in

ജയ് ഗണേഷിന്റെ പ്രമോഷൻ, ആലുവ യുസി കോളേജിൽ വെച്ച് വിദ്യാർത്ഥിയ്ക്ക് ബനിയൻ ഊരിക്കൊടുത്ത് ഉണ്ണി മുകുന്ദൻ; വൈറലായി വീഡിയോ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആലുവ യുസി കോളേജിൽ എത്തിയ ഉണ്ണി മുകുന്ദന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദ്യാർത്ഥിയ്ക്ക് ബനിയൻ ഊരി നൽകുന്ന ഉണ്ണി മുകുന്ദനെയാണ് വീഡിയോയിൽ കാണാനാവുക.

‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘ജയ് ഗണേഷ്’. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഏപ്രിൽ 11നാണ് ചിത്രത്തിന്റെ റിലീസ്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരാടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Written by admin

നരേന്ദ്രമോദിയോളം സ്വാധീനം ഉണ്ടാക്കിയ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ല ഞങ്ങൾ പുതിയ തലമുറയ്ക്ക് വരെ അദ്ദേഹം ആവേശമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ

ഗുജറാത്തിപ്പെണ്ണായി അമലാ പോൾ; സൂറത്തിൽ ആഘോഷമാക്കി വളകാപ്പ് ചടങ്ങ്; ചിത്രങ്ങൾ