in ,

ശിവപ്രസാദ് കുഞ്ഞാറ്റയെ സ്‌നേഹിക്കുന്നത് മകളെപ്പൊലെ, തുറന്നു പറ‍ഞ്ഞ് ഉർവശി

മലയാളത്തിന്റെ സൂപ്പർ നായികയാണ് ഉർവശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇപ്പോളിതാ രണ്ടാം ഭർത്താവ് ശിവപ്രദാസിനെക്കുറിച്ച തുറന്നു പറയുകയാണ് ഉർവശുി, വാക്കുകൾ

കുഞ്ഞാറ്റയെ മകളെപ്പൊലെയാണ് ശിവപ്രസാദ് സ്‌നേഹിക്കുന്നത്. ശിവപ്രസാദിന്റെ നിർബന്ധമായിരുന്നു കുഞ്ഞിന്റെ പേരിടലും ചോറുണും നടക്കുന്നത് ചേച്ചി കുഞ്ഞാറ്റയുടെ നേതൃത്വത്തിൽ ആകണം എന്നുള്ളത്. മകൻ വന്നതിനു ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നാണ് ശിവപ്രസാദ് പറയുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ജനിക്കുന്നത് അച്ഛനും അമ്മയും കൂടിയാണെന്ന് പറയുന്നത് ശരിയാണെന്നാണ് ശിവപ്രസാദ് പറയുന്നത്. കുഞ്ഞുങ്ങളെ എടുക്കാൻ പേടിയായിരുന്നു, മൂക്കത്തായിരുന്നു ദേഷ്യം, ഇപ്പോൾ അതെല്ലാം മാറി. താൻ താനായത് ഇഷാൻ വന്നതിനു ശേഷമാണ്

1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയാണ്

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. മനോജ് കെ ജയനും ഉർവശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവിൽ 2000 ത്തിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം 2008 ൽ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകനുണ്ട്.

Written by admin

സാന്റയായി അനാർക്കലി മരിക്കാർ: ക്രിസ്മസ് കാലത്തെ സ്പെഷ്യൽ ഫോട്ടോഷൂട്ട് ഇതാ

കുഞ്ഞിനെ കളയാൻ വേണ്ടിയാണ് ‍ഡാൻസ് ചെയ്തത് എന്ന തരത്തിലുള്ള കമന്റുകൾ : പാർവതി കൃഷ്ണ