാന്‍ പോകുന്നു എന്ന കാര്യം നടി വ്യക്തമാക്കിയത്.

ബേബി ബമ്പില്‍ കൈ വച്ച് നിക്കുന്ന ചിത്രത്തോടൊപ്പം മനോഹരമായ ഒരു കുറിപ്പും വനിത സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും ആശംസക്കും നന്ദി. ശരിയാണ് ഞാന്‍ ഉടനെ തന്നെ അമ്മയാകാന്‍ പോകുന്നുവെന്നും വനിത കുറിച്ചു. മോം, മമ്മി ടോബ് ഹാപ്പിനെസ്സ് എക്‌സ്‌പെക്ടിങ്, ബേബി സെലിബ്രെഷന്‍, ഫെസ്റ്റിവല്‍, തമിഴ്, വനിതാ ഹരിഹരന്‍, തുടങ്ങിയ ഹാഷ് ടാഗോടുകൂടിയാണ് വനിത സന്തോഷം പങ്കുവച്ചത്. അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് വനിതയുടെ പുതിയ ചിത്രം കണ്ടിട്ട് ആരാധകര്‍ കുറിച്ചത്.

കൃഷ്ണ, രേഖ കൃഷ്ണപ്പ, നിഷ ഗണേഷ്, ദിവ്യ ശ്രീധര്‍, പവിത്ര ജനനി തുടങ്ങി നിരവധി താരങ്ങളും വനിതയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തി. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി, നിങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിപരമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം…. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു, എന്നും വനിത കുറിച്ചു.

2018 ഒക്ടോബറിലാണ് വനിത ഹരിഹരനും കാര്‍ത്തിക് അശോക് കുമാറും വിവാഹിതര്‍ ആയത്. തുടര്‍ന്ന് ഇരുവരുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഒന്നടങ്കം കൈനീട്ടിയാണ് സ്വീകരിച്ചിരുന്നത്.

Written by admin

വീഴുമ്പോൾ പിടിക്കാൻ ഞാൻ മാത്രമേ ഉണ്ടാകു: മൃദുലയെ ചേർത്ത് പിടിച്ച് യുവ

കറുമ്പന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് താരം..എന്നാൽ അതെ കറുമ്പന്റെ കൂടെ ഒറ്റ സീൻ അഭിനയിക്കാൻ വേണ്ടി മാത്രം ഐശ്വര്യ റായി കാത്തിരുന്നത് മണിക്കൂറുകൾ… അതിന്റെ കാരണം ഇതാണ്… !!!!