in ,

അവഞ്ചേഴ്‌സിന്റെയും ബാഹുബലിയുടെയും റെക്കോർഡിനെ പിന്നിലാക്കി തല അജിത്തിന്റെ വലിമൈ… !!!

തമിഴ് സിനിമയിൽ ആക്ഷൻ സീനുകൾ ചെയ്യാൻ അജിത്തിനെ പോലെ വേറെയൊരു താരം ഇന്നുണ്ടോ എന്നാണ് സംശയം. തന്റെ അഭിനയം കൊണ്ട് തമിഴിൽ എറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു താരമാണ് ഇന്ന് അജിത്. ഇതിനകം തന്നെ ഒരുപാട് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആരാധകരെ വിസ്‌മയിപ്പിച്ച താരം കുടിയാണ് അജിത്. ഇപ്പോൾ താരം നായകൻ ആയി എത്തുന്ന പുതിയ സിനിമയാണ് വലിമൈ. അജിത്തും എച് വിനോദ് ഒന്നിക്കുന്ന മറ്റൊരു സൂപ്പർ സിനിമയാണ് ഇത്.ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ഒരു സൂപ്പർ ഹിറ്റ് സിനിമ കൂടിയാണ് ഇത്.

ഈ ആക്ഷൻ സിനിമ നിർമിക്കുന്നത് ബോണി കപ്പൂർ ആണ് നായിക ആയിട്ട് എത്തുന്നത് ഹുമ ഗുർഷിണി ആണ്. വളരെ രഹസ്യം ആയിട്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് അണിയറ പ്രവർത്തകർ നടത്തിയത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ കുടിയും ഇപ്പോൾ വൻ റെക്കോർഡ് ആണ് ഈ സിനിമ നേടിയിരിക്കുന്നത്. ടികെറ്റ് ബുക്കിങ് വെബ്സൈറ്റ് ആയ ബുക്ക്‌ മെ ഷോയിൽ ചിത്രം നേടിയിരിക്കുന്നത് എണ്ണമാണ് ഇപ്പോൾ റെക്കോർഡ് സ്‌ഥാപിച്ചത്‌.

1.73 മില്യൺ ഇന്ററസ്റ്റുകൾ ആണ് ചിത്രം ബുക്ക്‌ മൈ ഷോയിൽ കൂടി നേടിയിരിക്കുന്നത്. ഈ അടുത്ത് കാലത്ത് പുറത്തിറങ്ങിയ തെലുഗു ചിത്രം ബാഹുബലിയെയും ബോളിവുഡ് സിനിമ അവേഞ്ചേഴ്‌സിന്റെ റെക്കോർഡ് ആണ് ഇപ്പോൾ അജിത്തിന്റെ സിനിമ മറികടന്നത് . ഓർക്കണം ഒരു പോസ്റ്റർ വരെ പുറത്ത് വിടാതെ ആണ് ഈ റെക്കോർഡ് സിനിമ നേടിയത്. അതോടൊപ്പം തന്നെ സിനിമ ഇപ്പോൾ പ്രീ റീലിസ് ബിസിനസിലൂടെ ഇപ്പോൾ തന്നെ 200 കോടി ക്ലബ്ബിൽ കയറി എന്നതാണ് റിപ്പോർട്ട്‌. എന്തായാലും സിനിമയ്ക്കായി ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ് അജിത്തിന്റെ ഈ സിന്മയ്ക്കായി.

Written by admin

സാരിയില്‍ ആരാധകരെ മയക്കി അന്‍സിബ : കിടിലന്‍ ഫോട്ടോഷൂട്ട്

ranjith kumar

ഞാൻ സിനിമയിലെത്താതിരിക്കാൻ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു- രജിത് കുമാർ