in ,

നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും, തേച്ചുകുളി ശനിയാഴ്ചകളിൽ, തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് ഊർമ്മിള ഉണ്ണി

വർഷങ്ങളായി അഭിനയരംഗത്ത് സജീവമായി ഇടപെടുന്ന താരമാണ് ഊർമിള ഉണ്ണി. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും ജീവിതത്തിൻറെ ഭാഗമായി കൂട്ടിയിണക്കിയ ആൾ കൂടിയാണ് ഊർമിള. പഠനകാലത്തുതന്നെ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അഭ്യസിച്ചിരുന്ന താരം 1989 മുതലാണ് സിനിമ രംഗത്ത് സജീവമായി ഇടപെടാൻ തുടങ്ങിയത്. 89 ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലെ അമ്മ വേഷമാണ് താരത്തെ സിനിമാരംഗത്ത് പ്രശസ്ത ആകുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ വളരെയധികം പ്രേക്ഷക പ്രീതിയും പ്രശംസയും പിടിച്ചു പറ്റുവാൻ കഴിഞ്ഞ താരത്തിന് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

കഥാപുരുഷൻ, മഴ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കന്യാകുമാരി എക്സ്പ്രസ്, വൺ എന്നിവ കരം അഭിനയിച്ച ചിത്രങ്ങളിൽ ചിലത് മാത്രമാണ്. അടുത്തിടെ താരം തൻറെ പേരിൽ ഒരു പെർഫ്യൂം ബാൻഡ് സ്വന്തമാക്കിയത് വൈറൽ ആയിരുന്നു. സന്തോഷകരമായ നിമിഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത് താരം തന്നെയാണ്. എൻറെ മോഹങ്ങൾ പൂവണിഞ്ഞു.വളരെ നാളത്തെ ആഗ്രഹം ആയിരുന്നു എൻറെ പേരിൽ ഒരു പെർഫ്യൂം ഇറക്കുക എന്നത്. അത് ഉടനെ പ്രതീക്ഷിക്കാം എന്നായിരുന്നു താരം പറഞ്ഞത്.

പാരമ്പര്യമായി കൈമാറി വന്ന തൻറെ മണം പുറംലോകത്തിന് പരിചയപ്പെടുത്തുന്ന സന്തോഷം തന്നെയായിരുന്നു താരത്തിന്റെ ഓരോ വാക്കുകളിലും. വലിയ ഒരു കച്ചവട സാധ്യത മുൻനിർത്തി അല്ല പെർഫ്യൂം ബ്രാൻഡ് പുറത്തിറക്കിയത് എന്നും താരം പറയുന്നു. ആവശ്യമുള്ളവർ സമീപിച്ച് വന്നാൽ അവർക്ക് മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും പെർഫ്യൂം നിർമ്മിച്ച് നൽകുക. കുറെയധികം ഓർഡർ ഇതുവരെ വന്നുകഴിഞ്ഞു. ഒരു കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പെർഫ്യൂം നിർമാണം ആരംഭിച്ചു കഴിഞ്ഞു എന്നും അടുത്ത ആഴ്ച മുതൽ വിതരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്നും താരം വ്യക്തമാക്കുന്നു.

അമ്മ പകർന്നു തന്ന ഒരു സുഗന്ധ കൂട്ടാണ് ഇതിന് പിന്നിലെ രഹസ്യമെന്നും എൻറെ മണമാണ് അതെന്നും താരം പറയുന്നു. സിനിമയുടെയും സീരിയലിന്റെയും ലൊക്കേഷനിൽ ഒക്കെ ഊർമിള ചേച്ചിയുടെ മണം എന്ന് പറയുന്നവർ ഉണ്ടെന്ന് താരം വ്യക്തമാക്കുന്നു. തൻറെ എന്ന് മാത്രം അവകാശപ്പെടാവുന്ന ഈ മണത്തിന്റെ കൂട്ട് തനിക്ക് തന്നത് അമ്മയാണ്. ചന്ദനത്തൈലം ഉൾപ്പെടെ ചെറിയ ഒന്ന് രണ്ടു വസ്തുക്കൾ ചേർത്ത് ഒരു ഓയിൽ പോലെയാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പിന്നിലെ രഹസ്യം ആർക്കും ഇതുവരെ പറഞ്ഞു കൊടുത്തിട്ടില്ല എന്ന് താരം വ്യക്തമാക്കുന്നു.

ശനിയാഴ്ചകളിൽ ശരീരത്ത് എണ്ണ തേച്ചു കുളിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യം വർദ്ധിപ്പിക്കും എന്നായിരുന്നു മുൻപു മുതൽ പ്രചരിച്ച വന്നിരുന്ന പാരമ്പര്യ രഹസ്യം എന്നും ഊർമിള വ്യക്തമാക്കുന്നു. നല്ലെണ്ണ ശരീരത്തിലും വെന്ത എണ്ണ മുഖത്തും മുറുകിയ എണ്ണ മുടിയിലും തേച്ചു പിടിപ്പിക്കുന്നത് സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ശരീരത്തിലെ എണ്ണമയം കളഞ്ഞിരുന്നത് അരിപ്പൊടിയും തൈരും ചേർത്ത് കുഴച്ച് ആയിരുന്നു എന്ന് താരം വ്യക്തമാക്കുന്നു. താൻ ഇതൊക്കെ ഇന്നും പിന്തുടരുന്ന ആളാണെന്നും തൻറെ സൗന്ദര്യത്തിന് രഹസ്യം അതാണെന്നും ആണ് ഊർമിള പറയുന്നത്.

Written by admin

തമിഴ് പയ്യന്മാരോടാണ് എനിക്ക് കൂടുതൽ താൽപ്പര്യം, പത്ത് വയസ് കൂടുതലുള്ള ആളെ വേണം കെട്ടണം; നടി ആർദ്ര ദാസ് പറയുന്നു

പക്വതയാവാത്ത പ്രായത്തിലെടുത്ത തീരുമാനമായിരുന്നു വിവാഹം, ആ വേദന മറികടക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല; തുറന്നു പറഞ്ഞ് ആൻ അഗസ്റ്റിൻ