in

യൂട്യൂബിൽ എന്നെ തിരഞ്ഞാൽ ആദ്യം തന്നെ വരുന്ന വാർത്ത അതാണ്, എന്നാൽ ആളുകൾക്ക് വേണ്ടതും അതാണ്; നടി ഉമ നായർ തുറന്ന് പറയുന്നു

സീരിയൽ രംഗത്ത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് ഉമാനായർ. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നു എന്നതും ഉമാനായരെ വ്യത്യസ്തയാക്കുന്നു. സിനിമയിലും ഉമ സജീവ സാന്നിധ്യമാണ്.

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന കളിവീടില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. വാനമ്പാടിയിലെ നിര്‍മ്മലേട്ടത്തിയെ അവതരിപ്പിച്ചതോടെയാണ് ഉമ നായരുടെ കരിയര്‍ മാറിമറിഞ്ഞത്. കുടുംബപശ്ചാത്തലത്തിലൊരുങ്ങിയ വാനമ്പാടിയില്‍ പത്മിനിയായെത്തിയത് സുചിത്ര നായരായിരുന്നു. നെഗറ്റീവ് ടച്ചുള്ള പപ്പിയായി സുചിത്ര കൈയ്യടി നേടിയപ്പോള്‍ പോസിറ്റീവ് കഥാപാത്രത്തെയായിരുന്നു ഉമ അവതരിപ്പിച്ചത്. അമ്മ വേഷമായാലും സഹോദരിയായാലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഉമ നായര്‍ സ്വീകരിക്കാറുള്ളൂ.

വൈകാതെ തന്നെ ഒരു സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉമ. ഇനിയും കുറെ ആഗ്രഹങ്ങള്‍ മനസിലുണ്ടെന്നും അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നയാളാണ് ഞാന്‍. ഏത് തരം കഥാപാത്രമായാലും അത് പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ടൈപ്പ് കാസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടിയായാണ് ഇടയ്ക്ക് ബ്രേക്കെടുക്കുന്നതെന്നുമായിരുന്നു ഉമ നായര്‍ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് താരത്തിന് നേരെ മുൻപുണ്ടായ വിമര്ശനത്തെക്കുറിച്ച് തുറന്നു പറഞ്ഞതാണ്. വിവാദം ഉണ്ടായ സമയത്ത് താൻ വളരെയധികം സങ്കടപ്പെട്ടിരുന്നെന്നും എന്നാൽ അത് പരിഹരിച്ചത് ആദിത്യൻ ആണെന്നും ഉമാ നായർ പറഞ്ഞു. എന്നാൽ അത് ഇത്ര കാലം കഴിഞ്ഞിട്ടും യൂട്യൂബിൽ ഉമാ നായർ എന്ന് തിരയുമ്പോൾ ആദ്യം വരുന്ന വാർത്ത അതാണെന്നും പറഞ്ഞു.

എന്നാൽ ഈ വിഷയത്തിൽ നിരവധി ആകര്ഷകമായ കമന്റുകൾ ഇട്ട് വീണ്ടും വീണ്ടും വൈറലാക്കിയ ദുരന്ത നായകന്മാർക്കും നായികാർക്കുമാണ് തന്റെ ലൈക്കെന്നും ഉമ പറഞ്ഞു. ഇത്രയും കാലം താൻ ഇവിടെ നല്ലൊരു നടിയായി ജീവിച്ചിട്ട് തനിക്ക് കിട്ടാത്ത ലൈക്കും കമന്റും കൂടുതൽ റീച്ചും കിട്ടിയത് ഈ വർത്തയോടെയാണെന്നും താരം പറഞ്ഞു. ഒരു നെഗറ്റീവ് കാര്യം വന്നപ്പോഴാണ് തന്നെക്കുറിച്ച് ആളുകൾ കൂടുതൽ ചർച്ച ചെയ്ത തുടങ്ങിയതെന്നും താരം പറഞ്ഞു. ആളുകൾ എപ്പോഴും ഒരാളുടെ നെഗറ്റീവ് ആണെന്നും താരം പറഞ്ഞു. ‘

എന്നാൽ വിവാദങ്ങൾ എല്ലാം തന്നെ തനിക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളുവെന്നും ഉമാ നായർ പറഞ്ഞു. എന്നാൽ അധികം സമയം എടുക്കാതെ തന്നെ താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും നാട്ടുകാർ അത് വിട്ടില്ലെന്നും ചർച്ച ചെയ്യുന്നതും യൂട്യൂബിൽ ആദ്യം വരുന്ന വാർത്തയും അതെണെന്നും താരം പറഞ്ഞു. തനിക്കോ അവർക്കോ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴും നാട്ടുകാർക്ക് എന്നും താരം പറഞ്ഞു.

സ്ക്രീനിലെ മുൻ നിര നായികമാർക്കൊപ്പം ഉമാ നായർ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായി വളർന്നത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. വാനമ്പാടിയിലെ നിർമ്മല ഏട്ടത്തി ഇടയ്ക്ക് പരമ്പരയിൽ നിന്നും അപ്രത്യക്ഷമായത് മുതൽ പ്രേക്ഷകർ പ്രതിഷേധത്തിൽ തന്നെ ആയിരുന്നു. നിർമ്മല ഇല്ലാതെ, സീരിയൽ സംപ്രേക്ഷണം ചെയ്‌താൽ അത് ബഹിഷ്കരിക്കും എന്ന് പറഞ്ഞവർ പോലും ആരാധകവൃത്തത്തിലുണ്ട്.