in

അമ്മ റോളകൾ ചെയ്യാൻ ഇഷ്ടമാണ് എന്നാൽ, അമ്മ വേഷം ചെയ്യാനുള്ള പ്രായം കണ്ടാൽ തോന്നിക്കില്ലെന്ന് പറയും- തെസ്നിഖാൻ

മലയാളികള്‍ക്ക് വളരെയേറെ സുപരിചിതയായ നടിയാണ് തെസ്‌നി ഖാന്‍. കലാകുടുംബത്തിലാണ് തെസ്‌നി ഖാന്റെ ജനനം. തെസ്‌നിയുടെ പിതാവിന്റെ മാജിക്ക് ഷോകള്‍ക്കും മറ്റും സഹായായിട്ടായിരുന്നു താരത്തിന്റെ കലാജിവിതത്തിന്റെ തുടക്കം. കൊച്ചിന്‍ കലാഭവനിലും താരം പഠിച്ചിട്ടുണ്ട്.

1998ല്‍ പുറത്തിറങ്ങിയ ഡെയ്‌സി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ശേഷം മലായാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ താരത്തെ തേടിയെത്തി. ബിഗ് സ്‌ക്രീനിലും താരം തിളങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു.

ഇപ്പോള്‍ മലയാള സിനിമയില്‍ അമ്മയില്ല, ചേച്ചിയില്ല, പെങ്ങളില്ല, നാത്തുനില്ല, പെണ്ണുങ്ങളേയില്ലാത്ത സിനിമകള്‍ വരെയുണ്ട്. പിന്നെ നമുക്കൊക്കെ എങ്ങിനെ അഭിനയിക്കാനുള്ള വേഷം കിട്ടും. മലയാള സിനിമയിലേ പുത്തന്‍ ട്രെന്റിനേക്കുറിച്ച് വാചാലയായി തെസ്‌നി ഖാന്‍. പിതാവിന്റെ കൂടെ ചേര്‍ന്ന് താരം മാജിക്കും അഭ്യസിച്ചു. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും ടിവി ഷോകളിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തെസ്‌നിബീന്‍സ് എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനലും താരത്തിന് സ്വന്തമായുണ്ട്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. ഇപ്പോളിതാ ആനീസ് കിച്ചണില്‍ അതിഥിയായെത്തി സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത കാരണങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് നടി. അഭിനയിക്കാന്‍ എന്നും ഇപ്പോളും ഇഷ്ടമാണെന്ന് നടി പറയുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമയുടെ ട്രെന്റ് തന്നെ മാറിയെന്നും അമ്മയില്ല, ചേച്ചിയില്ല, പെങ്ങളില്ല, നാത്തുനില്ല എന്നും താരം പറയുന്നു. പെണ്ണുങ്ങളേ ഇല്ലാത്ത നിരവധി സിനിമകളുമുണ്ട്.

നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്യാനായി ആഗ്രഹമുണ്ട്. എന്നാല്‍ അമ്മ വേഷം ചേയ്യാന്‍ റെഡിയാണെന്ന് പരഞ്ഞാലുണ്ട് അമ്മ വേഷം ചെയ്യാനുള്ള പ്രായം തെസ്‌നിയെ കണ്ടാല്‍ തോന്നിക്കില്ലെന്ന് പറയും. ആന അലറലോടലറല്‍ എന്ന സിനിമയില്‍ 70 വയസ്സുകായിയായി അഭിനയിച്ചു. അപ്പോള്‍ അതെങ്ങനെ സാധിച്ചെന്നും തെസ്‌നി ചോദിക്കുന്നു.

ചേച്ചി, നാത്തൂന്‍ റോളുകള്‍ ചെയ്യാമെന്ന് പറഞ്ഞാല്‍ തെസ്‌നിയേക്കാള്‍ കുറവ് പ്രായമുള്ളവരെ വേണമെന്ന് പറയും. ഇതെല്ലാം വെറുതേ പറയുന്നതാണ്. അഭിനയിപ്പിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് അങ്ങിനെയൊക്കെ പറയുന്നതാണെന്നും നടി.

ഉടനെ വിവാഹം കഴിമുണ്ടാവുമോ? വിവാഹം കഴിക്കാന്‍ താത്പര്യമില്ലേ എന്നീ ചോദ്യങ്ങള്‍ നിരവധി തവണ താരം നേരിട്ടിട്ടുണ്ട്. തെസ്‌നി ഖാന്‍ വിവാഹിതയാണ്. എന്നാല്‍ താരം ആഗ്രഹിച്ചപോലെയുള്ള ഒരു വിവാഹ ജീവിതമായിരുന്നില്ല താരത്തിന് ലഭിച്ചത്. രണ്ട് മാസം മാത്രം ആയുസ്സുള്ള ഒരു ബന്ധമായിരുന്നു അത്.

മുസ്ലീം സമുദായപ്രകാരം നല്ല രീതിയില്‍ എല്ലാം മുന്നോട്ട് പോയിരന്നെങ്കില്‍ ഇന്ന് 20, 22 വയസ്സുള്ള മക്കളുണ്ടായേനെയെന്നും തെസ്‌നി പറയുന്നു. അമ്മയെ നന്നായി നോക്കാന്‍ കഴിയണം അതാണ് ആഗ്രഹമെന്നും നടി പറയുന്നു.

Written by admin

ബൈജുവിന്റെ മകളുടെ വിവാഹത്തിൽ താരമായി മലയാളികളുടെ ആദ്യകാല നായിക, കാർത്തികയുടം വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

മകനോടൊപ്പമുള്ള ചിത്രവുമായി നവ്യ നായർ, കണ്ടിട്ട് ചേച്ചിയും അനിയനും പോലെയുണ്ടെന്ന് ആരാധകർ