in ,

ആരാധകർക്ക് സന്തോഷ വാർത്ത, ഉപ്പും മുളകും തിരിച്ചെത്തുന്നു; പക്ഷേ മറ്റൊരു ചാനലിൽ മറ്റൊരു പേരിൽ

uppum mulakum

ആരാധകരേറെയുള്ള ടെലിവിഷൻ പരമ്പരയായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറഞ്ഞ ഉപ്പും മുളകും കഴിഞ്ഞ വർഷമായിരുന്നു നിർത്തിവെച്ചത്. അണിയറ പ്രവർത്തകർ തമ്മിലുള്ള തർക്കമായിരുന്നു പരിപാടി പെട്ടെന്ന് നിർത്തലാക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

ഇപ്പോൾ ഉപ്പും മുളകും പരമ്പരയുടെ ടീം പുതിയ പേരിൽ മറ്റൊരു ചാനലിൽ എത്തിയിരിക്കുകയാണ്. സീ ടിവിയിൽ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.

പരിപാടിയുടെ ഓണം ടീസർ ചാനൽ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്ബര തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അൽസാബിത്ത്, റിഷി കുമാർ, പാറുക്കുട്ടി, ശിവാനി മേനോൻ, ജൂഹി രുസ്താഗി തുടങ്ങിയവരെയെല്ലാം പുതിയ ടീസറിൽ കാണാം.
2015 ഡിസംബറിലായിരുന്നു ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിക്കുന്നത്. ആദ്യ ഘട്ട ലോക്ക്ഡൗണിനി

ടെയാണ് പരമ്ബര അവസാനിപ്പിക്കുന്നത്. എന്നാല്‍ പരമ്പരയുടെതിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ അതുണ്ടായില്ല. ചാനലില്‍ മറ്റൊരു പരിപാടി ആരംഭിച്ചതും ചാനല്‍ അധികൃതരുമായുണ്ടായ അഭിപ്രായ ഭിന്നതയുമെല്ലാമായിരുന്നു സീരിയില്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

anil murali

അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി, ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു; ശ്വേതാ മേനോന്‍

Maneesha Mahesh

സെറ്റ് സാരിയിൽ തനി മലയാളി കുട്ടിയായി കണ്മണി….ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…. !!!